രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ പരിശോധന; നെടുമ്പാശേരിയിൽ കസ്റ്റംസിന്റെ വൻ ലഹരി വേട്ട; 6 കോടിയുടെ ഹൈബ്രിഡ് കഞ്ചാവുമായി പിടിയിലായത് ഫാഷൻ ഡിസൈനർ

Update: 2025-10-05 14:35 GMT

കൊച്ചി: നെടുമ്പാശ്ശേരി രാജ്യാന്തര വിമാനത്താവളത്തിൽ വൻ ലഹരി വേട്ട . 6 കോടി രൂപ വിലമതിക്കുന്ന ഹൈബ്രിഡ് കഞ്ചാവുമായി ഫാഷൻ ഡിസൈനറായ കൊടുങ്ങല്ലൂർ സ്വദേശി അബ്ദുൾ ജലീൽ ജസ്മാലിനെയാണ് കസ്റ്റംസ് അധികൃതർ പിടികൂടിയത്. ഇയാൾ ബാങ്കോക്കിൽ നിന്നെത്തിയതായിരുന്നു.

ബാഗേജുകൾക്കുള്ളിൽ ഒളിപ്പിച്ച നിലയിലായിരുന്നു കഞ്ചാവ് കടത്താൻ ശ്രമിച്ചത്. ബാങ്കോക്കിൽ നിന്ന് സിംഗപ്പൂർ വഴി ഇന്ത്യയിലേക്ക് കടത്താനുള്ള ശ്രമമായിരുന്നു. ഒരു ലക്ഷം രൂപയും ഫ്ലൈറ്റ് ടിക്കറ്റും ലഹരിക്കടത്തിന് കൂലിയായി ലഭിച്ചതായി ചോദ്യം ചെയ്യലിൽ നിന്ന് വ്യക്തമായിട്ടുണ്ട്.

കസ്റ്റംസ് ഡെപ്യൂട്ടി കമ്മീഷണർക്ക് ലഭിച്ച രഹസ്യവിവരത്തെ തുടർന്നാണ് വിമാനത്താവളത്തിൽ പരിശോധനകൾ ശക്തമാക്കിയത്. തുടർന്ന് നടത്തിയ വിശദമായ പരിശോധനയിലാണ് പ്രതിയും ലഹരിവസ്തുക്കളും പിടികൂടുന്നത്. സംഭവത്തിൽ കസ്റ്റംസ് കൂടുതൽ അന്വേഷണം നടത്തിവരികയാണ്. 

Tags:    

Similar News