ചിന്നം വിളിച്ച് പാഞ്ഞടുത്ത് കാട്ടാന; ബൈക്ക് ഉപേക്ഷിച്ച് ഓടി രക്ഷപ്പെട്ട് യാത്രക്കാരന്‍: റോഡ് ഉപരോധിച്ച് നാട്ടുകാര്‍

ചിന്നം വിളിച്ച് പാഞ്ഞടുത്ത് കാട്ടാന; ബൈക്ക് ഉപേക്ഷിച്ച് ഓടി രക്ഷപ്പെട്ട് യാത്രക്കാരന്‍

Update: 2025-08-07 00:48 GMT

തൃശ്ശൂര്‍: ചേലക്കര ആറ്റൂരില്‍ ബൈക്ക് യാത്രികനുനേരെ കൊലവിളിയുമായി പാഞ്ഞടുത്ത് കാട്ടാന. ഭയന്നു വിറച്ച യാത്രക്കാരന്‍ ബൈക്ക് ഉപേക്ഷിച്ച് ഓടി രക്ഷപ്പെട്ടു. തൃശൂരിലെ വാഴക്കോട്- പ്ലാഴി റോഡിലാണ് യാത്രക്കാരനെ കാട്ടാന ആക്രമിക്കാനെത്തിയത്. സംഭവമറിഞ്ഞ് ഓടിക്കൂടിയ നാട്ടുകാരുടെ നേതൃത്വത്തില്‍ റോഡ് ഉപരോധിച്ചു. ഏറെക്കാലമായി ഈ പ്രദേശത്ത് കാട്ടാന ശല്യം രൂക്ഷമാണ്.

ജനവാസമേഖലയിലാണ് കാട്ടാനയിറങ്ങിയത്. സംസ്ഥാനപാതയിലൂടെ യാത്രചെയ്യുകയായിരുന്ന ബൈക്ക് യാത്രികനുനേരെയാണ് കാട്ടാന പാഞ്ഞടുത്തത്. കഴിഞ്ഞദിവസങ്ങളിലും ഇവിടെ കാട്ടാന ഇറങ്ങിയതായി നാട്ടുകാര്‍ പറഞ്ഞു. ഒരു സ്ത്രീ കഴിഞ്ഞദിവസം തലനാരിഴയ്ക്കാണ് ഓടി രക്ഷപ്പെട്ടത്.

കാട്ടാന ആക്രമണം തടയാനുള്ള വനംവകുപ്പിന്റെ ശ്രമങ്ങള്‍ കാര്യക്ഷമമല്ലെന്ന് നാട്ടുകാര്‍ക്ക് പരാതിയുണ്ട്. ബുധനാഴ്ചത്തെ സംഭവത്തോടെ നാട്ടുകാര്‍ പ്രതിഷേധം കടുപ്പിച്ചു. ആനയെ പ്രദേശത്തുനിന്ന് തുരത്തണമെന്ന് ആവശ്യപ്പെട്ടാണ് നാട്ടുകാര്‍ റോഡ് ഉപരോധിച്ചത്. സ്ഥലത്തെത്തിയ പോലീസും നാട്ടുകാരുമായി ഉന്തുംതള്ളുമുണ്ടായി. തുടര്‍ന്ന് പ്രദേശത്ത് സംഘര്‍ഷാവസ്ഥ ഉടലെടുത്തു. ഡിഎഫ്ഒ വരാതെ പ്രതിഷേധം അവസാനിപ്പിക്കില്ലെന്ന നിലപാടിലാണ് നാട്ടുകാര്‍.

Tags:    

Similar News