കുപ്പിയുടെ അടപ്പ് തൊണ്ടയില്‍ കുടുങ്ങി കോഴിക്കോട് 8 മാസം പ്രായമുള്ള കുഞ്ഞ് മരിച്ചു; 2023ല്‍ ആദ്യ കുട്ടി മരിച്ചതും സമാന രീതിയില്‍; കേസേടുത്ത് അന്വേഷണം തുടങ്ങി പോലീസ്
കുപ്പിയുടെ അടപ്പ് തൊണ്ടയില്‍ കുടുങ്ങി കോഴിക്കോട് 8 മാസം പ്രായമുള്ള കുഞ്ഞ് മരിച്ചു
കോഴിക്കോട്: കോഴിക്കോട് കുപ്പിയുടെ അടപ്പ് തൊണ്ടയില്‍ കുടുങ്ങി കുഞ്ഞിന് ദാരുണാന്ത്യം. തൊണ്ടയില്‍ കുപ്പിയുടെ അടപ്പ് കുടുങ്ങി എട്ടുമാസം പ്രായമുള്ള കുഞ്ഞാണ് മരിച്ചത്. പൊക്കുന്ന് അബീന ഹൗസില്‍ നിസാറിന്റെ മകന്‍ മുഹമ്മദ് ഇബാദ് ആണ് മരിച്ചത്. മരിച്ച കുട്ടി രണ്ടാഴ്ച്ച മുന്‍മ്പ് ഓട്ടോയില്‍ നിന്ന് തെറിച്ച് വീണ് അപകടം പറ്റിയിരുന്നു.
പൊക്കുന്ന് സ്വദേശി നിസാറിന്റെ മകന്‍ മുഹമ്മദ് ഇബാദ് ആണ് മരിച്ചത്. പിതാവ് നിസാറിന്റെ പരാതിയില്‍ പൊലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്തു. ഇവരുടെ ഒരു മറ്റൊരു കുഞ്ഞ് ഇതേ രീതിയില്‍ മരിച്ചിരുന്നു. മറ്റൊരു കുഞ്ഞ് മുമ്പ് മുലപാല്‍ തെണ്ടയില്‍ കുടുങ്ങി മരിച്ചിരുന്നു. 14 ദിവസം പ്രായമുള്ള കുട്ടിയാണ് മരിച്ചത്. ആദ്യ കുട്ടി മരിച്ചത് 2023ലായിരുന്നു. സംഭവത്തില്‍ പൊലീസ് കേസെടുത്ത് അന്വേഷണം തുടങ്ങിയിട്ടുണ്ട്.
കുഞ്ഞിന് അസുഖം വരുമ്പോള്‍ ആശുപത്രിയില്‍ കൊണ്ടുപോകാന്‍ ഭാര്യ വീട്ടുകാര്‍ തയാറായിരുന്നില്ലെന്ന് നിസാര്‍ ആരോപിക്കുന്നു. കുഞ്ഞിന്റെ മൃതദേഹം പോസ്റ്റുമോര്‍ട്ടത്തിനായി കോഴിക്കോട് മെഡിക്കല്‍ കോളജിലേക്ക് മാറ്റിയിട്ടുണ്ട്.