ജപ്പാനില്‍ കാട്ടുതീ പടരുന്നു: 6,500 ഏക്കര്‍ വനം തീപിടുത്തത്തില്‍ കത്തി നശിച്ചു

ജപ്പാനില്‍ കാട്ടുതീ പടരുന്നു: 6,500 ഏക്കര്‍ വനം തീപിടുത്തത്തില്‍ കത്തി നശിച്ചു

Update: 2025-03-05 08:32 GMT

ടോക്കിയോ: ജപ്പാനില്‍ കാട്ടുതീ പടരുന്നു. ജപ്പാന്റെ ചരിത്രത്തിലെ ഏറ്റവും വലിയ കാട്ടതീയാണ് ഉണ്ടായത്. ജപ്പാനിലെ വടക്കുകിഴക്കന്‍ തീരത്തെ ഒഫുനാറ്റോയില്‍ കഴിഞ്ഞയാഴ്ച ആരംഭിച്ച കാട്ടുതീ സമീപ പട്ടണങ്ങളിലേക്ക് പടര്‍ന്നു. ഇതോടെയാണ് രാജ്യം കനത്ത പ്രതിസന്ധിയിയലെത്തിയത്. രണ്ടായിരത്തിലധികം അഗ്‌നിശമന സേനാംഗങ്ങളെയാണ് തീ നിയന്ത്രണവിധേയമാക്കാന്‍ വിന്യസിച്ചിരിക്കുന്നത്. കാട്ടുതീയില്‍ ഒരാള്‍ മരിക്കുകയും ഏകദേശം 4,000 പേരെ സമീപ പ്രദേശങ്ങളില്‍ നിന്ന് ഒഴിപ്പിക്കാന്‍ നിര്‍ബന്ധിതരാക്കുകയും ചെയ്തു.

100 കണക്കിന് വീടുകള്‍ കത്തിനശിച്ചു. ലക്ഷക്കണക്കിന് രൂപയുടെ സാധനങ്ങള്‍ കത്തിനശിച്ചു എന്നാണ് പറയപ്പെടുന്നത്. അതുപോലെ, 6,500 ഏക്കര്‍ വനം തീപിടുത്തത്തില്‍ കത്തി നശിച്ചു. പ്രദേശം മുഴുവന്‍ ഒരു കറുത്ത പുക മേഖല പോലെയാണ് കാണപ്പെടുന്നത്. തീ അണയ്ക്കാന്‍ അഗ്‌നിശമന സേനാംഗങ്ങള്‍ ഹെലികോപ്റ്ററുകളില്‍ നിന്ന് വെള്ളം തളിച്ചുവരികയാണ്. അരനൂറ്റാണ്ടിനിടെ രാജ്യം കണ്ട ഏറ്റവും വലിയ കാട്ടുതീ ദുരന്തമായാണ് ഈ കാട്ടുതീ സംഭവം കണക്കാക്കപ്പെടുന്നത്.

Tags:    

Similar News