മദ്യപിക്കാന്‍ പണം ആവശ്യപ്പെട്ട് മര്‍ദിച്ചു; പിന്നാലെ വീട്ടില്‍ നിന്നും ഇറങ്ങി പോയ ഭര്‍ത്താവിനെ വിഡിയോ കോള്‍ ചെയ്ത് യുവതി ജീവനൊടുക്കി

ഭര്‍ത്താവിനെ വിഡിയോ കോള്‍ ചെയ്ത് യുവതി ജീവനൊടുക്കി

Update: 2025-11-28 00:20 GMT

കാണ്‍പുര്‍: മദ്യപിക്കാന്‍ പണം ആവശ്യപ്പെട്ട് മര്‍ദിച്ചതിനു പിന്നാലെ വീട്ടില്‍ നിന്നിറങ്ങിപ്പോയ ഭര്‍ത്താവിനെ വിഡിയോ കോള്‍ ചെയ്ത് യുവതി ജീവനൊടുക്കി. യുപിയിലെ കാണ്‍പുരിലാണ് സംഭവം. മദ്യപിക്കാന്‍ പണം ചോദിച്ച് മര്‍ദിച്ചതിന്റെ മനോവിഷമമാണ് യുവതിയെ ആത്മഹത്യയിലേക്ക് നയിച്ചത്. മോന എന്ന യുവതിയാണ് മരിച്ചത്.

പ്രണയിച്ച് വിവാഹം കഴിച്ചവരാണ് മോനയും ഭര്‍ത്താവ് ശുഭം ദിവാകറും. റാവത്പുരിലെ രാംലാല മൊഹല്ല മേഖലയിലാണ് ഇവര്‍ താമസിച്ചിരുന്നത്. രണ്ടു കുട്ടികളുമുണ്ട്. ശുഭം ദിവാകര്‍ സ്ഥിരമായി മദ്യപിക്കുന്നയാളാണ്. ബുധനാഴ്ച വൈകീട്ട് വീട്ടിലെത്തിയ ഇയാള്‍ ഭാര്യയോട് മദ്യപിക്കാന്‍ പണം ആവശ്യപ്പെട്ടു. പണം നല്‍കാതായതോടെ ഇയാള്‍ മോനയെ ക്രൂരമായി മര്‍ദിച്ച ശേഷം മോനയുടെ പണം കൈക്കലാക്കി വീട്ടില്‍ നിന്ന് ഇറങ്ങിപ്പോയി.

ഇത് മോനയെ മാനസികമായി ഏറെ വേദനിപ്പിച്ചു. 15 മിനിറ്റിനു ശേഷം മോന ഇയാളെ വാട്‌സാപ്പില്‍ വിഡിയോ കോള്‍ ചെയ്യുകയായിരുന്നു. വിഡിയോ കോളില്‍ ഭര്‍ത്താവ് കണ്ടുകൊണ്ടിരിക്കെ മോന വീട്ടിനകത്ത് തൂങ്ങി ജീവനൊടുക്കി. ദിവാകര്‍ ഉടന്‍ ഓടി വീട്ടിലെത്തിയെങ്കിലും വാതിലുകളെല്ലാം അടച്ച നിലയിലായിരുന്നു. വാതില്‍ തകര്‍ത്ത് അകത്തു കയറിയെങ്കിലും അപ്പോഴേക്കും മോന മരിച്ചിരുന്നു.

Tags:    

Similar News