തെംസ് നദിയില്‍ വീണ ഏഴുവയസുകാരനെ രക്ഷിച്ചു; ഒമ്പത് വയസ്സുകാരിയെ കണ്ടെത്താനായില്ല

തെംസ് നദിയില്‍ വീണ ഏഴുവയസുകാരനെ രക്ഷിച്ചു; ഒമ്പത് വയസ്സുകാരിയെ കണ്ടെത്താനായില്ല

Update: 2025-05-31 06:53 GMT
തെംസ് നദിയില്‍ വീണ ഏഴുവയസുകാരനെ രക്ഷിച്ചു; ഒമ്പത് വയസ്സുകാരിയെ കണ്ടെത്താനായില്ല
  • whatsapp icon

ലണ്ടന്‍: ഏഴും ഒന്‍പതും വയസ്സുള്ള സഹോദരങ്ങള്‍ തെംസ് നദിയില്‍ വീണതിനെ തുറ്റര്‍ന്ന് രക്ഷാ പ്രവര്‍ത്തകര്‍ രംഗത്തെത്തി. ഇതില്‍ ഒന്‍പത് വയസ്സുകാരിക്കായി ലൈഫ് ബോട്ടുകളും തീരദേശ സേനയുടെ ഹെലികോപ്റ്ററുകളുമൊക്കെ തിരച്ചില്‍ നടത്തിയെങ്കിലും കണ്ടെത്താനായിട്ടില്ല. കെന്റ്, ഗ്രേവ്‌സ്എന്‍ഡിലെ റോയല്‍ ടെറസ് പീറിന് സമീപത്ത് വെച്ചാണ് സഹോദരങ്ങള്‍ നദിയില്‍ വീണത്. മാതാപിതാക്കള്‍ തൊട്ടരികില്‍ നില്‍ക്കുമ്പോഴായിരുന്നു സംഭവം നടന്നത്. ഇവര്‍ റൊമേനിയന്‍ സ്വദേശികളാണെന്ന് കരുതപ്പെടുന്നു.

കാണാതായ ഒന്‍പതുകാരിയുടെ ഏഴ് വയസ്സുള്ള സഹോദരനെ വെള്ളത്തില്‍ നിന്നും രക്ഷിച്ച് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. വൈകുന്നേരം ആറര മണി വരെ പെണ്‍കുട്ടിക്കായി തിരച്ചില്‍ നടത്തിയെങ്കിലും കണ്ടെത്താനായില്ല. തുടര്‍ന്ന് തിരച്ചില്‍ തത്ക്കാലത്തേക്ക് നിര്‍ത്തിവയ്ക്കുകയായിരുന്നു. ഒരുപക്ഷെ ജെട്ടിയുടെ വക്കില്‍, കാല്‍ വെള്ളത്തിലേക്കിട്ടി ഇരിക്കുകയായിരുന്നിരിക്കം അവര്‍ എന്നാണ് അവിടെയുള്ളവര്‍ പറയുന്നത്.

Tags:    

Similar News