മലയാളി വിദ്യാര്‍ഥിനി ഓസ്‌ട്രേലിയയില്‍ വാഹനാപകടത്തില്‍ മരിച്ചു; ദാരുണാന്ത്യം ഭരണങ്ങാനം സ്വദേശികളുടെ മകള്‍ എര്‍ലിന്‍ സോണിക്ക്

മലയാളി വിദ്യാര്‍ഥിനി ഓസ്‌ട്രേലിയയില്‍ വാഹനാപകടത്തില്‍ മരിച്ചു

Update: 2025-09-06 15:56 GMT

കോട്ടയം : ഓസ്‌ട്രേലിയയില്‍ വാഹനാപകടത്തില്‍ മലയാളി വിദ്യാര്‍ഥിനി മരിച്ചു. ഭരണങ്ങാനം തകടിയേല്‍ സോണിയുടെ മകള്‍ ഏര്‍ലിന്‍ സോണി (21)യാണ് മരിച്ചത്. എര്‍ലിന്‍ ഓടിച്ച കാര്‍ വ്യാഴാഴ്ച പെര്‍ത്തില്‍ അപകടത്തില്‍പ്പെട്ടാണ് മരണം. സംസ്‌കാരം പെര്‍ത്തില്‍ നടത്തും. ഒസ്‌ട്രേലിയയില്‍ നാലാം വര്‍ഷ മെഡിക്കല്‍ വിദ്യാര്‍ഥിയാണ്.

15 വര്‍ഷത്തിലേറെയായി ഇവരുടെ കുടുംബം ഓസ്‌ട്രേലിയയിലാണ് താമസം. അമ്മ: ബീന. സഹോദരിമാര്‍ : എവ്‌ലിന്‍ സോണി, എഡ്ലിന്‍ സോണി.

Tags:    

Similar News