വയോധികന്റെ തലയിൽ വാളെടുത്ത് ആഞ്ഞുവെട്ടുന്ന സ്ത്രീ; റോഡിൽ പിടഞ്ഞ് നിലവിളിച്ച് ജീവൻ; ഞെഞ്ചുലയ്ക്കുന്ന കാഴ്ച കണ്ട് ആളുകൾ ചിതറിയോടി; പ്രകോപനം കടയ്ക്ക് മുന്നിൽ സംസാരിച്ച് നിൽക്കവേ; കുട്ടികൾ തമ്മിലുള്ള നിസ്സാര കാര്യത്തിന് അരുംകൊല; നടുക്കം മാറാതെ നാട്ടുകാർ

Update: 2025-10-22 12:51 GMT

പട്ന: ബിഹാറിൽ വയോധികനെ അതിക്രൂരമായി വെട്ടികൊലപ്പെടുത്തി. ബിഹാറിലെ ഭോജ്പൂരിലാണ് ദാരുണമായ സംഭവം നടന്നത്. ഒരു സ്ത്രീയാണ് വയോധികന്റെ തലയിൽ വാളെടുത്ത് ആഞ്ഞുവെട്ടിയത്. ഇതോടെ റോഡിൽ കിടന്ന് പിടഞ്ഞ് നിലവിളിക്കുകയായിരുന്നു ആ ജീവൻ. ഞെഞ്ചുലയ്ക്കുന്ന കാഴ്ച കണ്ട് പലരും നിലവിളിച്ചോടി.

കടക്ക് മുന്നിൽ സംസാരിച്ച് നിൽക്കവേയാണ് പ്രകോപനം ഉണ്ടായത്. പ്രശ്‌നം കുട്ടികൾ തമ്മിലുള്ള നിസ്സാര കാര്യമെന്ന് പോലീസ് പറഞ്ഞു. അരുംകൊലയിൽ നേരിൽ കണ്ട നടുക്കത്തിലാണ് നാട്ടുകാർ.

'സമോസ'യെ ചൊല്ലി ഉണ്ടായ തർക്കത്തെ തുടർന്ന് ബീഹാറിൽ 65 വയസ്സുള്ള കർഷകൻ കൊല്ലപ്പെട്ടത്. ഞായറാഴ്ചയാണ് സംഭവം നടന്നത്. ഭോജ്പൂരിൽ കൗലോദിഹാരി നിവാസിയായ ചാന്ദ്രമ യാദവിന്റെ തലയിൽ മൂർച്ചയുള്ള ആയുധം കൊണ്ട് അടിച്ചു കൊലപ്പെടുത്തുകയായിരുന്നു പ്രതി. ആക്രമണത്തിന് ശേഷം വയോധികനെ ആശുപത്രിയിൽ എത്തിച്ചെങ്കിലും തിങ്കളാഴ്ച്ചയോടെ ഇവർ മരണത്തിന് കീഴടങ്ങുകയായിരുന്നു. സംഭവത്തെക്കുറിച്ച് പോലീസ് പറയുന്നത് ഇങ്ങനെ..

കലോദിഹാരിയിൽ ചാന്ദ്രമക്ക് അടുത്തറിയാവുന്ന ഒരു കുട്ടി സമൂസ വാങ്ങാനായി കടയിലേക്ക് പോയി. അവിടെ നിന്നിരുന്ന മറ്റു ചില കുട്ടികൾ ഈ കുട്ടിയെ ആക്രമിക്കുകയും, കയ്യിൽ ഇരുന്ന ഭക്ഷണ സാധനങ്ങൾ തട്ടിപ്പറിച്ച് ഓടുകയും ചെയ്തു. ഇത് കണ്ടു നിന്ന ചാന്ദ്രമ മറ്റു കുട്ടികളോട് സംസാരിക്കാനായി സമോസ കടയിലേക്ക് എത്തുകയായിരുന്നു.

ഇതിനിടയിൽ കടക്ക് ചുറ്റും നിന്ന ചിലരോടും സംസാരിച്ചു. അങ്ങനെ വിഷയം ഒരു തർക്കത്തിലേക്ക് പോയി. വാക്കുതർക്കം രൂക്ഷമാവുകയും ഒരു സ്ത്രീ വാളെടുത്ത് ചാന്ദ്രമ യാദവിന്റെ തലയിൽ വെട്ടുകയുമായിരുന്നു. ഗുരുതരമായി പരിക്കേറ്റ ഇവർ മരിക്കുകയായിരുന്നു. അടുത്തുള്ള ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാൻ കഴിഞ്ഞില്ല. സംഭവത്തിൽ കൂടുതൽ അന്വേഷണം നടക്കുന്നതായും പോലീസ് പറഞ്ഞു.

Tags:    

Similar News