തടസം നിലനില്‍ക്കുന്നത് ഫിഫയുടെ അനുമതിയില്‍; കളി നടത്താന്‍ പരമാവധി ശ്രമം തുടരും: മന്ത്രി അബ്ദുറഹിമാന്‍

Update: 2025-10-25 07:53 GMT

കൊച്ചി: സൂപ്പര്‍താരം ലയണല്‍ മെസിയുടെ നേതൃത്വത്തിലുള്ള അര്‍ജന്റീന ടീമിനെ കേരളത്തിലെത്തിക്കുന്നതില്‍ പരമാവധി ശ്രമിക്കുമെന്ന് കായികമന്ത്രി വി അബ്ദുറഹിമാന്‍. നവംബറില്‍ നിശ്ചയിച്ച കളി നടത്തുന്നതില്‍ ഇപ്പോള്‍ തടസമാകുന്നത് ഫിഫയുടെ അനുമതിയാണ്. കൊച്ചി അന്താരാഷ്ട്ര സ്റ്റേഡിയത്തിന്റെ ക്ലിയറന്‍സുകളുമായി ബന്ധപ്പെട്ട ചില പേപ്പറുകള്‍ ഇപ്പോള്‍ നല്‍കിയിട്ടുണ്ട്. അടുത്ത മീറ്റിങില്‍ ഫിഫയില്‍നിന്ന് അനുമതി ലഭിക്കുമെന്നാണ് പ്രതീക്ഷ. ഈ ആഴ്ച തന്നെ അനുമതി നേടിയെടുക്കാനാണ് ശ്രമിക്കുന്നതെന്നും മന്ത്രി പറഞ്ഞു.

ഫിഫ വിന്‍ഡോയിലുള്ള കളിയാണ്. ഫിഫയുടെ ആദ്യ 50 റാങ്കിങിലുള്ള രണ്ട് ടീമുകള്‍ ആദ്യമായാണ് ഇന്ത്യയില്‍തന്നെ കളിക്കാന്‍ വരുന്നത്. അതിന് ചില മാനദണ്ഡങ്ങളുണ്ട്. അതിനെല്ലാം കേരളം പരമാവധി ശ്രമിച്ചു. സ്‌പോണ്‍സര്‍ ആവശ്യമായ എല്ലാ സഹായവും ചെയ്തു. കളി പ്രഖ്യാപിച്ചത് അര്‍ജന്റീനിയന്‍ ദേശീയ ടീമാണ്. അര്‍ജന്റീനയില്‍നിന്നുള്ള സംഘം ഇവിടെത്തി തൃപ്തി അറിയിച്ചതാണ്. ഇപ്പോഴും കളി മറ്റൊരു സ്ഥലത്തേക്ക് മാറ്റിയിട്ടില്ല. ഫിഫ അനുമതി വളരെ വേ?ഗത്തില്‍ കിട്ടാനുള്ള ശ്രമം നടത്തുന്നുണ്ടെന്നും മന്ത്രി മാധ്യമങ്ങളോട് പറഞ്ഞു.

Similar News