എയര്‍ ഹോസ്റ്റസിനെ ദുരുദ്ദേശ്യത്തോടെ സ്പര്‍ശിച്ചു; അധിക്ഷേപ കുറിപ്പ് നല്‍കി: ഐടി ഉദ്യോഗസ്ഥനായ മലയാളി അറസ്റ്റില്‍

എയര്‍ ഹോസ്റ്റസിനെ ദുരുദ്ദേശ്യത്തോടെ സ്പര്‍ശിച്ചു; ഐടി ഉദ്യോഗസ്ഥനായ മലയാളി അറസ്റ്റില്‍

Update: 2025-12-01 01:52 GMT

ഹൈദരാബാദ്: വിമാനയാത്രയ്ക്കിടെ എയര്‍ ഹോസ്റ്റസിനോട് അപമര്യാദയായി പെരുമാറുകയും അധിക്ഷേപ കുറിപ്പ് നല്‍കുകയും ചെയ്ത മലയാളി യുവാവിനെ പോലിസ് അറസ്റ്റ് ചെയ്തു. വെള്ളിയാഴ്ച ദുബായ് ഹൈദരാബാദ് എയര്‍ ഇന്ത്യ വിമാനത്തിലാണ് സംഭവം. എയര്‍ ഹോസ്റ്റസിനെ ദുരുദ്ദേശ്യത്തോടെ സ്പര്‍ശിച്ചതായി പരാതിയില്‍ പറയുന്നു.

സോഫ്റ്റ്വെയര്‍ രംഗത്തു ജോലി ചെയ്യുന്ന ഇയാള്‍ മദ്യലഹരിയിലായിരുന്നു. വിമാനം ഹൈദരാബാദില്‍ ലാന്‍ഡ് ചെയ്തശേഷം പുറത്തിറങ്ങവെ പാസ്‌പോര്‍ട്ട് സീറ്റില്‍ മറന്നുവച്ചതായി ഇയാള്‍ പറഞ്ഞു. ഇതു തിരഞ്ഞ ജീവനക്കാര്‍ അധിക്ഷേപവാക്കുകളുള്ള കുറിപ്പാണു കണ്ടത്. തുടര്‍ന്നു നല്‍കിയ പരാതിയില്‍ എയര്‍പോര്‍ട്ട് പൊലീസാണ് അറസ്റ്റ് ചെയ്തത്. കോടതിയില്‍ ഹാജരാക്കിയ ഇയാളെ റിമാന്‍ഡ് ചെയ്തു.

Tags:    

Similar News