തുര്‍ക്കിയില്‍ എര്‍ദോഗാന്റെ അടിച്ചമര്‍ത്തല്‍ ഭരണം: മൂന്ന് മേയര്‍മാര്‍ കൂടി അറസ്റ്റില്‍
തുര്‍ക്കിയില്‍ എര്‍ദോഗാന്റെ അടിച്ചമര്‍ത്തല്‍ ഭരണം: മൂന്ന് മേയര്‍മാര്‍ കൂടി അറസ്റ്റില്‍
By : സ്വന്തം ലേഖകൻ
Update: 2025-07-06 10:36 GMT
ഇസ്തംബുള്‍: തുര്‍കിയില്‍ എര്‍ദോഗാന്റെ അടിച്ചമര്‍ത്തല്‍ നയം തുടരുന്നു. രാജ്യത്തെ മൂന്ന് പ്രധാന നഗരങ്ങളിലെ മേയര്‍മാര്‍ അറസ്റ്റില്‍. മാര്‍ച്ചില്‍ ഇസ്തംബുള്‍ മേയറുടെ അറസ്റ്റിനുപിന്നാലെ നിരവധി പ്രതിപക്ഷ നേതാക്കള്‍ രാജ്യത്ത് തടവിലായിട്ടുണ്ട്.
അദിയാമന്‍ മേയര്‍ അബ്ദുറഹ്മാന് ടുട്ഡെറെ, അദാന മുനിസിപ്പാലിറ്റി മേധാവി സെയ്ദന്‍ കരാലര് എന്നിവരെ പുലര്‍ച്ച റെയ്ഡ് നടത്തിയാണ് പിടികൂടിയത്. ഇരുവരും പ്രധാന പ്രതിപക്ഷമായ റിപ്പബ്ലിക്കന്‍ പീപ്പിള്‍സ് പാര്‍ട്ടി (സി.എച്ച്.പി) അംഗങ്ങളാണ്.
അഴിമതി കേസുമായി ബന്ധമുണ്ടെന്ന് ആരോപിച്ചാണ് അന്റാലയയിലെ സി.എച്ച്.പി മേയര്‍ മുഹിതിന് ബൊസെകിനെ പിടികൂടിയത്. മേയര്‍ക്കൊപ്പം മറ്റു രണ്ടുപേര്‍ കൂടി അറസ്റ്റിലായി.