മ്യാന്‍മര്‍ ഭൂകമ്പം: പ്രത്യേക സംഘത്തെ അയച്ച് യുഎഇ

മ്യാന്‍മര്‍ ഭൂകമ്പം: പ്രത്യേക സംഘത്തെ അയച്ച് യുഎഇ

Update: 2025-04-02 16:28 GMT

ഷാര്‍ജ: മ്യാന്‍മറിലെ ഭൂകമ്പത്തില്‍ ദുരിതമനുഭവിക്കുന്നവരെ സഹായിക്കാന്‍ പ്രത്യേക സംഘത്തെ അയച്ച് യുഎഇ. അബുദാബി പൊലീസ്, നാഷണല്‍ ഗാര്‍ഡ് ജോയിന്റ് ഓപ്പറേഷന്‍സ് കമാന്‍ഡ് എന്നിവയിലെ അംഗങ്ങള്‍ ഉള്‍പ്പെടുന്ന രക്ഷാസംഘത്തെയാണ് യുഎഇ അടിയന്തരമായി അയച്ചത്. യുഎഇ പ്രസിഡന്റ് ഷെയ്ഖ് മുഹമ്മദ് ബിന്‍ സായിദ് അല്‍ നഹ്യാന്റെ നിര്‍ദേശ പ്രകാരമാണ് തിരച്ചില്‍ സംഘം പുറപ്പെട്ടത്. പ്രകൃതിദുരന്തങ്ങള്‍ നേരിടുന്ന രാജ്യങ്ങളില്‍ സാഹോദര്യത്തിന്റെ അടയാളമായി ഇതിനുമുമ്പും നിരവധി ഘട്ടങ്ങളില്‍ യുഎഇ അടിയന്തര സഹായം നല്‍കിയിട്ടുണ്ട്.

അതേസമയം, മ്യാന്‍മര്‍ ഭൂകമ്പത്തില്‍ മരിച്ചവരുടെ എണ്ണം 2700 കടന്നു. രക്ഷാപ്രവര്‍ത്തനങ്ങള്‍ തുടരുകയാണ്. ഭൂചലനം നടന്ന് 92 മണിക്കൂറിനുശേഷം കെട്ടിടത്തിനടിയില്‍നിന്ന് 63കാരിയെ സ്ത്രീയെ രക്ഷിക്കാനായെന്ന് മ്യാന്‍മര്‍ സൈനിക മേധാവി അറിയിച്ചു. ഔദ്യോഗിക കണക്കുപ്രകാരം 2719 പേര്‍ മരിച്ചു. 4521 പേര്‍ക്ക് പരിക്കേറ്റു. 441 പേരെ കാണാതായി. ഭൂകമ്പം കാര്യമായി ബാധിച്ച മാന്‍ഡലെയില്‍നിന്ന് 259 മൃതദേഹം കണ്ടെടുത്തു. ഭൂകമ്പത്തില്‍ മരിച്ചവര്‍ക്ക് ആദരാഞ്ജലിയര്‍പ്പിച്ച് ജനങ്ങള്‍ ചൊവ്വാഴ്ച ഒരു മിനിറ്റ് മൗനം ആചരിച്ചു.

Tags:    

Similar News