ക്രിക്കറ്റിന്റെ മൂന്ന് ഫോര്‍മാറ്റിലും ഇന്ത്യക്കെതിരെ അരങ്ങേറ്റം; ക്ലാസ് അറിയിച്ച ഒട്ടേറെ ഇന്നിംഗ്‌സുകള്‍; അപ്രതീക്ഷിത വിരമിക്കലും; 33ാം വയസില്‍ രാജ്യാന്തര ക്രിക്കറ്റിനോട് വിടപറഞ്ഞ് ഹെന്റിച്ച് ക്ലാസന്‍
അന്താരാഷ്ട്ര ക്രിക്കറ്റില്‍ നിന്ന് വിരമിക്കല്‍ പ്രഖ്യാപിച്ച് ക്ലാസന്‍
കേപ്ടൗണ്‍: ആരാധകരെ ഞെട്ടിച്ച് അന്താരാഷ്ട്ര ക്രിക്കറ്റില്‍ നിന്ന് വിരമിക്കല്‍ പ്രഖ്യാപിച്ച് ദക്ഷിണാഫ്രിക്കന്‍ ബാറ്റര്‍ ഹെന്റിച്ച് ക്ലാസന്‍. സാമൂഹികമാധ്യമങ്ങളിലൂടെയാണ് ക്ലാസന്‍ വിരമിക്കല്‍ പ്രഖ്യാപനം നടത്തിയത്. തീര്‍ത്തും അപ്രതീക്ഷിതമായിരുന്നു ദക്ഷിണാഫ്രിക്കന്‍ വിക്കറ്റ് കീപ്പര്‍ ബാറ്ററുടെ പ്രഖ്യാപനം. ഓസ്ട്രേലിയന്‍ ഓള്‍റൗണ്ടര്‍ ഗ്ലെന്‍ മാക്സ്വെലിന്റെ വിരമിക്കല്‍ വാര്‍ത്ത വന്ന് മണിക്കൂറുകള്‍ക്കകമാണ് ക്ലാസ്സനും തീരുമാനം പ്രഖ്യാപിച്ച് ക്രിക്കറ്റ് ലോകത്തെ ഞെട്ടിച്ചത്. കുടുംബത്തോടൊപ്പം കൂടുതല്‍ സമയം ചെലവഴിക്കാന്‍ വേണ്ടിയാണ് വിരമിക്കല്‍ തീരുമാനമെടുത്തതെന്ന് ക്ലാസന്‍ വ്യക്തമാക്കി.
''എന്നെ സംബന്ധിച്ചിടത്തോളം വിഷമമുണ്ടാക്കുന്ന ദിവസമാണിന്ന്. അന്താരാഷ്ട്ര ക്രിക്കറ്റില്‍ നിന്ന് ഞാന്‍ വിരമിക്കാന്‍ തീരുമാനിച്ചു. ഒരുപാട് ആലോലിച്ചെടുത്ത തീരുമാനമാണിത്. കുടുംബത്തോടൊപ്പം കൂടുതല്‍ സമയം ചെലവഴിക്കണം.'' ക്ലാസന്‍ സോഷ്യല്‍ മീഡിയയില്‍ കുറിച്ചിട്ടു.
33-ാം വയസ്സിലാണ് താരം രാജ്യാന്തര കരിയര്‍ അവസാനിപ്പിക്കുന്നത്. ദക്ഷിണാഫ്രിക്കന്‍ ക്രിക്കറ്റ് താരങ്ങളില്‍ സ്പിന്‍ ബൗളിങ്ങിനെ ഫലപ്രദമായി നേരിട്ട അപൂര്‍വ്വം കളിക്കാരില്‍ ഒരാളായിരുന്നു ക്ലാസ്സന്‍. ഏറ്റവും ഒടുവില്‍ ഈ ഐ.പി.എല്‍ സീസണില്‍ സണ്‍റൈസേഴ്സ് ഹൈദരബാദിന്റെ അവസാന മത്സരത്തില്‍ 39 പന്തില്‍ 105 റണ്‍സ് അടിച്ച് തകര്‍പ്പന്‍ ഇന്നിങ്സ് കാഴ്ചവെച്ചിരുന്നു. ദക്ഷിണാഫ്രിക്കയുടെ വെടിക്കെട്ട് ബാറ്റര്‍മാരില്‍ പ്രധാനിയാണ് ക്ലാസന്‍. 2018-ല്‍ ഇന്ത്യക്കെതിരേയാണ് ക്ലാസന്‍ ഏകദിനത്തില്‍ അരങ്ങേറുന്നത്. പിന്നീട് വൈറ്റ്ബോള്‍ ക്രിക്കറ്റില്‍ പ്രോട്ടീസ് ബാറ്റിങ്ങിന്റെ നെടുംതൂണായി മാറി.
2018 ഫെബ്രുവരി ഏഴ് ഇന്ത്യക്കെതിരായ ഏകദിനത്തിലായിരുന്നു അരങ്ങേറ്റം. 60 മത്സരങ്ങളില്‍ 2141 റണ്‍സാണ് സമ്പാദ്യം. 174 റണ്‍സാണ് ഉയര്‍ന്ന സ്‌കോരര്‍. 43.69 ശരാശരിയും 117.05 സ്ട്രൈക്ക് റേറ്റും ക്ലാസനുണ്ട്. നാല് സെഞ്ചുറിയും 11 അര്‍ധ സെഞ്ചുറിയും അടങ്ങുന്നതാണ് ഏകദിന കരിയര്‍. ഈ വര്‍ഷം മാര്‍ച്ച് അഞ്ചിന് അവസാന ഏകദിനവും കളിച്ചു. 2018 ഫെബ്രുവരി 18ന് ഇന്ത്യക്കെതിരെ ടി20യിലും ക്ലാസന്‍ അരങ്ങേറ്റം നടത്തി. 58 ടി20 മത്സരങ്ങളില്‍ നിന്ന് 1000 റണ്‍സാണ് ക്ലാസനന്‍ നേടിയത്. 81 റണ്‍സാണ് ഉയര്‍ന്ന സ്‌കോര്‍. 23.25 ശരാശരിയും 141.84 സ്ട്രൈക്ക് റേറ്റും ക്ലാസനുണ്ട്. അഞ്ച് അര്‍ധ സെഞ്ചുറികളും ക്ലാസന്‍ നേടി.
2024 ഡിസംബറില്‍ പാകിസ്ഥാനെതിരെ അവസാന ടി20 കളിച്ചു. നിശ്ചിത ഓവര്‍ ക്രിക്കറ്റില്‍ ശ്രദ്ധിക്കുന്നതിന്റെ ഭാഗമായി ക്ലാസന്‍ 2024ല്‍ ടെസ്റ്റില്‍ നിന്നും വിരമിച്ചിരുന്നു. 2019ല്‍ ടെസ്റ്റിലായിരുന്നു ക്ലാസന്റെ ടെസ്റ്റ് അരങ്ങേറ്റം. ഒക്ടബോറില്‍ 19ന് ഇന്ത്യക്കെതിരെ റാഞ്ചിയിലായിരുന്നു ആദ്യ ടെസ്റ്റ്. നാല് ടെസ്റ്റുകള്‍ മാത്രമാണ് ക്ലാസന്‍ കളിച്ചത്. 104 റണ്‍ണസ് മാത്രമാണ് സമ്പാദ്യം. 35 റണ്‍സാണ് ഉയര്‍ന്ന സ്‌കോര്‍. 2023ല്‍ വെസ്റ്റ് ഇന്‍ഡീസിനെതിരെ അവസാന ടെസ്റ്റും കളിച്ചു.
അന്താരാഷ്ട്ര ക്രിക്കറ്റില്‍ നിന്ന് വിരമിച്ചെങ്കിലും അദ്ദേഹം ഫ്രാഞ്ചൈസി ക്രിക്കറ്റില്‍ തുടരും. ഐപിഎല്ലില്‍ സണ്‍റൈസേഴ്സ് ഹൈദരാബാദിന്റെ താരമാണ് ക്ലാസന്‍. മുമ്പ് റോയല്‍ ചലഞ്ചേഴ്സ് ബെംഗളൂരു, രാജസ്ഥാന്‍ റോയല്‍സ് എന്നിവര്‍ക്ക് വേണ്ടിയും ക്ലാസന്‍ കളിച്ചിട്ടുണ്ട്.