അഫ്ഗാനിസ്ഥാനില്‍ 24 മണിക്കൂറിനിടെ രണ്ടാമത്തെ ഭൂകമ്പം; 5.2 തീവ്രത രേഖപ്പെടുത്തി

അഫ്ഗാനിസ്ഥാനില്‍ 24 മണിക്കൂറിനിടെ രണ്ടാമത്തെ ഭൂകമ്പം; 5.2 തീവ്രത രേഖപ്പെടുത്തി

Update: 2025-03-27 11:47 GMT

കാബൂള്‍: അഫ്ഗാനിസ്ഥാനില്‍ 5.2 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം റിപ്പോര്‍ട്ട് ചെയ്ത് നാഷണല്‍ സെന്റര്‍ ഫോര്‍ സീസ്‌മോളജി.180 കിലോമീറ്റര്‍ ആഴത്തിലാണ് ഭൂചലനം ഉണ്ടായത്. വ്യാഴാഴ്ച ഇന്ത്യന്‍ സമയം 1:58 നാണ് ഭൂചലനമുണ്ടായതെന്ന് എന്‍.സി.എസ് എക്‌സില്‍ പങ്കുവച്ച റിപ്പോര്‍ട്ടില്‍ പറയുന്നു. രാവിലെയും 4.6 രേഖപ്പെടുത്തിയ മറ്റൊരു ഭൂചലനമുണ്ടായിരുന്നു.

യു.എന്‍.ഒ.സി.എച്ച്.എയുടെ റിപ്പോര്‍ട്ട് പ്രകാരം വെള്ളപ്പൊക്കം, ഭൂചലനം എന്നിവയുള്‍പ്പടെ പ്രകൃതി ദുരന്തങ്ങള്‍ക്ക് ഏറെ സാധ്യതയുള്ള ഭൂപ്രകൃതിയാണ് അഫ്ഗാന്റേത്. അടിക്കടിയുണ്ടായ ഈ പ്രകൃതി ദുരന്തങ്ങള്‍ അഫ്ഗാന്‍ ജനതയെ ഏറെ ബുദ്ധിമുട്ടിലാക്കുന്നുണ്ട്.

റെഡ്‌ക്രോസ് റിപ്പോര്‍ട്ട് പ്രകാരം എല്ലാവര്‍ഷവും അഫ്ഗാനിലെ ഹിന്ദുക്കുഷ് മലനിരകളില്‍ ഭൂചലനമുണ്ടാകാറുണ്ട്. കഴിഞ്ഞ രണ്ട് ദശാബ്ദങ്ങള്‍ക്കിടെ 2000 പേരാണ് ഭൂചലനങ്ങളില്‍ അഫ്ഗാനിസ്ഥാനില്‍ കൊല്ലപ്പെട്ടത്.

Tags:    

Similar News