കണ്ണൂരില്‍ രാസലഹരിയുമായി യുവതിയും യുവാവും അറസ്റ്റില്‍; യുവതി മുന്‍പും ലഹരി കടത്തിയ കേസുകളിലെ പ്രതി
കണ്ണൂരില്‍ രാസലഹരിയുമായി യുവതിയും യുവാവും അറസ്റ്റില്‍
കണ്ണൂര്‍: മാരകലഹരിവസ്തുവായ മെത്താംഫിറ്റാമിനുമായി പാപ്പിനിശ്ശേരിയില്‍നിന്ന് യുവതിയും യുവാവും എക്സൈസ് സംഘത്തിന്റെ പിടിയിലായി. കല്ല്യാശ്ശേരി പാറക്കടവ് കോലത്തുവയലിലെ ഷില്‍ന നിവാസിലെ എ. ഷില്‍ന (32), വി.വി. ഹരികൃഷ്ണന്‍ (23) എന്നിവരാണ് പിടിയിലായത്. പാപ്പിനിശ്ശേരി എക്‌സൈസ് ഇന്‍സ്പെക്ടര്‍ ഇ.വൈ. ജസീറലിയും സംഘവും പാപ്പിനിശ്ശേരിയുടെ വിവിധ ഭാഗങ്ങളില്‍ നടത്തിയ റെയ്ഡിലാണ് ഇരുവരും കുടുങ്ങിയത്.
പരിശോധനയില്‍ ഷില്‍നയില്‍നിന്ന് 0.459 ഗ്രാമും ഹരികൃഷ്ണനില്‍നിന്ന് 0.400 ഗ്രാമും മെത്താംഫിറ്റമിന്‍ പിടിച്ചെടുത്തു. ഇതേ കുറ്റത്തിന് ഷില്‍ന മുന്‍പും പിടിയിലായിട്ടുണ്ട്. അസി. എക്സൈസ് ഇന്‍സ്പെക്ടര്‍ ഗ്രേഡ് ജോര്‍ജ് ഫെര്‍ണാണ്ടസ്, പ്രിവന്റീവ് ഓഫീസര്‍ ഗ്രേഡുമാരായ വി.പി. ശ്രീകുമാര്‍, കെ. പങ്കജാക്ഷന്‍, രജിരാഗ്, വനിത സിവില്‍ എക്സൈസ് ഓഫീസര്‍മാരായ ജിഷ, ഷൈമ എന്നിവരും എക്സൈസ് സംഘത്തിലുണ്ടായിരുന്നു.