രാത്രി മുൻ കാമുകിയുടെ വീടിന് പുറത്ത് ബൈനോക്കുലറുമായി യുവാവ്; പേടിച്ചുപോയ യുവതി പോലീസിനെ അറിയിച്ചതും കേട്ടത് വെടിയൊച്ച; മൂന്ന് പേർ കൊല്ലപ്പെട്ടു
നോർത്ത് കോഡോറസ് ടൗൺഷിപ്പ്: പെൻസിൽവാനിയയിൽ മുൻ കാമുകിയെ പിന്തുടർന്നെത്തിയെന്ന സംശയത്തിൽ അറസ്റ്റ് ചെയ്യാൻ ചെന്ന പൊലീസുകാരെ ആക്രമിച്ച സംഭവത്തിൽ മൂന്നുപേർ കൊല്ലപ്പെട്ടു. 24-കാരനായ മാത്യു റൂത്ത് ആണ് പൊലീസുകാർക്ക് നേരെ വെടിയുതിർത്തത്. സംഭവസ്ഥലത്തുവെച്ച് ഇയാളും കൊല്ലപ്പെട്ടു.
വ്യാഴാഴ്ചയാണ് സംഭവം നടന്നത്. നോർത്ത് യോർക്ക് കൗണ്ടി റീജിയണൽ പൊലീസ് ഡിപ്പാർട്ട്‌മെന്റിലെയും യോർക്ക് കൗണ്ടി ഷെരീഫ് ഓഫീസിലെയും ഉദ്യോഗസ്ഥരാണ് അറസ്റ്റ് ചെയ്യാൻ എത്തിയത്. മാത്യു റൂത്തിനെതിരേ മുൻ കാമുകിയെ പിന്തുടരുക, അതിക്രമിച്ചു കടക്കുക, അനുമതിയില്ലാതെ പ്രവേശിക്കുക തുടങ്ങിയ വകുപ്പുകളിൽ കേസെടുത്തിരുന്നു. കഴിഞ്ഞ ഓഗസ്റ്റിൽ റൂത്ത് തന്റെ മുൻ കാമുകിയുടെ പിക്ക്-അപ്പ് ട്രക്കിന് തീയിട്ടതായി സംശയിക്കുന്നതായും, കഴിഞ്ഞ ചൊവ്വാഴ്ച വീടിന് പുറത്ത് ഒളിപ്പിച്ചു നിരീക്ഷണത്തിന് ഉപയോഗിക്കുന്ന ബൈനോക്കുലറുമായി കണ്ടതായും യുവതി പൊലീസിൽ മൊഴി നൽകിയിരുന്നു.
ചൊവ്വാഴ്ച രാത്രി റൂത്തിനെ കണ്ടെത്താനായില്ല. തുടർന്ന് ബുധനാഴ്ച ഉച്ചയോടെ അറസ്റ്റ് വാറണ്ടുമായി പൊലീസ് ഇയാളുടെ വീട്ടിലെത്തി. എന്നാൽ അവിശ്യമായിരുന്നില്ല. ഇയാളുടെ മുൻ കാമുകിയും അമ്മയും താമസിക്കുന്ന ഫാം ഹൗസിലേക്ക് പൊലീസ് സംഘം എത്തിയപ്പോൾ, വാതിൽ തുറന്നുകിടക്കുകയായിരുന്നു. അകത്ത് പ്രവേശിച്ചയുടൻ റൂത്ത് തന്റെ കൈവശമുണ്ടായിരുന്ന എ.ആർ-15 തരം റൈഫിൾ ഉപയോഗിച്ച് നിറയൊഴിക്കുകയായിരുന്നു.
വെടിവെപ്പിൽ നാല് പൊലീസ് ഉദ്യോഗസ്ഥർക്കും ഒരു ഷെരീഫ് ഡെപ്യൂട്ടിക്കും വെടിയേറ്റു. ഇതിൽ മൂന്ന് പൊലീസുകാർ സംഭവസ്ഥലത്തുവെച്ചാണ് മരിച്ചത്. വെടിവെപ്പിനെത്തുടർന്നുണ്ടായ ഏറ്റുമുട്ടലിലാണ് പ്രതിയും കൊല്ലപ്പെട്ടത്. ഫിലാഡൽഫിയയിൽ നിന്ന് ഏകദേശം 185 കിലോമീറ്റർ പടിഞ്ഞാറുള്ള നോർത്ത് കോഡോറസ് ടൗൺഷിപ്പിലെ ഫാം ഹൗസിലാണ് സംഭവം നടന്നത്.