'100 സീറ്റ് കിട്ടിയില്ലെങ്കിലും 150 പേര്‍ ആശുപത്രിയിലാകും! 'പറഞ്ഞാല്‍ പോരേ ഷാഫി, എന്തിനാ ഇങ്ങനെ കൊങ്ങയ്ക്ക് പിടിക്കുന്നത്? മാളിലെ ഓഫര്‍ സെയിലിനെ വെല്ലുന്ന ഉന്തും തള്ളും; കുറ്റ്യാടിയില്‍ സ്റ്റേജിലെ ഗുസ്തി കണ്ട് കണ്ണ് തള്ളിയ ട്രോളന്മാര്‍ക്ക് ഉരുണ്ടുവീണ മുല്ലപ്പള്ളിയോട് സഹതാപം; സോഷ്യല്‍ മീഡിയയില്‍ ചിരിപ്പൂരം!'

സോഷ്യല്‍ മീഡിയയില്‍ ചിരിപ്പൂരം!'

Update: 2026-02-11 16:48 GMT

കോഴിക്കോട്: വി.ഡി. സതീശന്റെ 'പുതുയുഗ യാത്ര' കുറ്റ്യാടിയിലെത്തിയപ്പോള്‍ കണ്ടത് രാഷ്ട്രീയ പ്രസംഗങ്ങളല്ല, മറിച്ച് സാക്ഷാല്‍ സിനിമയെ വെല്ലുന്ന ആക്ഷന്‍ രംഗങ്ങളാണ്. വേദിയിലെ ഉന്തും തള്ളും പിടിവലിയും ദൃശ്യങ്ങള്‍ സഹിതം പുറത്തുവന്നതോടെ ട്രോളന്മാര്‍ക്ക് ചാകരയായി. ജാഥാ ക്യാപ്റ്റന്‍ പ്രസംഗിക്കണോ അതോ ഷാഫി പറമ്പില്‍ എം.പി പ്രസംഗിക്കണോ എന്ന തര്‍ക്കം ഒടുവില്‍ 'കൈയ്യാങ്കളി'യില്‍ എത്തിയതോടെ സോഷ്യല്‍ മീഡിയയില്‍ ചിരിപ്പൂരമാണ്.

ട്രോളന്മാരുടെ 'ആറാട്ട്': ചിരിയും പരിഹാസവും

സിനിമയിലെ കോമഡി സീനുകളെ വെല്ലുന്ന രീതിയിലായിരുന്നു കുറ്റ്യാടിയിലെ മൈക്ക് തര്‍ക്കം. ഇതിനെ ആസ്പദമാക്കി ഇറങ്ങിയ ചില പ്രധാന ട്രോളുകള്‍ ഇവയാണ്:




'ഷാഫിക്ക് സംസാരിക്കണമെങ്കില്‍ മൈക്കിന് കൊങ്ങയ്ക്ക് തന്നെ പിടിക്കണോ?' എന്ന ചോദ്യമാണ് പലരും ഉന്നയിക്കുന്നത്. ഷാഫിയെ മൈക്കിന് അടുത്തേക്ക് ബലമായി പിടിച്ചു വലിക്കുന്ന ദൃശ്യങ്ങളാണ് ഈ ട്രോളിന് ആധാരം.


Full View

'വരുന്ന നിയമസഭ തിരഞ്ഞെടുപ്പില്‍ 100 സീറ്റ് കിട്ടിയില്ലെങ്കിലും 150 കോണ്‍ഗ്രസുകാര്‍ ആശുപത്രിയിലാകും എന്ന കാര്യത്തില്‍ ഉറപ്പാണ്' എന്ന പരിഹാസം സോഷ്യല്‍ മീഡിയയില്‍ തരംഗമായിക്കഴിഞ്ഞു.


Full View

ലുലു മാളിലെ ഓഫര്‍ സെയിലില്‍ കാണില്ല ഇമ്മാതിരി ഉന്തും തള്ളും

ഐക്യമുന്നണിയില്‍ ഇത്രയും വലിയ ഐക്യം ഇതിനുമുന്‍പ് കണ്ടിട്ടില്ലെന്നാണ് ട്രോളന്മാരുടെ കണ്ടെത്തല്‍. മുതിര്‍ന്ന നേതാവ് മുല്ലപ്പള്ളി രാമചന്ദ്രന്‍ ഉന്തും തള്ളിനുമിടയില്‍ താഴെ വീണതും ട്രോളന്മാര്‍ ആയുധമാക്കിയിട്ടുണ്ട്.

ആഞ്ഞടിച്ച് രാഷ്ട്രീയ എതിരാളികള്‍

കോണ്‍ഗ്രസ് വേദിയിലെ ഈ ഗ്രൂപ്പ് കളി രാഷ്ട്രീയ എതിരാളികള്‍ക്കും വലിയ വടിയായി മാറി. 'ഐക്യമുന്നണിയില്‍ എന്തൊരു ഐക്യമാണ്! കാലക്കേടിന് ഇവരുടെ കയ്യില്‍ ഭരണം കിട്ടിയാലുള്ള അവസ്ഥ! പടച്ചോനെ, ആലോചിക്കാന്‍ വയ്യ' എന്നാണ് മുന്‍ മന്ത്രി കെ.ടി. ജലീല്‍ തന്റെ ഫേസ്ബുക്കില്‍ കുറിച്ചത്.


Full View

വി. വസീഫിന്റെ ട്രോള്‍: 'യുഗം ഏതായാലും കോണ്‍ഗ്രസ് കോണ്‍ഗ്രസ് തന്നെ' എന്ന ഒറ്റവരി കുറിപ്പിലൂടെ ഡി.വൈ.എഫ്.ഐ നേതാവ് വി. വസീഫ് കോണ്‍ഗ്രസിന്റെ മാറാത്ത ഗ്രൂപ്പ് ശൈലിയെ പരിഹസിച്ചു.

പുതുയുഗമോ അതോ 'പുതുതല്ലോ'?

സര്‍ക്കാരിനെതിരെ ജനവികാരം ഇളക്കിവിടാന്‍ ഇറങ്ങിത്തിരിച്ച പുതുയുഗ യാത്ര, സ്വന്തം പാര്‍ട്ടിക്കാരുടെ ഷോയാല്‍ വാര്‍ത്താ ശ്രദ്ധ നേടിയിരിക്കുകയാണ്. സമയക്കുറവ് മൂലം സംഭവിച്ച പാകപ്പിഴയാണെന്ന് നേതൃത്വം ന്യായീകരിക്കുമ്പോഴും, സോഷ്യല്‍ മീഡിയയില്‍ കോണ്‍ഗ്രസ് ഗ്രൂപ്പ് പോരിന്റെ പുതിയ അധ്യായമായി കുറ്റ്യാടി ദൃശ്യങ്ങള്‍ മാറിയിരിക്കുന്നു.

Tags:    

Similar News