ഫാക്ടറി കെട്ടിടത്തിന്റെ മേല്‍ക്കൂര തകര്‍ത്ത് ചെറു വിമാനം കെട്ടിടത്തിന് ഉള്ളിലേക്ക്; അപകടം ടേക്ക് ഓഫിന് തൊട്ടുപിന്നാലെ; സംഭവത്തില്‍ രണ്ട് പേര്‍ക്ക് മരിച്ചു; നിരവധി പേര്‍ക്ക് പരിക്ക്; അപകടം നടന്നത് ഫര്‍ണിച്ചര്‍ നിര്‍മ്മാണ ഫാക്ടറിയിലേക്ക്; രക്ഷാപ്രവര്‍ത്തനം തുടരുന്നു

Update: 2025-01-03 03:52 GMT

കാലിഫോര്‍ണിയ: ടേക്ക് ഓഫിന് തൊട്ടുപിന്നാലെ ഫാക്ടറയിലേക്ക് ഇടിച്ച് കയറി ചെറുവിമാനം. ആര്‍വി 10 എന്ന ഒറ്റ എന്‍ജിന്‍ വിമാനമാണ് യാത്രക്കാരുമായി ഫാക്ടറി കൊട്ടിടത്തിലേക്ക് വീണത്. ഫാക്ടറി കെട്ടിടത്തിന്റെ മേല്‍ക്കൂര തകര്‍ത്ത് വിമാനം കെട്ടിടത്തിന് ഉള്ളിലേക്ക് വീഴുകയായിരുന്നു. സംഭവത്തില്‍ രണ്ട് പേര്‍ മരിച്ചിക്കുകയും നിരവധി പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിട്ടുണ്ട്. കാലിഫോര്‍ണിയയിലെ തെക്കല്‍ മേഖലിയില്‍ ഇന്നലെയാണ് അപകടം നടക്കുന്നത്.

അപകടത്തില്‍ മരിച്ചവര്‍ വാഹനത്തിലെ യാത്രക്കാരാണോ അതോ ഫാക്ടറി തൊഴിലാളികളാണോയെന്നത് ഇനിയും സ്ഥിരീകരിച്ചിട്ടില്ല. ഫാക്ടറി കെട്ടിടത്തിന് ഉള്ളിലേക്ക് ഇടിച്ചിറങ്ങിയ വിമാനത്തിന്റെ ഭാഗങ്ങള്‍ നീക്കിയുള്ള രക്ഷാപ്രവര്‍ത്തനം പുരോഗമിക്കുകയാണ്. ഫര്‍ണിച്ചര്‍ നിര്‍മ്മാണ ഫാക്ടറിയിലേക്കാണ് വിമാനം കുപ്പുകുത്തിയത്. അപകട കാരണം കണ്ടെത്താനായി ഫെഡറല്‍ ഏവിയേഷന്‍ മന്ത്രാലയം അന്വേഷണം ആരംഭിച്ചിട്ടുണ്ട്. പരിക്കേറ്റവരില്‍ ഏറിയ പങ്കും ഫാക്ടറി തൊഴിലാളികളാണെന്നാണ് പുറത്ത് വരുന്ന വിവരം.

വിമാനം കെട്ടിടത്തിനുള്ളിലേക്ക് കൂപ്പുകുത്തിയതിന് പിന്നാലെ ഫാക്ടറിയില്‍ നിന്ന് പുകയും തീയും ഉയര്‍ന്നിരുന്നു. ഡിസ്‌നിലാന്‍ഡില്‍ നിന്ന് 10 കിലോമീറ്റര്‍ അകലെയുള്ള ഫുള്ളര്‍ടോണ്‍ മുന്‍സിപ്പല്‍ വിമാനത്താവളത്തിന് സമീപത്താണ് അപകടമുണ്ടായത്. ടേക്ക് ഓഫിന് പിന്നാലെ വിമാനത്താവളത്തിലേക്ക് തിരികെ പോവുകയായിരുന്ന വിമാനമാണ് അപകടത്തില്‍പ്പെട്ടതെന്നാണ് പുറത്ത് വരുന്ന വിവരം. കഴിഞ്ഞ രണ്ട് മാസത്തിനിടയില്‍ മേഖലയിലുണ്ടാവുന്ന രണ്ടാമത്തെ വിമാന അപകടമാണ് ഇത്. നവംബര്‍ 25ന് ഈ ഫാക്ടറിക്ക് സമീപത്തെ കെട്ടിടത്തിലേക്കാണ് വിമാനം ഇടിച്ച് കയറിയത്. ഈ അപകടത്തില്‍ ആര്‍ക്കും ഗുരുതര പരിക്കേറ്റിരുന്നില്ല.

Tags:    

Similar News