കറാച്ചി തീരത്തിന് സമീപത്തായി ഭൂകമ്പം; റിക്ടർ സ്കെയിൽ 4.2 തീവ്രത രേഖപ്പെടുത്തി; സുനാമി മുന്നറിയിപ്പില്ല; ജനങ്ങൾ ജാഗ്രത പാലിക്കണമെന്ന് അധികൃതർ

Update: 2025-03-22 09:44 GMT

കറാച്ചി: കറാച്ചി തീരത്തിന് സമീപത്തായി ഭൂകമ്പം അനുഭവപ്പെട്ടതായി വിവരങ്ങൾ. അറബിക്കടലിൽ കറാച്ചി തീരത്ത് സമീപം 15 കിലോമീറ്ററോളം അകലെയായി ആണ് ഭൂകമ്പത്തിന്റെ പ്രഭവകേന്ദ്രം. രാവിലെ 10.55ഓടെ റിക്ടർ സ്കെയിലിൽ 4.2 തീവ്രതയോടെയുള്ള ഭൂകമ്പം അനുഭവപ്പെട്ടതായാണ് നാഷണൽ സെന്റർ ഫോർ സീസ്മോളജിയുടെ വെബ്സൈറ്റിൽ രേഖപ്പെടുത്തിയത്.

എന്നാൽ, ഭൂകമ്പവുമായി ബന്ധപ്പെട്ട് സുനാമി മുന്നറിയിപ്പ് നൽകിയിട്ടില്ല. ദ്വാരകയിൽ നിന്ന് 484 കിലോമീറ്റർ അകലെയാണ് ഭൂകമ്പം ഉണ്ടായിരിക്കുന്നത്. അതുപോലെ, ജനങ്ങൾ ജാഗ്രത പാലിക്കണമെന്നും നിർദ്ദേശം ഉണ്ട്.

Tags:    

Similar News