യുക്രൈനും റഷ്യക്കുമിടയില്‍ 800 മൈല്‍ നോ വാര്‍ സോണ്‍; തായ്വാനെ സഹായിക്കാന്‍ പകരം പണം; മെക്സിക്കോയിലേക്ക് ആയിരങ്ങളെ നാടുകടത്തും; ലെഫ്റ്റിസ്റ്റ് ബ്രിട്ടനും യൂറോപ്പിനും പുല്ലു വില; ഇറാനെ തീര്‍ക്കാന്‍ ഇസ്രയേലിന് എന്തും നല്‍കും: ഇന്ത്യയുടെ സൗഹൃദം കരുത്താക്കും; ഡൊണാള്‍ഡ് ട്രംപിന്റെ ലോക ക്രമം ഇങ്ങനെ

Update: 2024-11-08 04:32 GMT

വാഷിങ്ടന്‍: ഡൊണാള്‍ഡ് ട്രംപ് പ്രസിഡന്റായി രണ്ടാം വട്ടം എത്തുമ്പോള്‍ അമേരിക്കയില്‍ എന്തൊക്കെ മാറ്റങ്ങളാകും ഉണ്ടാകുക എന്നറിയാനാണ് ലോകം കാത്തിരിക്കുന്നത്. അമേരിക്കയുടെ വിദേശ നയത്തില്‍ കാതലായ മാറ്റങ്ങള്‍ ഉണ്ടാകും എന്നാണ് പൊതുവേ കരുതപ്പെടുന്നത്.

കോവിഡ് ബാധ ഉണ്ടാക്കിയ പ്രശ്നങ്ങളില്‍ നിന്നും പൂര്‍ണമായി മുക്തി നേടുക, അറബ് രാജ്യങ്ങളും ഇസ്രയേലുമായുള്ള ബന്ധം നിലനിര്‍ത്തുക, ഇറാന്റെ ആണവ വിഷയത്തില്‍ നടപവടിയഎടുക്കുക എന്നിവക്കായിരിക്കും ട്രംപ് മുന്‍ഗണന കൊടുക്കുക എന്നാണ് പറയപ്പെടുന്നത്. 2021 ല്‍ അമേരിക്കന്‍ പ്രസിഡന്റ് പദവിയില്‍ നിന്ന് ട്രംപ് മാറുമ്പോള്‍ ഉണ്ടായിരുന്ന ലോകക്രമമല്ല ഇന്നുള്ളത് എന്നതാണ് ഏറ്റവും പ്രധാനപ്പെട്ട കാര്യം. നിരവധി പ്രശ്നങ്ങളാണ് അമേരിക്കയുടെ പുതിയ പ്രസിഡന്റിനെ കാത്തിരിക്കുന്നത്. റഷ്യയും യുക്രൈനും തമ്മിലുളള യുദ്ധം മൂന്നാം വര്‍ഷത്തിലേക്ക് കടക്കുകയാണ്. ഇസ്രയേലും ഹമാസും ഹിസ്ബുള്ളയും തമ്മിലുള്ള സംഘര്‍ഷം പശ്ചിമേഷ്യയെ കൂടുതല്‍ സംഘര്‍ഷഭരിതമാക്കുകയാണ്.

ചൈനയുമായുള്ള അമേരിക്കയുടെ മല്‍സരവും അതിനെ തുടര്‍ന്നുണ്ടായ പ്രശ്നങ്ങളും എല്ലാം ട്രംപിന് തലവേദനയാകാനാണ് സാധ്യത. യുക്രൈന്‍-റഷ്യ സംഘര്‍ഷത്തിന് പരിഹാരമായി ഇരു രാജ്യങ്ങള്‍ക്കും ഇടയില്‍ 800 മൈല്‍ നോവാര്‍സോണ്‍ രൂപീകരിക്കുക എന്നതാണ് ഈ വിഷയത്തിന് ട്രംപ് കണ്ടെത്തിയ പരിഹാരമെന്ന് സൂചനയുണ്ട്. എന്നാല്‍ യുക്രൈന്‍ പ്രസിഡന്‍ര് വ്ളാഡിമിര്‍ സെലന്‍സ്‌കി ഈ നിര്‍ദ്ദേശം ഒരു തരത്തിലും അംഗീകരിക്കാന്‍ സാധ്യതയില്ല എന്നാണ് വിശ്വസിക്കപ്പെടുന്നത്.

സെലന്‍സ്‌കിയെ അനുകൂലിക്കുന്ന യൂറോപ്യന്‍ രാജ്യങ്ങളും യുക്രൈന്റെ മണ്ണ് റഷ്യക്ക് അടിയറവ് വെയ്ക്കുന്നതിനോട് കടുത്ത വിയോജിപ്പുള്ളവരാണ് എന്നതാണ് മറ്റൊരു കാര്യം. അമേരിക്ക ഇപ്പോള്‍ യുക്രൈന് നല്‍കി കൊണ്ടിരിക്കുന്ന സൈനിക സഹായവും ട്രംപ് വെട്ടിക്കുറയ്ക്കാനോ നിര്‍ത്തലാക്കാനോ സാധ്യതയുണ്ട്. ബ്രിട്ടനുമായുളള ഉഭയകക്ഷി ബന്ധവും ബൈഡന്‍ ഭരണകൂടത്തെ പോലെ അത്ര സുഗമമായി ട്രംപിന്റെ ഭരണത്തിന്‍ കീഴില്‍ മുന്നോട്ട പോകാനും സാധ്യത കുറവാണ്. ചൈനയുമായി അമേരിക്കയ്ക്ക് നിലവില്‍ നിരവധി കാര്യങ്ങളില്‍ ഭിന്നതയുണ്ട്.

ട്രംപ് ഭരണത്തില്‍ അത് കൂടുതല്‍ വഷളാകാനാണ് സാധ്യത. തെയ്വാനും ചൈനയും തമ്മിലുള്ള തര്‍ക്ക വിഷയങ്ങളില്‍ അമേരിക്ക സ്വീകരിക്കാന്‍ പോകുന്ന നിലടാുകളും നിര്‍ണായകമാണ്. തെയ്വാന് ഏറ്റവുമധികം ആയുധ സഹായം നല്‍കുന്ന രാജ്യം അമേരിക്കയാണ്. അത് പോലെ തെയ്്വാന് വന്‍ തോതിലുള്ള സാമ്പത്തിക സഹായം ട്രംപ് ഭരണകൂടത്തില്‍ നിന്ന് ഉണ്ടാകുമെന്നാണ് വിദഗ്ധര്‍ കണക്കുകൂട്ടുന്നത്. ഉത്തര കൊറിയയുമായും ട്രംപ് മികച്ച ബന്ധം തുടരാന്‍ തന്നെയാണ് സാധ്യത. 2018 ല്‍ അമേരിക്കന്‍ പ്രസിഡന്‍രായിരുന്ന സമയത്ത് ഉത്തരകൊറിയന്‍ നേതാവ് കിംജോങ് ഉന്നുമായി ട്രംപ് നടത്തിയ കൂടിക്കാഴ്ച ആഗോള തലത്തില്‍ ഏറെ ചര്‍ച്ചാ വിഷയമായിരുന്നു.

പശ്മിമേഷ്യയില്‍ അസ്വസ്ഥത സൃഷ്ടിക്കുന്ന തീവ്രവാദ സംഘടനകളായ ഹിസ്ബുള്ളയയേും ഹമാസിനേയും തീര്‍ക്കാനുള്ള ഇസ്രയേല്‍ പ്രധാനമന്ത്രി ബഞ്ചമിന്‍ നെതന്യാഹുവിന്റ ശ്രമങ്ങള്‍ക്ക് ട്രംപ് എല്ലാ വിധ പിന്തുണയും നല്‍കും. ഒരു പക്ഷെ ബൈഡന്‍ ഭരണകൂടവുമായി ഏറ്റവും അടുത്ത ബന്ധം പുലര്‍ത്തിയിരുന്ന പ്രതിരോധ മന്ത്രി യവ് ഗാലന്റിനെ മന്ത്രിസഭയില്‍ നിന്ന് പുറത്താക്കിയത് പോലും ട്രംപിനെ തൃപ്തിപ്പെടുത്താനാണെന്നും പറയപ്പെടുന്നു. കൂടാതെ തീവ്രവാദ സംഘടനകള്‍ക്ക് എല്ലാ സഹായവും നല്‍കുന്ന ഇറാനെ തീര്‍ക്കാനും ട്രംപ് ഇസ്രയേലിന് എല്ലാ വിധ സഹായവും നല്‍കുമെന്നതും ഉറപ്പാണ്.

അമേരിക്കയിലേക്ക് മെക്സിക്കന്‍ അതിര്‍ത്തി വഴി കടന്ന് വരുന്നവരെ തടയുന്ന കാര്യത്തില്‍ ട്രംപ് പ്രസിഡന്‍ര് ആയിരുന്ന കാലഘട്ടത്തില്‍ സ്വീകരിച്ച നടപടികള്‍ ഏറെ വിവാദം ഉയര്‍ത്തിയിരുന്നു. പില്‍ക്കാലത്ത് അമേരിക്കയിലേക്ക് കടന്നെത്തിയ ആയിരക്കണക്കിന് അഭയാര്‍ത്ഥികളെ മെക്സിക്കോയിലേക്ക് നാടു കടത്താന്‍ തന്നെയാണ് ട്രംപ് ഇക്കുറി ലക്ഷ്യമിടുന്നത് എന്ന കാര്യവും ഉറപ്പാണ്.

Tags:    

Similar News