ക്ലാസ് മുറിയില്‍ വട്ടത്തിലിരുന്ന് മദ്യപിച്ച് ഒന്‍പതാം ക്ലാസിലെ പെണ്‍കുട്ടികള്‍; ദൃശ്യങ്ങള്‍ ഫോണില്‍ പകര്‍ത്തി മറ്റൊരു പെണ്‍കുട്ടി: പ്ലാസ്റ്റിക് ഗ്ലാസില്‍ മദ്യം ഒഴിച്ചു കുടിക്കുന്ന ദൃശ്യങ്ങള്‍ പുറത്ത് വന്നതോടെ അന്വേഷണത്തിന് ഉത്തരവിട്ട് സര്‍ക്കാര്‍

ക്ലാസ് മുറിയില്‍ മദ്യപിച്ച് ഒന്‍പതാം ക്ലാസിലെ പെണ്‍കുട്ടികള്‍

Update: 2025-12-16 00:41 GMT

ചെന്നൈ: സര്‍ക്കാര്‍ എയ്ഡഡ് സ്‌കൂളിലെ ക്ലാസ് മുറിയില്‍ വട്ടത്തിലിരുന്ന് മദ്യപിച്ച് ഒന്‍പതാം ക്ലാസ്സുകാരായ പെണ്‍കുട്ടികള്‍. സമൂഹമാധ്യമങ്ങളില്‍ ഈ ദൃശ്യങ്ങള്‍ പ്രചരിച്ചതിനു പിന്നാലെ ആറ് വിദ്യാര്‍ഥികളെ സസ്‌പെന്‍ഡ് ചെയ്തു. തിരുനെല്‍വേലി പാളയംകോട്ടയിലെ സര്‍ക്കാര്‍ എയ്ഡഡ് സ്‌കൂളിലാണ് സംഭവം. ക്ലാസ് മുറിയില്‍ വട്ടത്തിലിരുന്നായിരുന്നു പെണ്‍കുട്ടികളുടെ കൂട്ട മദ്യപാനം.

പ്ലാസ്റ്റിക് ഗ്ലാസിലാണ് മദ്യം ഒഴിച്ചു കുടിച്ചത്. ഇതുസംബന്ധിച്ച ദൃശ്യങ്ങള്‍ പുറത്ത് വന്നതോടെ അന്വേഷണത്തിന് വിദ്യാഭ്യാസ വകുപ്പ് ഉത്തരവിട്ടു. ക്ലാസ് മുറിയില്‍ ഉണ്ടായിരുന്ന മറ്റൊരു പെണ്‍കുട്ടി ഫോണില്‍ പകര്‍ത്തിയ ദൃശ്യങ്ങളാണ് സമൂഹ മാധ്യമങ്ങളിലൂടെ പുറത്തുവന്നത്. ഇതോടെ സര്‍ക്കാര്‍രും സംഭവത്തില്‍ അന്വേഷണം ആരംഭിച്ചു. ആറ് വിദ്യാര്‍ഥിനികളെ സസ്‌പെന്‍ഡ് ചെയ്‌തെന്നും എന്നാല്‍, പരീക്ഷ എഴുതാന്‍ അനുവദിക്കുമെന്നും സ്‌കൂള്‍ അധികൃതര്‍ അറിയിച്ചു.

സംഭവം വിവാദയമായതോടെ സ്‌കൂളിലെ എല്ലാ വിദ്യാര്‍ഥികള്‍ക്കും കൗണ്‍സിലിങ് നല്‍കാനാണ് സ്‌കൂള്‍ അധികൃതരുടം തീരുമാനം. കുട്ടികള്‍ക്ക് മദ്യം ലഭിച്ചത് എവിടെ നിന്നെന്ന് കണ്ടെത്തിയിട്ടില്ല. മദ്യമൊഴുക്കുന്ന സര്‍ക്കാരാണ് തിരുനെല്‍വേലി സംഭവത്തിന്റെ ഉത്തരവാദികളെന്നാണ് പ്രതിപക്ഷ കക്ഷികളുടെ ആരോപണം.

Tags:    

Similar News