അശാസ്ത്രീയ സുന്നത് കര്‍മ്മം: ലണ്ടനില്‍ ആറുമാസം പ്രായമായ കുട്ടി മരിച്ചു

അശാസ്ത്രീയ സുന്നത് കര്‍മ്മം: ലണ്ടനില്‍ ആറുമാസം പ്രായമായ കുട്ടി മരിച്ചു

Update: 2026-01-05 04:34 GMT

ലണ്ടന്‍: അശാസ്ത്രീയമായി സുന്നത്ത് നടത്തിയതിനെ തുടര്‍ന്ന് ആറ് വയസ്സുകാരന്‍ മരിച്ച സംഭവത്തില്‍ സര്‍ക്കാരിന് മുന്നറിയിപ്പുമായി ഒരു കൊറോണര്‍ രംഗത്തെത്തി. ശാസ്ത്രീയമല്ലാതെ നടത്തുന്ന പുരുഷ ചേലാകര്‍മ്മം നിയന്ത്രിച്ചില്ലെങ്കില്‍ ഇനിയും ഏറെ കുട്ടികള്‍ മരണപ്പെടാം എന്നാണ് മുന്നറിയിപ്പില്‍ പറയുന്നത്. പരിചയക്കാരനാല്‍ നിര്‍ദ്ദേശിക്കപ്പെട്ട ഒരു വ്യക്തിയെ കൊണ്ട് മാതാപിതാക്കള്‍ സുന്നത്ത് കര്‍മ്മം നടത്തിയതിനെ തുടര്‍ന്ന് 2023 ഫെബ്രുവരി 12ന് ആണ് മൊഹമ്മദ് അബ്ദിസമദ് എന്ന ബാലന്‍ മരണമടഞ്ഞത്.

സുന്നത്ത് കഴിഞ്ഞ് മൂന്നാല് ദിവസം കഴിഞ്ഞപ്പോള്‍ കുട്ടി അസ്വസ്ഥതകള്‍ പ്രദര്‍ശിപ്പിക്കുകയും തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയുമായിരുന്നു. ആശുപത്രിയില്‍ പ്രവേശിപ്പിച്ച അതേ ദിവസം തന്നെ കുട്ടി മരണപ്പെടുകയായിരുന്നു. കാര്‍ഡിയോറെസ്പിരേറ്ററി അറസ്റ്റാണ് മരണകാരണമായി രേഖപ്പെടുത്തിയിരിക്കുന്നത്. സുന്നത്തിനെ തുടര്‍ന്ന് കുട്ടിയുടെ ദേഹത്തുണ്ടായ അണുബാധയാണ് ഇതിന് വഴിയൊരുക്കിയത്. ഭാവിയില്‍ ഇത്തരത്തിലുള്ള മരണങ്ങള്‍ ഉണ്ടാകുന്നത് തടയാന്‍ അശാസ്ത്രീയമായ സുന്നത്ത് നിയന്ത്രിക്കണം എന്നാണ് ഇന്‍ക്വെസ്റ്റ് നടത്തിയ കൊറോണര്‍ ആവശ്യപ്പെട്ടിരിക്കുന്നത്.

Tags:    

Similar News