കോട്ടയത്ത് ജീപ്പും പിക്കപ്പ് വാനും കൂട്ടിയിടിച്ച് അപകടം; രണ്ട് മരണം
കോട്ടയത്ത് ജീപ്പും പിക്കപ്പ് വാനും കൂട്ടിയിടിച്ച് അപകടം; രണ്ട് മരണം
By : സ്വന്തം ലേഖകൻ
Update: 2025-07-01 03:29 GMT
കോട്ടയം: കോട്ടയം നഗരത്തില്‍ കോടിമാതയിലുണ്ടായ വാഹനാപകടത്തില്‍ രണ്ടു പേര് മരിച്ചു. ജീപ്പും പിക്കപ്പ് വാനും കൂട്ടിയിടിച്ചാണ് അപകടം ഉണ്ടായത്. ജീപ്പിലുണ്ടായിരുന്ന കോട്ടയം കൊല്ലാട് കുഴീക്കല്‍ ജെയ്മോന് ജോസഫ് (43), അര്ജുന് (19) എന്നിവരാണ് മരിച്ചത്. പരുക്കേറ്റ ജാദവിനെ മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിച്ചു. ഇയാളുടെ നില ഗുരുതരമാണ്.
രാത്രി കോടിമത പാലത്തിനു സമീപമാണ് അപകടം ഉണ്ടായത്. ജെയ്മോനെ ജീപ്പ് വെട്ടിപ്പൊളിച്ചാണ് പുറത്തെടുത്തത്. പിക്കപ്പില്‍ ഉണ്ടായിരുന്ന രണ്ടുപേരുടെ നില ഗുരുതരമല്ല. ചാറ്റല്‍ മഴയില്‍ നിയന്ത്രണം വിട്ട് ഇടിച്ചതായാണ് പ്രാഥമിക നിഗമനം.