കൊച്ചിയില്‍ വന്‍ ലഹരി വേട്ട; എംഡിഎംഎയുമായി യൂട്യൂബറും ആണ്‍സുഹൃത്തും പിടിയില്‍: യൂട്യൂബര്‍ റിന്‍സിയേയും പങ്കാളിയേയും പിടികൂടിയത് ഇരുവരും താമസിച്ചിരുന്ന ഫ്‌ളാറ്റില്‍ നിന്നും
കൊച്ചിയില്‍ വന്‍ ലഹരി വേട്ട; എംഡിഎംഎയുമായി യൂട്യൂബറും ആണ്‍സുഹൃത്തും പിടിയില്‍
കൊച്ചി: എംഡിഎംഎയുമായി യൂട്യൂബറായ യുവതിയും ആണ്‍സുഹൃത്തും പോലിസ് പിടിയിലായി. കൊച്ചിയിലെ ഫ്‌ളാറ്റില്‍ വാടകയ്ക്ക് താമസിച്ചിരുന്ന റിന്‍സി, യാസിര്‍ അറാഫത്ത് എന്നിവരെയാണ് പോലീസ് പിടികൂടിയത്. ഇവരില്‍നിന്ന് 22.55 ഗ്രാം എംഎഡിഎംഎ പോലിസ് പിടിച്ചെടുത്തു. റിന്‍സിയും യാസിറും കോഴിക്കോട് സ്വദേശികളാണ്.
ഇരുവരും വാടകയ്ക്ക് താമസിച്ചിരുന്ന കാക്കനാട്ടെ പാലച്ചുവട്ടിലെ ഫ്‌ളാറ്റില്‍നിന്നാണ് പോലിസ് പിടികൂടിയത്. കസ്റ്റഡിയിലെടുത്ത ഇരുവരേയും വൈദ്യപരിശോധനയ്ക്ക് വിധേയരാക്കി. ഇവര്‍ക്ക് എവിടെനിന്നാണ് എംഡിഎംഎ ലഭിച്ചതെന്ന അന്വേഷണം പോലീസ് ആരംഭിച്ചിട്ടുണ്ട്.
നാട്ടില്‍ത്തന്നെയുള്ള ഒരാളില്‍നിന്നാണ് രാസലഹരി വാങ്ങിയതെന്നാണ് ഇരുവരും പോലീസിന് നല്‍കിയിരിക്കുന്ന മൊഴി. ഇരുവരും ഫ്‌ളാറ്റ് വാടകയ്‌ക്കെടുത്ത് താമസിച്ച് വരികയാണ്. ഇരുവരും എംഡിഎംഎ വില്‍പ്പനയ്‌ക്കെത്തിച്ചതാണോ എന്നതടക്കമുള്ള വിവരങ്ങള്‍ പോലിസ് പരിശോധിച്ച് വരികയാണ്.