മദ്യപാനത്തിനിടെ തര്‍ക്കം: ഡല്‍ഹിയില്‍ ഡെലിവറി എക്‌സിക്യൂട്ടീവ് കുത്തേറ്റു മരിച്ചു
മദ്യപാനത്തിനിടെ തര്‍ക്കം: ഡല്‍ഹിയില്‍ ഡെലിവറി എക്‌സിക്യൂട്ടീവ് കുത്തേറ്റു മരിച്ചു
ന്യൂഡല്‍ഹി : ഡല്‍ഹിയിലെ ചന്ദര്‍ വിഹാര്‍ പ്രദേശത്ത് മദ്യപാനത്തിനിടെയുണ്ടായ തര്‍ക്കത്തില്‍ 24 കാരനായ ഡെലിവറി എക്‌സിക്യൂട്ടീവ് കുത്തേറ്റു മരിച്ചു. അയല്‍ക്കാരാണ് യുവാവിനെ കുത്തിക്കൊലപ്പെടുത്തിയതെന്ന് പൊലീസ് പറഞ്ഞു. പുലര്‍ച്ചെ 12.20 ഓടെയാണ് സംഭവം. ഡെലിവറി എക്‌സിക്യൂട്ടീവായ ആശിഷ് വര്‍മ്മയാണ് കൊല്ലപ്പെട്ടത്. നിലോതി എക്സ്റ്റന്‍ഷനിലെ ദീപക് വിഹാറിലാണ് ഇവര്‍ താമസിക്കുന്നത്.
അയല്‍വാസികളായ ഭജന്‍ ലാല്‍ (32), രാകേഷ് (30) എന്നിവരാണ് യുവാവിനെ കൊലപ്പെടുത്തിയതെന്ന് ആശിഷിന്റെ അമ്മ പൊലീസിന് നല്‍കിയ മൊഴിയില്‍ പറഞ്ഞു. ഇരുവരെയും അറസ്റ്റ് ചെയ്തു. മദ്യപിച്ചുണ്ടായ വഴക്കിനിടെ കത്തികൊണ്ട് ആശിഷിനെ കുത്തുകയായിരുന്നുവെന്നാണ് അമ്മയുടെ മൊഴി. ആശിഷിനെ കുടുംബാംഗങ്ങള്‍ ദീന്‍ ദയാല്‍ ഉപാധ്യായ ആശുപത്രിയിലേക്ക് കൊണ്ടുപോയെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. പ്രാഥമിക വൈദ്യപരിശോധനയില്‍ ആശിഷിന് നെഞ്ചിന്റെ ഇടതുവശത്ത് കുത്തേറ്റതായി കണ്ടെത്തിയതായി പൊലീസ് ഉദ്യോഗസ്ഥന്‍ പറഞ്ഞു.