ഐഐടിയില്‍ ദളിത് വിദ്യാര്‍ഥി ആത്മഹത്യ ചെയ്തു; അക്കാദമിക സമ്മര്‍ദങ്ങള്‍ ആത്മഹത്യക്ക് പിന്നിലെന്ന് മാധ്യമങ്ങള്‍
ഐഐടിയിൽ ദളിത് വിദ്യാർഥി ആത്മഹത്യ ചെയ്തു
By : സ്വന്തം ലേഖകൻ
Update: 2025-03-26 12:24 GMT
ജലന്ധര്‍: പഞ്ചാബിലെ റോപര്‍ ഐഐടിയില്‍ ദളിത് വിദ്യാര്‍ഥി ആത്മഹത്യ ചെയ്തു. ഹോസ്റ്റല്‍ മുറിയില്‍ വിഷം കഴിച്ച നിലയില്‍ രണ്ടാഴ്ചമുമ്പ് കണ്ടെത്തിയ തെലങ്കാനയില്‍നിന്നുള്ള വിദ്യാര്‍ഥിയാണ് ചണ്ഡിഗഢിലെ ആശുപത്രിയില്‍ ചികിത്സയിലിരിക്കെ ശനിയാഴ്ച മരിച്ചത്.
നാലാം വര്‍ഷ മെറ്റലര്‍ജിക്കല്‍ ആന്‍ഡ് മെറ്റീരിയല്‍സ് എന്‍ജിനീയറിങ് വിദ്യാര്‍ഥി എം അരുണ്‍ ആണ് ജീവനൊടുക്കിയത്. അക്കാദമികമായ സമ്മര്‍ദങ്ങളാണ് ആത്മഹത്യക്ക് പിന്നിലെന്ന് പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.