കേരളത്തെ നടുക്കിയ ഇരട്ട കൊലപാതകം; ആറ് വര്‍ഷത്തെ നിയമ പോരാട്ടത്തിന് ഒടുവില്‍ നീതി; പ്രതികളില്‍ 14 പേരും സിപിഎം പ്രവര്‍ത്തകര്‍; പോലീസും, ക്രൈംബ്രാഞ്ചും ഒടുക്കം സിബിഐയും അന്വേഷിച്ച കേസ്; സര്‍ക്കാറിന്റെ അട്ടിമറി ശ്രമങ്ങളെ അതിജീവിച്ചെത്തിയ വിധി; പെരിയയിലെ അരുംകൊലയിലേക്ക് തിരിഞ്ഞു നോക്കുമ്പോള്‍
കൊച്ചി: കേരളത്തെ ഏറെ ഞെട്ടിച്ച ഇരട്ട കൊലപാതകങ്ങളില്‍ ഒന്നാണ് പെരിയ ഇരട്ടക്കൊലക്കേസ്. 2019 ഫെബ്രുവരി 17നാണ് നാടിനെ നടുക്കിയ കൊലപാതകം നടന്നത്. ആറ് വര്‍ഷമായി നീണ്ടുനിന്ന നിയമ പോരാട്ടങ്ങള്‍ക്ക് ഒടുവില്‍, സംസ്ഥാന രാഷ്ട്രീയത്തില്‍ വലിയ ചര്‍ച്ചകള്‍ക്കും പ്രതികരണങ്ങള്‍ക്കും കാരണമായ പെരിയ ഇരട്ടക്കൊലപാതക കേസില്‍ വിധി പ്രസ്താവനക്കായി കാത്തിരിപ്പിന് അവസാനമാകുന്നു.
2019 ഫെബ്രുവരി 17-ന് രാത്രി കല്യോട്ട് കൂരാങ്കര റോഡില്‍, യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരായ ശരത് ലാലിനെയും (23) കൃപേഷിനെയും (19) ക്രൂരമായ രീതിയില്‍ വെട്ടിക്കൊല്ലപ്പെട്ടത് നാടിനെ നടുക്കിയ സംഭവമായിരുന്നു. രാത്രി ബൈക്കില്‍ സഞ്ചരിക്കുമ്പോഴായിരുന്നു ഇരുവരെയും തടഞ്ഞുനിര്‍ത്തി ആക്രമണം നടക്കുന്നത്. കേസ് ആദ്യം അന്വേഷിച്ചത് ലോക്കല്‍ പോലീസിലെ പ്രത്യേക സംഘവും പിന്നീട് ക്രൈം ബ്രാഞ്ചുമാണ്. എന്നാല്‍ പിന്നീട് മാതാപിതാക്കള്‍ കേസ് സിബിഐ അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ടു. സംസ്ഥാന സര്‍ക്കാരിന്റെ എതിര്‍പ്പ് മറികടന്ന് മാതാപിതാക്കള്‍ ഹൈക്കോടതിയെ സമീപിക്കുകയായിരുന്നു. പിന്നീട് സിബിഐ അന്വേഷണത്തില്‍ കുറ്റക്കാരെ കണ്ടെത്തുകയും കേസിന് ഇന്ന് വിധി പറയുകയുമായിരുന്നു.
ഫെബ്രുവരി 17ന് രാത്രിയി 7.45-ഓടെയാണ് കല്യോട്ടെ പി.വി.കൃഷ്ണന്റെ മകന്‍ കൃപേഷ് (കിച്ചു19), പി.കെ.സത്യനാരായണന്റെ മകന്‍ ശരത്ലാല്‍ എന്ന ജോഷി (23) എന്നിവരെ കല്യോട്ട് സ്‌കൂള്‍ഏച്ചിലടുക്കം റോഡില്‍ ഒരു സംഘമാളുകള്‍ തടഞ്ഞു നിര്‍ത്തി വെട്ടിക്കൊലപ്പെടുത്തുന്നത്. ലോക്കല്‍ പോലീസിലെ പ്രത്യേക സംഘത്തിന്റെ അന്വേഷണത്തില്‍ പിറ്റേ ദിവസം സിപിഎം പെരിയ ലോക്കല്‍ കമ്മിറ്റി അംഗം എ.പീതാംബരന്‍, സുഹൃത്തും സഹായിയുമായ സി.ജെ.സജി (സജി ജോര്‍ജ് 40) എന്നിവരെ അറസ്റ്റ് ചെയ്യുകയും. പീതാംബരനെ് പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കുകയും ചെയ്തു.
പിന്നീട് കേസിന്റെ അന്വേഷണത്തില്‍ പുരോഗതി ഇല്ലെന്ന് കണ്ട് മാതാപിതാക്കള്‍ കേസ് സിബിഐക്ക് വിടണമെന്ന ആവശ്യം ശക്തമാക്കുന്നു. എന്നാല്‍ സംസ്ഥാന സര്‍ക്കാര്‍, അന്വേഷണം ക്രൈംബ്രാഞ്ചിനെ ഏല്‍പ്പിക്കുകയാണ് ചെയ്തത്. തുടര്‍ന്ന് എസ്.പി വി.എം.മുഹമ്മദ് റഫീഖിന് അന്വേഷണച്ചുമതലയും നല്‍കുന്നു.
പ്രതികളെന്നു കണ്ടെത്തിയവര്‍ക്കു പുറമേ മറ്റു പലരിലേക്കും അന്വേഷണം എത്തുന്നുവെന്ന കണ്ടതിനാല്‍ അന്വേഷണത്തില്‍ വന്‍ അഴിച്ചുപണി നടത്തി. മാര്‍ച്ച് രണ്ടിന് അന്വേഷണസംഘത്തലവനായ എസ്പി വി.എം.മുഹമ്മദ് റഫീഖിനെ തിരിച്ചയച്ചതിനു പിന്നാലെ സംഘത്തിലെ ഡിവൈഎസ്പിക്കും സിഐമാര്‍ക്കും മാറ്റം. വീണ്ടും സിബിഐ അന്വേഷണം ആവശ്യപ്പെട്ട് കൃപേഷിന്റെയും ശരത്ലാലിന്റെയും മാതാപിതാക്കള്‍ ഹൈക്കോടതിയെ സമീപിച്ചു. മാതാപിതാക്കള്‍ ഹൈക്കോടതിയില്‍ പോയതിന് പിറകെ കേസില്‍ സിപിഎം ഉദുമ ഏരിയ സെക്രട്ടറിയും ജില്ലാ കമ്മിറ്റി അംഗവുമായ കെ.മണികണ്ഠന്‍, പെരിയ ലോക്കല്‍ സെക്രട്ടറി എന്‍.ബാലകൃഷ്ണന്‍ എന്നിവരെ ക്രൈംബ്രാഞ്ച് അറസ്റ്റ് ചെയ്യുന്നു.
തുടര്‍ന്ന് മെയ് 20ന് ക്രൈം ബ്രാഞ്ച് കുറ്റപത്രം സമര്‍പ്പിക്കുന്നു. ആകെ 14 പ്രതികള്‍. മുഴുവന്‍ പ്രതികള്‍ക്കഒം സിപിഎമ്മുമായി ബന്ധം. സെപ്റ്റംബറില്‍ ഹൈക്കോടതി സിംഗിള്‍ ബെഞ്ച് അന്വേഷണം സിബിഐക്ക് വിടുന്നു. എന്നാല്‍ സിബിഐ അന്വേഷണത്തില്‍ സംസ്ഥാന സര്‍ക്കാര്‍ ഡിവിഷന്‍ ബെഞ്ചില്‍ അപ്പില്‍ നല്‍കി. എന്നാല്‍ പിന്നീട് ഈ അപ്പീല്‍ തള്ളി. സിബിഐ അന്വേഷണത്തെ എതിര്‍ത്തു സംസ്ഥാന സര്‍ക്കാര്‍ സുപ്രീംകോടതിയില്‍. തടസഹര്‍ജിയുമായി കൊല്ലപ്പെട്ട യുവാക്കളുടെ മാതാപിതാക്കളും.
സംസ്ഥാന സര്‍ക്കാര്‍ നല്‍കിയ അപ്പീല്‍ സുപ്രീം കോടതി തള്ളി. അന്വേഷണം സിബിഐ ഏറ്റെടുക്കുന്നു. ഡിസംബര്‍ 3: സിബിഐ അന്വേഷണ സംഘം കോടതിയില്‍ കുറ്റപത്രം നല്‍കി. 2023 ല്‍ കൊച്ചി സിബി്െ കോടതിയില്‍ കേസിന്റെ വിചാര ആരംഭിച്ചത്. ആറ് വര്‍ഷത്തെ വാദത്തിന് ശേഷം 2024 ഡിസംബര്‍ 28ന് കേസിലെ 14 പ്രതികള്‍ കുറ്റക്കാരെന്ന് കോടതി വിധിക്കുകയും 10 പേരെ വെറുതെ വിടുകയും ചെയ്തു.