'വെൽക്കം ടു ഇന്ത്യ'; റഷ്യൻ പ്രസിഡന്റ് വ്ളാദ്മിർ പുടിൻ ഇന്ത്യ സന്ദർശിക്കാൻ ഒരുങ്ങുന്നു; ഉറപ്പുനൽകി മോദി; സംഘർഷങ്ങളും ചർച്ചയാകും; വാർഷിക ഉച്ചകോടിയിൽ പങ്കെടുക്കാനും സാധ്യത; ഇന്ത്യ-റഷ്യ ബന്ധം നിർണായക ഘട്ടത്തിലേക്ക്..!
ഡൽഹി: ഇന്ത്യ- റഷ്യ ബന്ധം ലോകനേതാക്കൾ വരെ ഉറ്റുനോക്കുന്ന വിഷയമാണ്. ഇപ്പോൾ പുടിനും മോദിയും ശക്തമായ സുഹൃത്ത് ബന്ധത്തിലൂടെയാണ് കടന്നു പോകുന്നത്. അതുപോലെ വ്യാപാര കരാറിലും ആയുധ കരാറിലുമൊക്കെ ഇരു രാജ്യങ്ങളും കൈ കോർത്താണ് നീങ്ങുന്നത്. ഇടയ്ക്ക് ബ്രിക്സ് ഉച്ചകോടിയിൽ പങ്കെടുക്കാനായി റഷ്യയിലെത്തിയപ്പോൾ പ്രധാനമന്ത്രി നരേന്ദ്ര മോദി റഷ്യൻ പ്രസിഡന്റ് വ്ലാഡിമിർ പുടിനുമായി കൂടിക്കാഴ്ച നടത്തിയാതൊക്കെ വലിയ വാർത്ത ആയിരുന്നു. ഇരുവരുടെയും കൂടിക്കാഴ്ചയ്ക്ക് പിന്നാലെ പുറത്തുവന്ന വീഡിയോകൾ എല്ലാം സോഷ്യൽ മീഡിയയിൽ വൈറലായിരുന്നു. അത്രയ്ക്കും റഷ്യ – ഇന്ത്യ കൂട്ട് കെട്ട് ഭൂമിക്കും അപ്പുറമായി വളർന്നിരിക്കുന്നു.
ഇന്ത്യയുടെ എപ്പോഴുമുള്ള വിശ്വസ്ത പങ്കാളിയാണ് റഷ്യ. അത് സോവിയറ്റ് യൂണിയന്റെ കാലം മുതല്‍ പിന്തുടരുന്നതാണ്. ഈ രണ്ട് രാജ്യങ്ങളിലെ ഭരണമാറ്റങ്ങളൊന്നും തന്നെ ഈ അടിയുറച്ച ബന്ധത്തെ ഒരിക്കല്‍ പോലും ബാധിച്ചിട്ടില്ലെന്നതും പ്രധാനപ്പെട്ട കാര്യമാണ്. കശ്മീര്‍ വിഷയത്തില്‍ ഇന്ത്യക്ക് ഏറ്റവും ശക്തമായ പിന്തുണ നല്‍കി ആദ്യം രംഗത്ത് വന്ന രാജ്യവും റഷ്യയാണ്. ലഡാക്കിനെ കേന്ദ്ര ഭരണ പ്രദേശമാക്കിയതില്‍ എതിര്‍പ്പുള്ള ചൈനക്ക് പോലും കടുത്ത നിലപാടിലേക്ക് പോകാന്‍ കഴിയാതിരുന്നത് റഷ്യയുടെ ഈ കട്ട സപ്പോട്ട് മൂലമായിരുന്നു.
അതുപോലെ ഇരുരാജ്യത്തിന്റെയും ബന്ധം വർധിപ്പിക്കാനും ഇന്ത്യയിൽ നിന്നുള്ള വിനോദസഞ്ചാരികളുടെ എണ്ണം വർധിപ്പിക്കാനും റഷ്യ പുതിയ നീക്കം നടത്തിയതും വാർത്ത ആയിരിന്നു. 2025 ലെ വസന്തകാലത്തോടെ, ഇന്ത്യക്കാര്‍ക്കുള്ള യാത്രാ മാനദണ്ഡങ്ങൾ ലഘൂകരിച്ച്, വീസയില്ലാതെ യാത്ര സാധ്യമാക്കാന്‍ ഒരുങ്ങുകയാണ് റഷ്യ. വീസ നിയന്ത്രണങ്ങൾ സംബന്ധിച്ച ഉഭയകക്ഷി കരാറിനെക്കുറിച്ച് റഷ്യയും ഇന്ത്യയും ജൂണിൽ കൂടിയാലോചനകൾ നടത്തിയിരുന്നു.
ഇപ്പോഴിതാ അതിലും വലിയൊരു വാർത്തയാണ് പുറത്തുവരുന്നത്. റഷ്യൻ പ്രസിഡന്റ് വ്ളാദ്മിർ പുടിൻ ഇന്ത്യ സന്ദർശിക്കുമെന്ന വാർത്തയാണ് പുറത്തുവരുന്നത്. ഈ വർഷം സന്ദർശനം നടത്താനുള്ള തയ്യാറെടുപ്പിലാണെന്ന് റഷ്യൻ പ്രസിഡന്‍റെ വക്താവ് അറിയിച്ചു. മോദിയും ഇതിനെക്കുറിച്ച് ഉറപ്പുനൽകിയിട്ടുണ്ട്. ഇന്ത്യ-റഷ്യ വാർഷിക ഉച്ചകോടിയിൽ പങ്കെടുക്കാനാകും പുടിൻ ഇന്ത്യയിലെത്തുക.
റഷ്യ-യുക്രൈൻ സംഘർഷം തുടങ്ങിയതിന് ശേഷം ആദ്യമായിട്ടായിരിക്കും റഷ്യൻ പ്രസിഡന്റിന്‍റെ ഇന്ത്യാ സന്ദർശനം. സന്ദർശനത്തിൽ സംഘർഷം പരിഹരിക്കുന്നതിനുള്ള ചർച്ചകളും നടന്നേക്കുമെന്നാണ് വിലയിരുത്തൽ. ഇതോടെ ഇന്ത്യ റഷ്യ ബന്ധം നിർണായക ഘട്ടത്തിലേക്ക് നീങ്ങുകയാണ്. അതുപോലെ ഇരുരാജ്യങ്ങളും ബന്ധം കൂടുതൽ ദൃഢമാക്കുകയും ചെയ്യുന്നു.