ഇന്ത്യന്‍ ക്യാമ്പില്‍ പരിക്ക് ആശങ്ക; കരുണ്‍ നായര്‍ക്ക് പരിക്ക്; നെറ്റിലെ ബാറ്റിങ് പരിശീലനത്തിനിടെ കരുണിന് വയറിന് പരിക്കേറ്റു; നിസ്സാരമെന്ന്് സൂചന
ഇന്ത്യന്‍ ക്യാമ്പില്‍ പരിക്ക് ആശങ്ക; കരുണ്‍ നായര്‍ക്ക് പരിക്ക്
ലണ്ടന്‍: ദേശീയ കുപ്പായത്തിലേക്ക് മടങ്ങിയെത്തുന്ന കരുണ്‍നായര്‍ നാളത്തെ മത്സര കളിക്കുമോ? ഇന്ത്യ-ഇംഗ്ലണ്ട് ടെസ്റ്റ് പരമ്പര വെള്ളിയാഴ്ച ഉച്ചയ്ക്ക് 3.30ന് തുടക്കമാകാനിരിക്കെ, എട്ട് വര്‍ഷങ്ങളുടെ ഇടവേളയ്ക്ക് ശേഷം ഇന്ത്യന്‍ ടീമില്‍ തിരിച്ചെത്തിയ കരുണ്‍ നായര്‍ക്ക് പരിക്കേറ്റെന്ന് റിപ്പോര്‍ട്ട്. നെറ്റിലെ ബാറ്റിങ് പരിശീലനത്തിനിടെ കരുണിന് വയറിന് പരിക്കേറ്റെന്നാണ് എന്‍ഡിടിവി റിപ്പോര്‍ട്ട് ചെയ്യുന്നത്.
ഇന്ത്യയുടെ യുവപേസര്‍ പ്രസിദ്ധ് കൃഷ്ണയുടെ ഏറില്‍ പന്ത് വാരിയെല്ലില്‍ ഇടിക്കുകയായിരുന്നു. വേദന കൊണ്ട് പുളഞ്ഞ കരുണിന് ഉടന്‍ തന്നെ ടീം ഡോക്ടര്‍മാരുടെ നേതൃത്വത്തില്‍ പ്രാഥമിക ചികിത്സ നല്‍കി. അതേസമയം, അല്‍പ്പസമയത്തെ വിശ്രമത്തിന് ശേഷം കരുണ്‍ നായര്‍ നെറ്റിലെ ബാറ്റിങ് പരിശീലനം പുനരാരംഭിച്ചിരുന്നു. പരിക്ക് ഗുരുതരമല്ലെന്നാണ് സൂചന.
വിരാട് കോഹ്ലിയുടെ നാലാം നമ്പറിലേക്ക് ശുഭ്മാന്‍ ഗില്‍ മാറുമ്പോള്‍, ഒഴിവ് വരുന്ന മൂന്നാം നമ്പറില്‍ കളിക്കാന്‍ ഏറ്റവും അനുയോജ്യനായ ബാറ്ററാണ് കരുണ്‍ നായര്‍. കരുണിനെ മൂന്നാം നമ്പറില്‍ കളിപ്പിക്കുകയാണെങ്കില്‍ ഐപിഎല്ലിലെ ടോപ് സ്‌കോററായ സായ് സുദര്‍ശന് ആദ്യ ഇലവനില്‍ അവസരം ലഭിച്ചേക്കില്ലെന്നും റിപ്പോര്‍ട്ടുകളുണ്ട്.
ഇന്ത്യക്കായി ട്രിപ്പിള്‍ സെഞ്ച്വറി നേടിയതിന് പിന്നാലെ താരത്തെ ടീമില്‍ നിന്ന് പുറത്താക്കിയ തീരുമാനം ആരാധകരെ ഞെട്ടിച്ചിരുന്നു. ടീമിലെ വടക്കേ ഇന്ത്യന്‍ ലോബിയിങ്ങിന്റെ ഇരയായി അദ്ദേഹം മാറുകയായിരുന്നു. പിന്നീട് കഴിഞ്ഞ ഏതാനും വര്‍ഷങ്ങളില്‍ ആഭ്യന്തര സീസണുകളില്‍ ബാറ്റിങ്ങില്‍ ഞെട്ടിക്കുന്ന സ്ഥിരതയുമായി മുന്നേറിയ കരുണ്‍ നായര്‍ ഇന്ത്യന്‍ ടീമില്‍ മധ്യനിരയില്‍ കളിക്കാന്‍ താന്‍ എന്തുകൊണ്ടും യോഗ്യനാണെന്ന് തെളിയിച്ചിരുന്നു. രഞ്ജി ട്രോഫി ഫൈനലില്‍ കേരളത്തെ തോല്‍പ്പിച്ച വിദര്‍ഭയുടെ വിജയശില്‍പ്പിയായത് കരുണ്‍ തന്നെയായിരുന്നു.
ഐപിഎല്ലിലും ഡല്‍ഹി ക്യാപിറ്റല്‍സിനായി തിളങ്ങിയ കരുണ്‍ നായര്‍ മികച്ച ഫോമിലാണെന്ന് തെളിയിച്ചിരുന്നു. പിന്നാലെയാണ് അഞ്ച് ടെസ്റ്റ് മത്സരങ്ങളുടെ പരമ്പരയിലേക്ക് കരുണിന് വിളിയെത്തുന്നത്. ആഭ്യന്തര ക്രിക്കറ്റില്‍ അവിശ്വസനീയമായ ബാറ്റിങ് ആവറേജാണ് താരത്തിനുള്ളത്.