പെന്‍ഡ്രൈവുമായി എത്തുന്നവര്‍ക്ക് 15 രൂപയ്ക്ക് എമ്പുരാന്‍ സിനിമയുടെ വ്യാജ പതിപ്പ്; യുവതി അറസ്റ്റില്‍

പെന്‍ഡ്രൈവുമായി എത്തുന്നവര്‍ക്ക് 15 രൂപയ്ക്ക് എമ്പുരാന്‍ സിനിമയുടെ വ്യാജ പതിപ്പ്; യുവതി അറസ്റ്റില്‍

Update: 2025-04-02 04:23 GMT

കണ്ണൂര്‍: പാപ്പിനിശ്ശേരിയില്‍ എമ്പുരാന്‍ സിനിമയുടെ വ്യാജപതിപ്പ് പിടികൂടി. തംബുരു കമ്യൂണിക്കേഷന്‍സ് എന്ന സ്ഥാപനത്തില്‍നിന്നാണ് സിനിമയുടെ വ്യാജ പതിപ്പ് പിടികൂടിയത്. സ്ഥാപനത്തിലെ ജീവനക്കാരി കീരിയാട് സ്വദേശി രേഖയെ പൊലീസ് കസ്റ്റഡിയിലെടുത്തു.

പെന്‍ഡ്രൈവുമായി എത്തുന്നവര്‍ക്ക് 15 രൂപ ഈടാക്കി സിനിമ പകര്‍ത്തി നല്‍കുന്നെന്ന വിവരം സിറ്റി പൊലീസ് കമ്മിഷണര്‍ പി.നിധിന്‍രാജിനു ലഭിച്ചതിനെത്തുടര്‍ന്നായിരുന്നു പരിശോധന.

സ്ഥാപനത്തിലെ കംപ്യൂട്ടറില്‍ സിനിമയുടെ പകര്‍പ്പു കണ്ടെടുത്ത പൊലീസ് ഹാര്‍ഡ് ഡിസ്‌കുകളും ലാപ്‌ടോപ്പുകളും കസ്റ്റഡിയിലെടുത്തു. ഇന്റര്‍നെറ്റ്, ഫോട്ടോസ്റ്റാറ്റ്, ലാമിനേഷന്‍, പ്രിന്റിങ് സേവനങ്ങള്‍ നല്‍കുന്ന സ്ഥാപനം പാപ്പിനിശേരി സ്വദേശി പ്രേമന്റെ ഉടമസ്ഥതയിലുള്ളതാണ്.

Tags:    

Similar News