കാറും ബൈക്കും കൂട്ടിയിടിച്ച് ഉണ്ടായ അപകടം; പരിക്കേറ്റ് ചികിത്സയിലായിരുന്ന വിദ്യാർത്ഥി മരണത്തിന് കീഴടങ്ങി; വേദനയോടെ കുടുംബം

Update: 2026-01-11 02:10 GMT

പാലക്കാട്: അപകടത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന വിദ്യാർത്ഥി മരിച്ചു. പാലക്കാട് തച്ചനാട്ടുകര നാട്ടുകൽ പൂന്തോട്ടത്തിൽ ലത്തീഫിന്റെ മകൻ മുഹമ്മദ് മുഹ്സിൻ (18)ആണ് ഇന്നലെ രാത്രിയോടെ ആണ് മരണത്തിന് കീഴടങ്ങിയത്.

കഴിഞ്ഞ നാലാം തീയതി ഞായറാഴ്ചയായിരുന്നു കാറും ബൈക്കും കൂട്ടിയിടിച്ച് അപകടം സംഭവിച്ചത്. ഗുരുതര പരിക്കേറ്റ് പെരിന്തൽമണ്ണയിലെ സ്വകാര്യ ആശുപത്രിയിൽ തീവ്ര പരിചരണ വിഭാഗത്തിൽ ചികിത്സയിലായിരുന്നു മുഹമ്മദ് മുഹ്സിൻ. ചികിത്സയിലായിരുന്ന വിദ്യാർത്ഥി രാത്രി 11.15 ഓടെയാണ് മരിച്ചത്. നാട്ടുകൽ ഐ.എൻ.ഐ.സി വിദ്യാലയത്തിലെ പ്ലസ് ടു വിദ്യാർഥിയായിരുന്നു.

Tags:    

Similar News