ഇറാന്‍ മുട്ടുമടക്കുന്നു? ട്രംപിന്റെ ഫോണിലേക്ക് വിളി എത്തിയത് എവിടെ നിന്ന്? ലോകത്തെ ഞെട്ടിച്ച് അമേരിക്കന്‍ പ്രസിഡന്റിന്റെ വെളിപ്പെടുത്തല്‍; ഇറാന്റെ പുതിയ നേതാവ് വെടിനിര്‍ത്തലിനായി ഇരന്നു! ഹോര്‍മുസ് കടലിടുക്ക് തുറന്നില്ലെങ്കില്‍ ഇറാനെ ശിലായുഗത്തിലേക്ക് അയക്കുമെന്ന് അന്ത്യശാസനം; ക്രൂഡ് ഓയില്‍ വില 100 ഡോളറിലേക്ക്; ചങ്കിടിപ്പോടെ ലോകരാജ്യങ്ങള്‍
ഇറാന്റെ പുതിയ നേതാവ് വെടിനിര്‍ത്തലിനായി ഇരന്നു!
വാഷിംഗ്ടണ്‍: ഇറാന്റെ പുതിയ ഭരണനേതൃത്വം അമേരിക്കയോട് വെടിനിര്‍ത്തല്‍ ആവശ്യപ്പെട്ടതായി പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് അറിയിച്ചു.
'മുന്‍ഗാമികളെ അപേക്ഷിച്ച് തീവ്രത കുറഞ്ഞവരും കൂടുതല്‍ ബുദ്ധിശാലികളുമായ ഇറാന്റെ പുതിയ ഭരണകൂടം അമേരിക്കയോട് വെടിനിര്‍ത്തല്‍ ആവശ്യപ്പെട്ടിരിക്കുന്നു,' ബുധനാഴ്ച രാവിലെ സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ച കുറിപ്പില്‍ ട്രംപ് വ്യക്തമാക്കി.
ആരുമായാണ് സംസാരിച്ചതെന്ന് ട്രംപ് കൃത്യമായി വെളിപ്പെടുത്തിയില്ലെങ്കിലും, ഇറാന്‍ പ്രസിഡന്റ് മസൂദ് പെസെഷ്‌കിയനുമായാണ് ആശയവിനിമയം നടന്നതെന്ന് കരുതപ്പെടുന്നു. 2024-ല്‍ ഹെലികോപ്റ്റര്‍ അപകടത്തില്‍ ഇബ്രാഹിം റെയ്‌സി കൊല്ലപ്പെട്ടതിനെത്തുടര്‍ന്നാണ് പെസെഷ്‌കിയന്‍ ഇറാന്റെ പ്രസിഡന്റായി സ്ഥാനമേറ്റത്.
ഫെബ്രുവരി 28-ന് യുദ്ധത്തിന്റെ ആദ്യദിനം അമേരിക്ക-ഇസ്രായേല്‍ സംയുക്ത വ്യോമാക്രമണത്തില്‍ കൊല്ലപ്പെട്ട അയത്തൊള്ള അലി ഖമേനിയുടെ പിന്‍ഗാമിയായാണ് റെയ്‌സിയെ കണക്കാക്കിയിരുന്നത്. ഖമേനിയുടെ മകന്‍ മൊജ്തബ ഖമേനിയെ രാജ്യത്തിന്റെ അടുത്ത പരമോന്നത നേതാവായി പ്രഖ്യാപിച്ചുവെങ്കിലും അദ്ദേഹത്തിന്റെ നിയമസാധുതയില്‍ വൈറ്റ് ഹൗസ് സംശയം പ്രകടിപ്പിച്ചിട്ടുണ്ട്. മോജ്തബ ഖമേനി 'അപ്രസക്തനാണെന്നും' അംഗീകരിക്കാന്‍ കഴിയാത്ത പകരക്കാരനാണെന്നുമാണ് ട്രംപിന്റെ നിലപാട്.
വെടിനിര്‍ത്തലിനുള്ള തന്റെ നിബന്ധനകളും ട്രംപ് മുന്നോട്ടുവെച്ചു. ഹോര്‍മുസ് കടലിടുക്ക് വീണ്ടും തുറന്നാല്‍ മാത്രമേ വെടിനിര്‍ത്തല്‍ ആലോചിക്കുകയുള്ളൂ എന്ന് അദ്ദേഹം വ്യക്തമാക്കി.
'ഹോര്‍മുസ് കടലിടുക്ക് തടസ്സമില്ലാതെ തുറന്നു നല്‍കിയാല്‍ മാത്രമേ ഞങ്ങള്‍ വെടിനിര്‍ത്തലിനെക്കുറിച്ച് ചിന്തിക്കുകയുള്ളൂ. അതുവരെ ഇറാനെ ഞങ്ങള്‍ തകര്‍ത്തുകൊണ്ടിരിക്കും, അല്ലെങ്കില്‍ അവര്‍ പറയുന്നതുപോലെ അവരെ ശിലായുഗത്തിലേക്ക് തിരിച്ചയക്കും!' ട്രംപ് സോഷ്യല്‍ മീഡിയയില്‍ കുറിച്ചു.
നിലവിലെ യുദ്ധത്തെക്കുറിച്ച് ബുധനാഴ്ച രാത്രി 9 മണിക്ക് (ET) ട്രംപ് രാജ്യത്തെ അഭിസംബോധന ചെയ്ത് സംസാരിക്കാനിരിക്കെയാണ് ഈ പ്രസ്താവന പുറത്തുവരുന്നത്. യുദ്ധം രണ്ടാം മാസത്തിലേക്ക് കടന്നതോടെ ആഗോള വിപണി കടുത്ത അസ്ഥിരതയിലാണ്. ബുധനാഴ്ച രാവിലെ ബ്രെന്റ് ക്രൂഡ് ഓയില്‍ വില ബാരലിന് 100 ഡോളറിന് അടുത്തെത്തി. അമേരിക്കയിലെ ഇന്ധനവില ഗാലണിന് ശരാശരി 4.06 ഡോളറായി ഉയര്‍ന്നതായും എഎഎ (AAA) റിപ്പോര്‍ട്ട് ചെയ്യുന്നു.
ഇറാനുമായുള്ള ചര്‍ച്ചകള്‍ തുടരുന്നതിനിടയില്‍, ഇറാന്റെ ഊര്‍ജ്ജ നിലയങ്ങള്‍ക്ക് നേരെയുള്ള സൈനിക ആക്രമണങ്ങള്‍ നിര്‍ത്തിവെക്കാന്‍ ട്രംപ് നേരത്തെ ഉത്തരവിട്ടിരുന്നു. അഞ്ച് ദിവസത്തേക്ക് പ്രഖ്യാപിച്ച ഈ താല്‍ക്കാലിക വെടിനിര്‍ത്തല്‍, ഇറാന്‍ സര്‍ക്കാരിന്റെ അഭ്യര്‍ത്ഥനപ്രകാരം പിന്നീട് 10 ദിവസത്തേക്ക് കൂടി നീട്ടി നല്‍കി. ഇറാന്റെ ഊര്‍ജ്ജ നിലയങ്ങള്‍, പവര്‍ സ്റ്റേഷനുകള്‍, എണ്ണക്കിണറുകള്‍ എന്നിവ ലക്ഷ്യമിട്ടുള്ള ആക്രമണങ്ങള്‍ക്കാണ് നിലവില്‍ നിയന്ത്രണമുള്ളത്.
