ഒമാനില്‍ മാന്‍ഹോളില്‍ വീണ് ചികിത്സയിലിരുന്ന മലയാളി നഴ്‌സ് സലാലയില്‍ മരിച്ചു; ലക്ഷ്മി വിജയകുമാറിന്റെ മൃതദേഹം നാട്ടിലെത്തിക്കും

ഒമാനില്‍ മാന്‍ഹോളില്‍ വീണ് ചികിത്സയിലിരുന്ന മലയാളി നഴ്‌സ് സലാലയില്‍ മരിച്ചു

Update: 2025-05-25 12:11 GMT

സലാല: ഒമാനില്‍ മലയാളി നഴ്‌സ് മരിച്ചു. മസ്യൂനയില്‍ മാന്‍ഹോളില്‍ വീണ് സുല്‍ത്താന്‍ ഖാബൂസ് ആശുപത്രിയില്‍ ഗുരുതരാവസ്ഥയിലായിരുന്ന കോട്ടയം സ്വദേശിനി മരിച്ചു. പാമ്പാടി കങ്ങഴ കാഞ്ഞിരപ്പാറ ലക്ഷ്മി വിജയകുമാര്‍ (34) ആണ് മരിച്ചത്.

ആരോഗ്യ മന്ത്രാലയത്തില്‍ സ്റ്റാഫ് നഴ്‌സായിരുന്നു. മേയ് 15നാണ് ഇവര്‍ ജോലി ചെയ്തിരുന്ന മസ്യൂനയില്‍ അപകടത്തില്‍പ്പെടുന്നത്. താമസ സ്ഥലത്തെ മാലിന്യം കളയാന്‍ ബലദിയ ഡ്രമിനടുത്തേക്ക് പോകുമ്പോള്‍ അറിയാതെ മാന്‍ ഹോളില്‍ വീഴുകയായിരുന്നു.

അന്ന് മുതല്‍ വെന്റിലേറ്ററിലായിരുന്നു. വിവരമറിഞ്ഞ് ഭര്‍ത്താവ് ദിനരാജും സഹോദരന്‍ അനൂപും സാലാലയിലെത്തിയിരുന്നു. നടപടികള്‍ക്ക് ശേഷം മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോകുമെന്ന് കോണ്‍സുലാര്‍ ഏജന്റ് ഡോ. കെ.സനാതനന്‍ അറിയിച്ചു.

Tags:    

Similar News