മദ്യപിച്ച് വിമാനത്തില്‍ ബഹളമുണ്ടാക്കി വനിത; ഗാറ്റ്വിക്കില്‍ നിന്നും ഈജിപ്തിലേക്കുള്ള വിമാനം ഏഥന്‍സില്‍ ഇറക്കി

മദ്യപിച്ച് വിമാനത്തില്‍ ബഹളമുണ്ടാക്കി വനിത

Update: 2025-03-15 04:07 GMT

ഗാറ്റ്‌വിക്ക്: ലണ്ടനിലെ ഗാറ്റ്വിക്കില്‍ നിന്നും ഈജിപ്തിലേക്ക് പറന്ന വിമാനം, ഒരു യാത്രക്കാരി മദ്യപിച്ച് ബഹളമുണ്ടാക്കിയതിനെ തുടര്‍ന്ന് വഴിതിരിച്ച് വിടാന്‍ നിര്‍ബന്ധിതമായി എന്ന് റിപ്പോര്‍ട്ടുകള്‍. ഗാറ്റ്വിക്കില്‍ നിന്നും നിറയെ യാത്രക്കാരുമായി ചെങ്കടല്‍ റിസോര്‍ട്ടായ ഹര്‍ഘടയിലേക്ക് പറന്ന വിസ് എയര്‍ വിമാനത്തിലായിരുന്നു യാത്രക്കാരിയുടെ ബഹളം. യാത്രയ്ക്ക് എകദേശം രണ്ടര മണിക്കൂര്‍ അധിക സമയം എടുക്കുന്ന രീതിയില്‍ വിമാനം ഏഥന്‍സിലേക്ക് തിരിച്ചു വിടുകയായിരുന്നു. ഇക്കഴിഞ്ഞ ബുധനാഴ്ചയായിരുന്നു സംഭവം.

ഒരു യാത്രക്കാരി മദ്യപിച്ച് ക്യാബിന്‍ ജീവനക്കാരോട് കലഹിക്കുകയായിരുന്നു എന്ന് വിമാനത്തിലെ മറ്റൊരു ജീവനക്കാരന്‍ പറഞ്ഞു. വലിയ ബഹളമായിരുന്നു എന്നും ഇത് പോലൊന്ന് ഇതിനു മുന്‍പ് കണ്ടിട്ടില്ലെന്നുമാണ് സംഭവത്തിന് ദൃക്സാക്ഷിയായ യാത്രക്കാരന്‍ പറയുന്നത്. തന്റെ പുറകിലായിരുന്നു ആ വനിത ഇരുന്നിരുന്നതെന്നും, പിന്നീട് സീറ്റ് മാറിയിരുന്നെങ്കിലും അവര്‍ക്ക് തൃപ്തിയായില്ല. ജീവനക്കാരോട് കയര്‍ക്കാന്‍ ശ്രമിക്കുകയായിരുന്നു എന്നും അയാള്‍ വെളിപ്പെടുത്തി.

ജീവനക്കാര്‍ ആ യാത്രക്കാരിയെ ശാന്തയാക്കാന്‍ പരമവാധി ശ്രമിച്ചെങ്കിലും നടന്നില്ല. അവസാനം, ക്യാപ്റ്റന്‍ വരുകയും, സ്ത്രീ രണ്ട് മിനിറ്റിനുള്ളില്‍ സീറ്റിലേക്ക് തിരിച്ചു പോയില്ലെങ്കില്‍ വിമാനം അടിയന്തിര ലാന്‍ഡിംഗ് നടത്തുമെന്ന് അറിയിക്കുകയുമായിരുന്നു. വിമാനം ഇറങ്ങിയ ഉടന്‍ തന്നെ വിമാനത്തില്‍ പ്രവേശിച്ച പോലീസുകാര്‍ യാത്രക്കാരിയെ കൂട്ടിക്കൊണ്ടു പോയതായും മറ്റ് യാത്രക്കാര്‍ പറഞ്ഞു.

Tags:    

Similar News