ആന്‍ഡമാന്‍ നിക്കോബാര്‍ ദ്വീപുകളില്‍ ഭൂചലനം; റിക്ടര്‍ സ്‌കെയിലില്‍ 6.2 തീവ്രത രേഖപ്പെടുത്തി

ആന്‍ഡമാന്‍ നിക്കോബാര്‍ ദ്വീപുകളില്‍ ഭൂചലനം; റിക്ടര്‍ സ്‌കെയിലില്‍ 6.2 തീവ്രത രേഖപ്പെടുത്തി

Update: 2025-07-29 11:38 GMT

പോര്‍ട്ട് ബ്ലെയര്‍: ആന്‍ഡമാന്‍ നിക്കോബാര്‍ ദ്വീപുകളില്‍ ഭൂചലനം. ഇന്നു പുലര്‍ച്ചെയാണ് ഭൂചലനം അനുഭവപ്പെട്ടത്. റിക്ടര്‍ സ്‌കെയിലില്‍ 6.2 തീവ്രത രേഖപ്പെടുത്തിയതായി ജര്‍മന്‍ റിസര്‍ച്ച് സെന്റര്‍ ഫോര്‍ ജിയോസയന്‍സസ് അറിയിച്ചു.

10 കിലോമീറ്റര്‍ (6.21 മൈല്‍) ആഴത്തിലാണ് ഭൂകമ്പം ഉണ്ടായത്. നാഷണല്‍ സെന്റര്‍ ഫോര്‍ സീസ്മോളജിയും ഇതു സ്ഥിരീകരിച്ചു. നാശനഷ്ടങ്ങളോ ആളപായമോ ഉണ്ടായതായി ഇതുവരെ റിപ്പോര്‍ട്ടുകള്‍ ലഭിച്ചിട്ടില്ല.

ആന്‍ഡമാന്‍ കടലും ചുറ്റുമുള്ള ദ്വീപുകളും സജീവമായ ഭൂകമ്പ മേഖലയിലാണു സ്ഥിതി ചെയ്യുന്നത്. ഡല്‍ഹി-എന്‍സിആറില്‍ തുടര്‍ച്ചയായി രണ്ടു ദിവസം ഭൂചലനം അനുഭവപ്പെട്ട് ഏകദേശം രണ്ടാഴ്ച കഴിഞ്ഞാണ് ആന്‍ഡമാന്‍ നിക്കോബാര്‍ ദ്വീപുകളില്‍ ഭൂകമ്പം ഉണ്ടായത്.

Tags:    

Similar News