ഇമ്രാന്‍ ഖാന്റെ മോചനം ആവശ്യപ്പെട്ട് പ്രക്ഷോഭത്തിന് തയ്യാറെടുത്ത് മക്കള്‍; കര്‍ശന നടപടി നേരിടേണ്ടി വരുമെന്ന മുന്നറിയിപ്പുമായി ഭരണപക്ഷം

ഇമ്രാന്‍ ഖാന്റെ മോചനം ആവശ്യപ്പെട്ട് പ്രക്ഷോഭത്തിന് തയ്യാറെടുത്ത് മക്കള്‍

Update: 2025-07-12 02:06 GMT

ഇസ്ലാമാബാദ്: ജയിലില്‍ കഴിയുന്ന പാക്കിസ്ഥാന്‍ മുന്‍ പ്രധാനമന്ത്രി ഇമ്രാന്‍ ഖാന്റെ മോചനത്തിനായുള്ള പ്രക്ഷോഭത്തില്‍ മക്കള്‍ സുലൈമാനും കാസിമും പങ്കെടുത്താല്‍ കര്‍ശന നടപടി നേരിടേണ്ടി വരുമെന്നു ഭരണകക്ഷിയായ പാക്കിസ്ഥാന്‍ മുസ്ലിം ലീഗ് (നവാസ്) നേതാക്കളുടെ മുന്നറിയിപ്പ്. ഓഗസ്റ്റ് അഞ്ചിനാണ് ഇമ്രാന്‍ ഖാന്റെ പാര്‍ട്ടിയായ പാക്കിസ്ഥാന്‍ തെഹ്രികെ ഇന്‍സാഫ് (പിടിഐ) നേതാവിന്റെ മോചനത്തിനായി പ്രക്ഷോഭം സംഘടിപ്പിക്കുന്നത്.

മക്കളെ ഫോണില്‍പോലും പിതാവുമായി സംസാരിക്കാന്‍ അനുവദിക്കുന്നില്ലെന്നും പാക്കിസ്ഥാനിലെത്തിയാല്‍ അറസ്റ്റ് ചെയ്യുമെന്ന സ്ഥിതിയാണെന്നും ഇമ്രാന്റെ മുന്‍ ഭാര്യ ജെമിമ ഗോള്‍ഡ്‌സ്മിത്ത് ആരോപിച്ചു. പ്രതിഷേധത്തിനായി മക്കള്‍ പാക്കിസ്ഥാനില്‍ എത്തുമെന്ന് ഇമ്രാന്റെ സഹോദരി അലീമ ഖാന്‍ അറിയിച്ചിരുന്നു.

Tags:    

Similar News