മദ്യ ലഹരിയില്‍ അമിത വേഗതയില്‍ ബൈക്ക് യാത്രക്കാരനെ ഇടിച്ചു തെറുപ്പിച്ചു; ജനറല്‍ ആശുപത്രിയില്‍ രക്തം കൊടുക്കാതെ വൈദ്യ പരിശോധന ഒഴിവാക്കിയ ബൈജു; മ്യൂസിയെ പോലീസിനെ പ്രതിസന്ധിയിലാക്കി നടന് സ്റ്റേഷന്‍ ജാമ്യവും; ഏഷ്യാനെറ്റ് ക്യമാറാമാനു നേരേയും ആക്രോശം; വെള്ളയമ്പലത്തേത് ഗുണ്ടായിസം
നടന്‍ ബൈജുവിന്റെ പരാക്രമം ചര്‍ച്ചകളില്‍
തിരുവനന്തപുരം: നടന്‍ ബൈജുവിന്റെ പരാക്രമം ചര്‍ച്ചകളില്‍. തിരുവനന്തപുരത്ത് വെള്ളയമ്പലത്ത് വാഹനാപകടമുണ്ടാക്കിയ നടന്‍ ബൈജു പോലീസിന് നല്‍കിയത് പുല്ലുവില. ജനറല്‍ ആശുപത്രിയില്‍ എത്തിച്ചിട്ടും മദ്യപിച്ചുള്ള കാറോട്ടത്തില്‍ വൈദ്യപരിശോധനയ്ക്ക് ബൈജു തയ്യാറായില്ല. രാത്രിയിലാണ് മദ്യലഹരിയില്‍ ബൈജു അപകടമുണ്ടാക്കിയത്. ഇതോടെ നാട്ടുകാര്‍ ഇടപെട്ടു. പോലീസ് എത്തി. അതിന് ശേഷം ബൈജുവിനേയും മകളേയും പോലീസ് സ്‌റ്റേഷനിലും എത്തിച്ചു. അര്‍ദ്ധ രാത്രി ആശുപത്രിയില്‍ എത്തിച്ചെങ്കിലും വൈദ്യപരിശോധനയ്ക്ക് രക്തവും നല്‍കിയില്ല. നടന്റെ ഈ സിനിമാ സ്‌റ്റൈല്‍ ഇടപെടലിന് മുന്നില്‍ പോലീസും പകച്ചു. ഇതിനിടെ മദ്യത്തിന്റെ മണം ഡോക്ടര്‍ പോലീസിന് റിപ്പോര്‍ട്ടില്‍ രേഖപ്പെടുത്തി നല്‍കുകയും ചെയ്തു.
വൈദ്യപരിശോധനയ്ക്ക് ആശുപത്രിയില്‍ എത്തിച്ചിട്ടും എന്തു കൊണ്ട് ബൈജു രക്തം നല്‍കിയില്ലെന്നതിന് ആര്‍ക്കും ഉത്തരമില്ല. മദ്യപിച്ച് വാഹനം ഓടിച്ചതായി രക്തപരിശോധനയില്‍ തെളിഞ്ഞാല്‍ ലൈസന്‍സ് നഷ്ടമാകും. ഇതുകൊണ്ടാണ് രക്തം നല്‍കാത്തത്. ഇതോടെ മദ്യത്തിന്റെ മണമെന്ന ഊഹത്തിലേക്ക് കാര്യങ്ങളെത്തി. അപകട ദൃശ്യങ്ങള്‍ പകര്‍ത്താനെത്തിയ ഏഷ്യാനെറ്റ് ന്യൂസ് ക്യാമറാമാനേയും ബൈജു കൈയ്യേറ്റം ചെയ്തു. മുമ്പ് ട്രിവാന്‍ഡ്രം ക്ലബ്ബിലെ തോക്ക് കാട്ടല്‍ കേസിലും ബൈജു കുടുങ്ങിയിരുന്നു. ഇത് പോലീസിനും അറിയാവുന്നതാണ്. അത്തരമൊരു വ്യക്തിയാണ് പോലീസിനെ ചോദ്യം ചെയ്ത് മദ്യപാന പരിശോധന ഒഴിവാക്കിയത്.
മദ്യലഹരിയില്‍ അമിത വേഗതയില്‍ കാറോടിച്ച് സ്‌കൂട്ടര്‍ യാത്രക്കാരനെ ഇടിച്ചു തെറിപ്പിക്കുകയായിരുന്നു ബൈജു. ഇന്നലെ അര്‍ധരാത്രി തിരുവനന്തപുരം വെള്ളയമ്പലം ജംഗ്ഷനിലാണ് സംഭവമുണ്ടായത്. യാത്രക്കാരന് കാര്യമായ പരിക്കില്ല. ആശുപത്രിയിലേക്ക് കൊണ്ട് പോയെങ്കിലും ബൈജു വൈദ്യപരിശോധനക്ക് രക്ത സാമ്പിള്‍ കൊടുക്കാന്‍ തയ്യാറായില്ല. തുടര്‍ന്ന് മദ്യത്തിന്റെ ഗന്ധമുണ്ടെന്നും പരിശോധനക്ക് തയ്യാറയില്ലെന്നും ഡോക്ടര്‍ പൊലീസിന് മെഡിക്കല്‍ റിപ്പോര്‍ട്ട് എഴുതി നല്‍കി. മദ്യപിച്ച് അമിത വേഗതയില്‍ കാറോടിച്ചതിന് മ്യൂസിയം പൊലീസ് ബൈജുവിനെതിരെ കേസെടുത്തു.
അമിത വേഗതയില്‍ കാറോടിച്ചതിനും മദ്യപിച്ച് ഡ്രൈവ് ചെയ്തതിനുമാണ് കേസെടുത്തത്. ഏഷ്യാനെറ്റ് ന്യൂസ് ക്യാമറാമാനെ കൈയേറ്റം ചെയ്യാനും ബൈജു ശ്രമിച്ചു. ദൃശ്യങ്ങള് എടുക്കുമ്പോഴായിരുന്നു ക്യാമറാമാന് നേരെ തിരിഞ്ഞത്. ഇത് കൊണ്ടൊന്നും താന്‍ പേടിക്കില്ലെന്നും ബൈജു പറഞ്ഞു. തുടര്‍ന്ന് രാത്രി ഒരു മണിയോടെ ബൈജുവിനെ സ്റ്റേഷന് ജാമ്യത്തില്‍ വിട്ടയച്ചു. മെഡിക്കല്‍ പരിശോധനയ്ക്ക് വഴങ്ങാതിരുന്നിട്ടും സ്‌റ്റേഷന്‍ ജാമ്യം നല്‍കിയതും ദുരൂഹമാണ്. ഉന്നത ഇടപെടല്‍ ഇതിന് പിന്നിലുണ്ടെന്നാണ് സൂചന.
ഇടിയുടെ ആഘാതത്തില്‍ കാറിന്റെ വലതു ടയര്‍ പഞ്ചറായിരുന്നു. അതിനാല്‍ ടയര് മാറ്റി ഇട്ട് സ്റ്റേഷനിലേക്ക് കൊണ്ടു വരാന്‍ ബൈജുവിന്റെ ഡ്രൈവറെ പൊലീസ് വിളിച്ചു വരുത്തി. പിന്നാലെ ബൈജുവും അപകടം നടന്ന സ്ഥലത്തെത്തി. പൊലീസ് കാര്‍ മാറ്റാന്‍ ശ്രമിക്കുന്ന ദൃശ്യങ്ങള്‍ പകര്‍ത്താന്‍ ശ്രമിച്ച ഏഷ്യാനെറ്റ് ന്യൂസ് ക്യാമാറാമാനെ കൈയേറ്റം ചെയ്യാനും ബൈജു ശ്രമിച്ചു. ഹരിയാന രജിസ്‌ട്രേഷന്‍ ഓഡികാറിലായിരുന്നു ബൈജുവിന്റെ കാറോടിക്കല്‍. ഹരിയാന രജിസ്‌ട്രേഷനും ദുരൂഹമാണ്. ഇതിലും അന്വേഷണം നടക്കും.
അമിത വേഗതയില്‍ കാര്‍ ഓടിച്ചതിന് ഇന്ത്യന് ശിക്ഷാ നിയമത്തിലെ 279 വകുപ്പ് പ്രകാരവും മദ്യപിച്ച വാഹനം ഓടിച്ചതിന് മോട്ടാര്‍ വാഹന നിയമത്തിലെ വകുപ്പ് 185 പ്രകാരവുമാണ് ബൈജുവിനെതിരെ കേസെടുത്തിരിക്കുന്നത്.