ജമ്മു കശ്മീരിലെ കിഷ്ത്വാറില്‍ ഭീകരരുമായി ഏറ്റുമുട്ടല്‍; രണ്ട് സൈനികര്‍ക്ക് വീരമൃത്യു; രണ്ട് സൈനികര്‍ക്ക് പരിക്കേറ്റു; ഖാന്ദാരയില്‍ രണ്ട് ഭീകരരെ വധിച്ചു സുരക്ഷാസൈന്യം

കിഷ്ത്വാറില്‍ ഭീകരരുമായി ഏറ്റുമുട്ടല്‍

Update: 2024-09-13 17:06 GMT

ജമ്മു കശ്മീരിലെ കിഷ്ത്വാറില്‍ ഭീകരരുമായി ഏറ്റുമുട്ടല്‍; രണ്ട് സൈനികര്‍ക്ക് വീരമൃത്യു; രണ്ട് സൈനികര്‍ക്ക് പരിക്കേറ്റു; ഖാന്ദാരയില്‍ രണ്ട് ഭീകരരെ വധിച്ചു സുരക്ഷാസൈന്യംശ്രീനഗര്‍: ജമ്മുകശ്മീരിലെ കിഷ്ത്വാറില്‍ ഭീകരരുമായുണ്ടായ ഏറ്റുമുട്ടലില്‍ രണ്ട് സൈനികര്‍ക്ക് വീരമൃത്യു. രണ്ട് സൈനികര്‍ക്ക് പരുക്കേറ്റു. പിങ്ഗ്‌നല്‍ ദുഗഡ്ഡ വനമേഖലയിലെ നൈഡ്ഗാം ഗ്രാമത്തിലാണ് സംഭവം. വനത്തില്‍ തിരച്ചില്‍ നടത്തുന്നതിനിടെ ഭീകരര്‍ സൈനികര്‍ക്കുനേരെ വെടിയുതിര്‍ക്കുകയായിരുന്നു. സ്ഥലത്ത് ഇപ്പോഴും ഏറ്റുമുട്ടല്‍ തുടരുകയാണെന്ന് വൈറ്റ് നൈറ്റ് കോര്‍പ് എക്‌സില്‍ പറഞ്ഞു.

ഇന്റലിജന്‍സ് വിവരങ്ങളുടെ അടിസ്ഥാനത്തില്‍ ജമ്മുകശ്മീര്‍ പൊലീസും സൈന്യവും സംയുക്തമായാണു തിരച്ചിലിന് എത്തിയത്. ജൂലൈയില്‍ ദോഡയില്‍ നാല് സൈനികര്‍ വീരമൃത്യു വരിച്ച ആക്രമണത്തിന് പിന്നിലെ അതേ ഭീകരരാണ് കിഷ്ത്വാറിലും ആക്രമണം നടത്തുന്നതെന്ന് സൈന്യം അറിയിച്ചു. കശ്മീരില്‍ നിയമസഭാ തിരഞ്ഞെടുപ്പിന് ദിവസങ്ങള്‍ മാത്രം ബാക്കിനില്‍ക്കേയാണു പ്രദേശത്ത് ഭീകരാക്രമണം പതിവാകുന്നത്. സെപ്റ്റംബര്‍ 18 മുതല്‍ ഒക്ടോബര്‍ ഒന്നുവരെയാണ് കശ്മീരില്‍ വോട്ടെടുപ്പ്.

കിഷ്ത്വാറില്‍ രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തില്‍ ജമ്മു കശ്മീര്‍ പോലീസുമായി ചേര്‍ന്ന നടത്തിയ സംയുക്ത ഓപ്പറേഷനിടെയാണ് സൈനികര്‍ക്ക് പരിക്കേറ്റത്. ഓപ്പറേഷന്‍ ആരംഭിച്ചതിന് പിന്നാലെ വെടിവെപ്പുണ്ടായി. ഓപ്പറേഷന്‍ ഇപ്പോഴും തുടരുകയാണെന്ന് സൈനിക വൃത്തങ്ങള്‍ അറിയിച്ചു.

അതേസമയം, കത്വയിലെ ഖാന്ദാരയില്‍ നടന്ന മറ്റൊരു ഏറ്റുമുട്ടലില്‍ സുരക്ഷാസൈന്യം രണ്ട് ഭീകരരെ വധിച്ചു. ഇവരില്‍നിന്ന് എകെ 47 തോക്കുകളും പിസ്റ്റളും മാഗസിനുകളും മൊബൈല്‍ ഫോണും കണ്ടെത്തിയതായി സൈന്യം പറഞ്ഞു.

Tags:    

Similar News