ഒടുവില്‍ പന്തിന്റെ സെന്‍സിബിള്‍ ഇന്നിങ്‌സ്; ലഖ്‌നൗവിനെ ഭേദപ്പെട്ട സ്‌കോറിലെത്തിച്ച് ക്യാപ്റ്റന്‍; ചെന്നൈയ്ക്ക് ജയിക്കാന്‍ 167 റണ്‍സ് വിജയലക്ഷ്യം; ഇന്ന് തോറ്റാല്‍ ചെന്നൈ പുറത്തേക്ക്?

Update: 2025-04-14 16:13 GMT

ലഖ്‌നൗ: ഐപിഎല്ലില്‍ ചെന്നൈ സൂപ്പര്‍ കിങ്‌സിന് 167 റണ്‍സ് വിജയലക്ഷ്യം. ടോസ് നേടിയ ചെന്നൈ ലഖ്‌നൗവിനെ ബാറ്റിങ്ങിനയക്കുകയായിരുന്നു. ടീം നിശ്ചിത ഓവറില്‍ ഏഴ് വിക്കറ്റ് നഷ്ടത്തില്‍ 166 റണ്‍സ് നേടി.

ബാറ്റിങ്ങിനിറങ്ങിയ ലഖ്‌നൗവിന് സ്‌കോര്‍ ആറില്‍ നില്‍ക്കെ ഓപ്പണര്‍ ആദം മര്‍ക്രത്തിനെ (6) നഷ്ടമായി. കഴിഞ്ഞ മത്സരങ്ങളില്‍ വമ്പന്‍ അടി സമ്മാനിച്ച നിക്കോളസ് പൂരനും അധികം നേരം ക്രീസില്‍ നിന്നില്ല. എട്ട് റണ്‍സെടുത്ത് പൂരനും പുറത്തായി. മത്സരത്തില്‍ ഇതുവരെ ഫോം കണ്ടെത്തനാകാത്ത പന്ത് പക്ഷേ ഈ മത്സരത്തില്‍ ഫോമിലേക്ക് തിരികെ എത്തി. മിച്ചല്‍ മാര്‍ഷും പന്തും ചേര്‍ന്ന് ടീമിനെ മുന്നോട്ട് നയിച്ചു. എന്നാല്‍ മാര്‍ഷ് 30 റണ്‍സെടുത്ത് പുറത്തായി. 73ന് മൂന്ന് എന്ന് പതുങ്ങിയ ടീമിനെ പന്ത് ഒറ്റയ്ക്ക് ഭേദപ്പെട്ട ഒരു സ്‌കോറിലേക്ക് എത്തിക്കുകയായിരുന്നു.

മറ്റെല്ലാ ബാറ്റര്‍മാരും നിറംമങ്ങിയപ്പോള്‍ പന്ത് 49 പന്തില്‍ 63 റണ്‍സ് നേടി. നാല് ഫോറും നാല് സിക്‌സറും അടങ്ങുന്നതാണ് താരത്തിന്റെ ഇന്നിങ്‌സ്. ഈ സീസണില്‍ താരത്തിന്റെ ഏറ്റവും ഉയര്‍ന്ന സ്‌കോര്‍ ഇതാണ്. ബദോനി(22), സമദ് (25) എന്നിവര്‍ക്കൊപ്പം നിന്നാണ് പന്ത് ടീമിനായി 166 റണ്‍സ് നേടിയെടുത്തത്. ചെന്നൈയ്ക്ക് വേണ്ടി ജഡേജ രണ്ടും ഖലീലും കാംബോജും ഓരോ വിക്കറ്റ് വീതവും നേടി.

Tags:    

Similar News