സ്കൂട്ടറിന് മുന്നിലിരുന്ന് കുട്ടി; ഫോൺ വന്നതും റോഡരികിൽ നിർത്തി സംസാരം; പൊടുന്നനെ തീ ആളിക്കത്തി; തീയണക്കാൻ പരമാവധി ശ്രമിച്ച് യുവാവ്; നിലവിളി കേട്ട് ഓടിയെത്തി നാട്ടുകാർ; സംഭവത്തിൽ ആറ് വയസുകാരന് പൊള്ളലേറ്റു; അപകടം 'ജിം' കഴിഞ്ഞു മടങ്ങവേ; ദൃശ്യങ്ങൾ പുറത്ത്

Update: 2025-03-26 14:27 GMT

പാലക്കാട്: നിർത്തിയിട്ടിരുന്ന സ്കൂട്ടറിന് തീപിടിച്ച് അപകടം. സംഭവത്തിൽ ആറു വയസുകാരന് പൊള്ളലേറ്റു. യുവാവ് സഞ്ചരിച്ച സ്കൂട്ടറിന് മുന്നിലിരുന്ന കുട്ടിയ്ക്കാണ് പരിക്ക് പറ്റിയത്.ഒരു ഫോൺ വന്നതും റോഡരികിൽ നിർത്തി സംസാരിക്കവെയാണ് സംഭവം നടന്നത്. സ്കൂട്ടറിന് തീപിടിക്കാനുള്ള കാരണം ഇതുവരെ വ്യക്തമല്ല.

റോഡരികിൽ നിര്‍ത്തി ഫോണിൽ സംസാരിക്കുന്നതിനിടെ സ്കൂട്ടറിന് തീപിടിച്ചു. അപ്രതീക്ഷിത അപകടത്തിൽ സ്കൂട്ടറിന്റെ ഹാൻഡിലിന് പിന്നിൽ നിൽക്കുകയായിരുന്ന ആറ് വയസുകാരന് പൊള്ളലേറ്റു. മണ്ണാർക്കാട് ചന്തപ്പടിയിൽ ഇന്നലെ രാത്രി 11മണിക്കാണ് സംഭവം.

നായാടിക്കുന്ന് സ്വദേശി ഹംസക്കുട്ടിയും മകൻ ആറ് വയസ്സുകാരൻ ഹനാനും സഞ്ചരിച്ച സുസുക്കി അക്സസ് 125എന്ന സ്കൂട്ടറിനാണ് തീ പിടിച്ചത് ജിം കഴിഞ്ഞു വീട്ടിലേക്ക് പോകുന്ന വഴി മൊബൈലിൽ കാൾ വന്നത് എടുക്കുന്നതിന്നു വേണ്ടി ചന്തപ്പടിയിൽ റോഡരികിൽ നിർത്തിയതായിരുന്നു. എഞ്ചിന്റെ ഭാഗത്തു നിന്നും തീ ആളികത്തുന്നത് കണ്ട ഹംസക്കുട്ടി മകനെ എടുത്തു മാറ്റിയെങ്കിലും സ്കൂട്ടറിൽ പിതാവിനൊപ്പം മുന്നിലിരുന്ന ആറ് വയസ്സുകാരന്റെ കാലിന് പൊള്ളലേൽക്കുകയായിരുന്നു.

സാധാരണ പോലെ റോഡരികിൽ ബൈക്ക് ചേര്‍ത്ത് നിര്‍ത്തി ഫോൺ ചെയ്യുന്നതും കുട്ടി സ്കൂട്ടറിൽ നിൽക്കുന്നതും ദൃശ്യങ്ങളിൽ നിന്നും വ്യക്തമാണ്. എന്നാൽ പൊടുന്നെ സ്കൂട്ടറിന്റെ എഞ്ചിൻ ഭാഗത്തുനിന്ന് തീ പടരുന്നത് ഇരുവരുടെയും ശ്രദ്ധയിൽ പെട്ടില്ല. തീ ആളി പടര്‍ന്നപ്പോഴാണ് ഹംസക്കുട്ടിയുടെ ശ്രദ്ധയിലേക്ക് വരുന്നതും കുട്ടിയെ മാറ്റി, സ്വയം മാറി നിൽക്കുന്നതും. അപ്പോഴേക്കും കുട്ടിയുടെ പാന്റിൽ തീ പടരുകയായിരുന്നു. തുടർന്ന് സ്ഥലത്ത് പോലീസെത്തി മേൽനടപടികൾ സ്വീകരിക്കുകയും ചെയ്തു.

Tags:    

Similar News