പെൺകുട്ടിക്ക് രാത്രിയായാൽ ഉറക്കമില്ല; ഇടയ്ക്ക് ഞെട്ടി ഉണരും; മാനസികമായി ആകെ താളം തെറ്റി; ഡോക്ടർമാരുടെ വൈദ്യപരിശോധനയിൽ തെളിഞ്ഞത് മറ്റൊന്ന്; കുട്ടി രണ്ട് മാസം ഗർഭിണി; പ്രതികൾ ആരെന്ന് അറിഞ്ഞപ്പോൾ എല്ലാവരും അമ്പരന്നു; ഞെട്ടലോടെ ഗ്രാമവാസികൾ; യുപി യിലെ ബലാത്സംഗ കേസിൽ നടന്നത്!

Update: 2024-12-28 13:02 GMT

കാൺപൂർ: ദിനംപ്രതി പെൺകുട്ടികൾക്കെതിരെയുള്ള അതിക്രമങ്ങൾ വർധിക്കുകയാണ്. പീഡനത്തിന് ഇരയാകുന്നവരുടെ എണ്ണവും വളരെ കൂടുതലാണ്. ഇപ്പോൾ കുട്ടികൾ സ്വന്തം മാതാപിതാക്കളുടെ അടുത്ത് പോലും സേഫ് അല്ല. അങ്ങനെയൊരു ഞെട്ടിപ്പിക്കുന്ന സംഭവമാണ് ഇപ്പോൾ ഉത്തർപ്രദേശിൽ നടന്നിരിക്കുന്നത്. സ്വന്തം അച്ഛനും മുത്തച്ഛനും അമ്മാവനുമാണ് പെൺകുട്ടിയെ ബലാത്സംഗം ചെയ്തിരിക്കുന്നത്.

പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ മാസങ്ങളോളം ബലാത്സംഗം ചെയ്തെന്ന പരാതിയിൽ പെൺകുട്ടിയുടെ അച്ഛനും മുത്തച്ഛനും അമ്മാവനും പോലീസ് അറസ്റ്റ് ചെയ്തു. പീഡനത്തിന് ഇരയായ പെൺകുട്ടി നേരിട്ട് പൊലീസ് സ്റ്റേഷനിൽ എത്തി പരാതി നൽകിയതോടെയാണ് സംഭവം പുറം ലോകം അറിയുന്നത്. ഉത്തർപ്രദേശിലെ കാൺപൂരിലുള്ള ഔറയ്യ സ്വദേശിനിയായ 14കാരിയാണ് പീഡത്തിന് ഇരയായത്.

ബന്ധുവായ സ്ത്രീയോടൊപ്പം പെൺകുട്ടി പരാതിയുമായി ബിദുന പോലീസ് സ്റ്റേഷനിൽ എത്തിയിരുന്നു. തുടർന്ന് എഫ്ഐആർ രജിസ്റ്റർ ചെയ്ത് അന്വേഷണം തുടങ്ങിയതായി അഡീഷണൽ പോലീസ് സൂപ്രണ്ട് അലോക് മിശ്ര വ്യക്തമാക്കി.

കഴിഞ്ഞ കുറേ മാസങ്ങളായി മുത്തച്ഛനും അച്ഛനും അമ്മാവനും തന്നെ ലൈംഗികമായി ചൂഷണം ചെയ്യുകയായിരുന്നുവെന്നാണ് പെൺകുട്ടിയുടെ പരാതിയിൽ വ്യക്തമാക്കുന്നു. തുടർന്ന് പെൺകുട്ടിയെ വൈദ്യപരിശോധനയ്‌ക്ക് വിധേയയാക്കി. പ്രഥമദൃഷ്ട്യാ പെൺകുട്ടി രണ്ട് മാസം ഗർഭിണിയാണെന്ന് തെളിഞ്ഞതായും അലോക് മിശ്ര വ്യക്തമാക്കി.

സംഭവത്തിൽ പ്രതികളെ അറസ്റ്റ് ചെയ്യുകയും പ്രാദേശിക കോടതിയിൽ ഹാജരാക്കിയ ശേഷം ജുഡീഷ്യൽ കസ്റ്റഡിയിൽ റിമാൻഡ് ചെയ്യുകയും ചെയ്തു. ഭാരതീയ ന്യാസ സംഹിതയിലെ 64 (എഫ്), 65 (1), 232 തുടങ്ങിയ വകുപ്പുകൾ പ്രകാരമാണ് എഫ്ഐആർ രജിസ്റ്റർ ചെയ്തിരിക്കുന്നത്. കുട്ടികൾക്കെതിരെയുള്ള ലൈംഗികാതിക്രമങ്ങളിൽ നിന്നുള്ള കർശന സംരക്ഷണ (പോക്‌സോ) നിയമപ്രകാരമുള്ള കുറ്റങ്ങളും ചുമത്തിയിട്ടുണ്ട്. സംഭവത്തിൽ കൂടുതൽ അന്വേഷണം നടക്കുന്നതായി പോലീസ് പറഞ്ഞു. 

Tags:    

Similar News