ആന്റണി രാജു ഉള്‍പ്പെട്ട തൊണ്ടിമുതല്‍ കേസ്: സത്യം കണ്ടെത്താന്‍ ഏതറ്റംവരെയും പോകും; സിബിഐക്ക് വിടാന്‍ അധികാരം ഉണ്ടെന്ന് സുപ്രീം കോടതി
ആന്റണി രാജു നല്‍കിയ ഹര്‍ജി വിധി പറയാനായി മാറ്റി
ആന്റണി രാജു ഉള്‍പ്പെട്ട തൊണ്ടിമുതല്‍ കേസ്: സത്യം കണ്ടെത്താന്‍ ഏതറ്റംവരെയും പോകും; സിബിഐക്ക് വിടാന്‍ അധികാരം ഉണ്ടെന്ന് സുപ്രീം കോടതിന്യൂഡല്‍ഹി: മുന്‍മന്ത്രിയും എല്‍ഡിഎഫ് നേതാവുമായ ആന്റണി രാജു ഉള്‍പ്പെട്ട തൊണ്ടിമുതല്‍ കേസില്‍ സത്യം കണ്ടെത്താന്‍ ഏതറ്റംവരെയും പോകുമെന്ന് സുപ്രീം കോടതി. ആവശ്യമെങ്കില്‍ ഈ കേസിന്റെ അന്വേഷണം സിബിഐക്ക് കൈമാറാനും തങ്ങള്‍ക്ക് അധികാരമുണ്ടെന്ന് സുപ്രീം കോടതി വ്യക്തമാക്കി. കേസില്‍ തെറ്റ് ചെയ്തവരെ നിയമത്തിന് മുന്നില്‍ കൊണ്ടുവരുമെന്ന് വ്യക്തമാക്കിയ സുപ്രീം കോടതി പുനരന്വേഷണത്തിനെതിരെ ആന്റണി രാജു നല്‍കിയ ഹര്‍ജി വിധി പറയാനായി മാറ്റി.
കോടതിയുടെ പരിഗണനയില്‍ ഇരുന്ന തൊണ്ടിമുതലില്‍ കൃത്രിമത്വം നടന്നത് അതീവ ഗൗരമേറിയ വിഷയമാണെന്ന് ഹര്‍ജി പരിഗണിച്ച ജസ്റ്റിസുമാരായ സി ടി രവികുമാറും, സഞ്ജയ് കരോളും അടങ്ങിയ ബെഞ്ച് ചൂണ്ടിക്കാട്ടി. ഇത് ഒരു ഗൗരവമേറിയ വിഷയമാണ്. ഇത്തരം സംഭവങ്ങളില്‍ കോടതി ഇടപെട്ടില്ല എങ്കില്‍ അത് പലര്‍ക്കും പ്രോത്സാഹനം ആകും. അത് ഉണ്ടാകാന്‍ പാടില്ലായെന്നും ജസ്റ്റിസ് സി ടി രവികുമാര്‍ അഭിപ്രായപ്പെട്ടു.