യുക്രെയ്‌നിലെ പരിശീലന കേന്ദ്രത്തിനു നേരെ മിസൈല്‍ ആക്രമണം; മൂന്ന് മരണം: 18 പേര്‍ക്ക് പരിക്ക്

യുക്രെയ്‌നിലെ പരിശീലന കേന്ദ്രത്തിനു നേരെ മിസൈല്‍ ആക്രമണം; മൂന്ന് മരണം: 18 പേര്‍ക്ക് പരിക്ക്

Update: 2025-07-30 00:09 GMT

കീവ്: യുക്രെയ്‌നിലെ പരിശീലന കേന്ദ്രത്തിനു നേരെയുണ്ടായ മിസൈല്‍ ആക്രമണത്തില്‍ മൂന്നു പേര്‍ മരിച്ചു. 18 പേര്‍ക്കു പരുക്കേറ്റു. സൈനിക യൂണിറ്റിന്റെ പരിശീലന കേന്ദ്രത്തിനു നേരെയാണ് ആക്രമണമുണ്ടായത്. ആക്രമണം തടയാന്‍ സുരക്ഷാ ക്രമീകരണങ്ങള്‍ ചെയ്തിരുന്നെങ്കിലും നാശനഷ്ടം പൂര്‍ണമായി തടയാന്‍ സാധിച്ചില്ലെന്ന് സൈന്യം അറിയിച്ചു.

യുക്രെയ്‌നിലെ ഏതു മേഖലയിലാണ് ആക്രമണമുണ്ടായതെന്ന് സൈന്യം വ്യക്തമാക്കിയില്ല. എന്നാല്‍ വടക്കന്‍ യുക്രെയ്‌നിലെ ചെര്‍ണീവ് നഗരത്തിലാണ് ആക്രമണമുണ്ടായതെന്ന് റിപ്പോര്‍ട്ടുകളുണ്ട്. ജൂണില്‍ മധ്യ യുക്രെയ്‌നിലെ പരിശീലന കേന്ദ്രത്തിനു നേരെയുണ്ടായ റഷ്യന്‍ മിസൈല്‍ ആക്രമണത്തില്‍ 12 സൈനികര്‍ കൊല്ലപ്പെടുകയും നിരവധി പേര്‍ക്ക് പരുക്കേല്‍ക്കുകയും ചെയ്തിരുന്നു. ഇതേ തുടര്‍ന്ന് മേഖലയുടെ ചുമതലയുള്ള സൈനിക കമാന്‍ഡര്‍ രാജി സമര്‍പ്പിച്ചിരുന്നു.

Tags:    

Similar News