ഭര്‍ത്താവിനെ കൊല്ലാന്‍ ക്വട്ടേഷന്‍; വെയില്‍സില്‍ സ്ത്രീക്കും കൂട്ടുകാര്‍ക്കും ജയില്‍ ശിക്ഷ വിധിച്ച് കോടതി

ഭര്‍ത്താവിനെ കൊല്ലാന്‍ ക്വട്ടേഷന്‍; വെയില്‍സില്‍ സ്ത്രീക്കും കൂട്ടുകാര്‍ക്കും ജയില്‍ ശിക്ഷ വിധിച്ച് കോടതി

Update: 2025-12-20 05:01 GMT

കാര്‍ഡിഫ്: കാമുകനുമായി ചേര്‍ന്ന് ഭര്‍ത്താവിനെ കൊല്ലാന്‍ ക്വട്ടേഷന്‍ നല്‍കിയ വനിതയ്ക്ക് 19 വര്‍ഷത്തെ തടവ് ശിക്ഷ വിധിച്ച് കോടതി. മിഷേല്‍ മില്‍സ് എന്ന 46 കാരിയും ജെരിയാന്റ് ബെറി എന്ന 47 കാരനും ചേര്‍ന്നാണ് മിഷാലെയുടെ ഭര്‍ത്താവായ ക്രിസ്റ്റഫര്‍ മില്‍സിനെ കൊല്ലാന്‍ പദ്ധതിയിട്ടത്. അയാള്‍ മരണമടഞ്ഞാല്‍ ഇരുവര്‍ക്കും സുഖമായി ജീവിക്കാന്‍ കഴിയും എന്നായിരുന്നു അവര്‍ കരുതിയത്. ഇതിനായി ഇവര്‍ സ്റ്റീവന്‍ തോമസ് എന്ന47 കാരന് കഴിഞ്ഞ വര്‍ഷം സെപ്റ്റംബര്‍ 20 ന് ആക്രമണം നടത്താനുള്ള ക്വട്ടേഷന്‍ നല്‍കുകയും ചെയ്തു.

നിര്‍ത്തിയിട്ടിരുന്ന ഒരു കാരവനകത്തു വെച്ച് ബെറിയും തോമസും ചേര്‍ന്ന് ക്രിസ്റ്റഫറിനെ ആക്രമിക്കുകയായിരുന്നു. മുഖംമൂടിയണിഞ്ഞ് ആയുധധാരികളായിട്ടായിരുന്നു അവര്‍ എത്തിയത്.ആക്രമണത്തില്‍ ഗുരുതരമായി പരിക്കേറ്റെങ്കിലും മില്‍സ് അക്രമകാരികളെ തുരത്തിയോടിച്ചു. പിന്നീട് ഇയാളുടെ ഭാര്യ തന്നെയാണ് 999 എന്ന നമ്പറില്‍ വിളിച്ച് അക്രമവിവരം പോലീസില്‍ അറിയിച്ചത്. അക്രമകാരികള്‍ ആരെന്നറിയില്ലെന്നും അവര്‍ പോലീസിനോട് പറഞ്ഞു. ഭാര്യയുടെ പെരുമാറ്റത്തില്‍ തോന്നിയ സംശയത്തെ തുടര്‍ന്നുള്ള ചോദ്യം ചെയ്യലിലാണ് രഹസ്യം പുറത്തുവന്നത്.

Tags:    

Similar News