'അറിയാതെ പറ്റിപോയതാണ് ഇത് ആരും..അനുകരിക്കരുതേ..'; വെറും 14 വയസ്സുകാരി അമ്മയായി; പറഞ്ഞാൽ തന്നെ വിശ്വസിക്കാൻ പാട്; കുഞ്ഞിന്റെ പപ്പയുടെ വയസ് കേട്ട് ഞെട്ടി സോഷ്യൽ ലോകം

Update: 2026-01-29 05:23 GMT

വാഷിംഗ്‌ടൺ: സ്കൂൾ ബാഗ് തോളിലിടേണ്ട പ്രായത്തിൽ കയ്യിൽ കുഞ്ഞുമായി നിൽക്കുന്ന രണ്ട് കുട്ടികളുടെ വാർത്തയാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ ചർച്ചയാകുന്നത്. അമേരിക്കയിലെ അർക്കാൻസാസ് സ്വദേശികളായ ബെല്ലയും കാമുകൻ ഹണ്ടറുമാണ് ഈ അസാധാരണ വാർത്തയിലെ നായകരും നായികയും. നിലവിൽ ബെല്ലയ്ക്ക് 15 വയസ്സും ഹണ്ടറിന് 13 വയസ്സുമാണുള്ളത്.

കഴിഞ്ഞ വർഷമാണ് താൻ ഗർഭിണിയാണെന്ന വിവരം ബെല്ല വെളിപ്പെടുത്തുന്നത്. അന്ന് ബെല്ലയ്ക്ക് 14 വയസ്സും ഹണ്ടറിന് വെറും 12 വയസ്സുമായിരുന്നു പ്രായം. ഈ ചെറിയ പ്രായത്തിൽ ഇരുവരും മാതാപിതാക്കളാകാൻ പോകുന്നു എന്ന വാർത്ത ഇരു കുടുംബങ്ങളെയും ഒരുപോലെ ഞെട്ടിച്ചു. കഴിഞ്ഞ മാർച്ചിൽ ബെല്ല ഒരു ആൺകുഞ്ഞിന് ജന്മം നൽകി. 'വെസ്‌ലി' എന്നാണ് കുഞ്ഞിന് നൽകിയിരിക്കുന്ന പേര്.

ബെല്ലയുടെ ഗർഭധാരണം അറിഞ്ഞപ്പോൾ അവളുടെ അമ്മ ഫാലൺ ആകെ തകർന്നുപോയി. ഇതൊരു പേടിസ്വപ്നം പോലെയാണ് തനിക്ക് തോന്നിയതെന്ന് അവർ പറയുന്നു. എങ്കിലും പിന്നീട് മകളെയും കുഞ്ഞിനെയും സംരക്ഷിക്കാൻ അവർ തീരുമാനിച്ചു. എന്നാൽ ഹണ്ടറിന്റെ കുടുംബം ഈ ബന്ധത്തെ എതിർക്കുകയും ഗർഭഛിദ്രത്തിന് നിർബന്ധിക്കുകയും ചെയ്തു. എന്നാൽ കുഞ്ഞിനെ പ്രസവിക്കണമെന്ന ഉറച്ച തീരുമാനത്തിൽ ബെല്ല മുന്നോട്ട് പോകുകയായിരുന്നു.

ടിഎൽസിയുടെ 'അൺഎക്‌സ്‌പെക്റ്റഡ്' (Unexpected) എന്ന റിയാലിറ്റി ഷോയിലൂടെയാണ് ഇവരുടെ ജീവിതം ലോകമറിഞ്ഞത്. കൗമാരപ്രായത്തിൽ മാതാപിതാക്കളാകുന്നവരുടെ ജീവിതം ചിത്രീകരിക്കുന്ന പ്രോഗ്രാമാണിത്. ഇന്ന് തന്റെ കുഞ്ഞുമകനോടൊപ്പം പുതിയ ജീവിതം നയിക്കുകയാണ് ബെല്ല. എങ്കിലും തന്റെ അനുഭവം ആരും മാതൃകയാക്കരുത് എന്ന് ബെല്ല കർശനമായി പറയുന്നു:

താൻ ഇത്ര ചെറുപ്പത്തിൽ അമ്മയാകാൻ ഒരിക്കലും ആഗ്രഹിച്ചിരുന്നില്ലെന്ന് ബെല്ല തുറന്നു പറയുന്നു. ഒരു കുട്ടിയെ വളർത്തുക എന്നത് ഈ പ്രായത്തിൽ അങ്ങേയറ്റം പ്രയാസകരമായ കാര്യമാണ്. കൗമാര ഗർഭധാരണത്തെ താൻ ഒരു തരത്തിലും പ്രോത്സാഹിപ്പിക്കുന്നില്ലെന്നും മറ്റ് പെൺകുട്ടികൾ തന്റെ അവസ്ഥ നേരിടരുതെന്നും വീഡിയോകളിലൂടെ ബെല്ല അഭ്യർത്ഥിക്കുന്നു.

ഈ വാർത്തയോട് ഭയത്തോടും അവിശ്വാസത്തോടുമാണ് സോഷ്യൽ മീഡിയ പ്രതികരിച്ചത്. "ഒരു കുട്ടിക്ക് മറ്റൊരു കുട്ടി ജനിക്കുന്നു എന്നത് കേൾക്കുമ്പോൾ മനസ്സ് മരവിക്കുന്നു" എന്നാണ് ഒരാൾ കുറിച്ചത്. ഇത്രയും ചെറിയ പ്രായത്തിൽ മാതാപിതാക്കളാകാൻ ശാരീരികമായും മാനസികമായും എങ്ങനെ സാധിക്കുന്നു എന്ന ചോദ്യവും പലരും ഉയർത്തുന്നുണ്ട്.

Tags:    

Similar News