ELECTIONS - Page 168

യാക്കോബായക്കാരുടെ കൈയിലിരിക്കുന്ന പിറവം വലിയ പള്ളി പിണറായി സർക്കാർ ഓർത്തഡോക്‌സുകാർക്ക് തിരിച്ചു പിടിച്ചു നൽകുമോ? ചെങ്ങന്നൂരിലെ ഓർത്തഡോക്‌സ് വോട്ടുറപ്പിക്കാൻ സിപിഎം സഭാ തർക്കം ദുരുപയോഗം ചെയ്യുന്നുവെന്ന് ആരോപിച്ച് യുഡിഎഫ്; യാക്കോബായക്കാർ പിണങ്ങുമെന്നായപ്പോൾ ഒന്നും പേടിക്കേണ്ടെന്ന് വാക്കു കൊടുത്ത് സംസ്ഥാന നേതൃത്വവും; യാക്കോബായ-ഓർത്തഡോക്‌സ് വോട്ടുകൾ കൈക്കലാക്കാനുള്ള സിപിഎം തന്ത്രം വിവാദമാകുമ്പോൾ
കുടുംബ യോഗങ്ങളും വീടുകയറിയുള്ള വോട്ട് പിടിത്തവുമായി മൂന്ന് കൂട്ടരും മുമ്പോട്ട്; സംസ്ഥാനത്തെ മുഴുവൻ നേതാക്കളും ചെങ്ങന്നൂരിൽ; പത്ത് ദിവസം മാത്രം അവശേഷിക്കെ മുൻതൂക്കം സജി ചെറിയാന് തന്നെ; എൽഡിഎഫ് മുൻതൂക്കം മറികടക്കാൻ രാവന്തിയോളം കുടുംബ സംഗമങ്ങളുമായി ഉമ്മൻ ചാണ്ടി; കർണ്ണാടകയിലെ സംഭവവികാസങ്ങൾ ശ്രീധരൻപിള്ളയ്ക്ക് ക്ഷീണമായി
കഴിഞ്ഞ തവണ രണ്ടാം സ്ഥാനത്തായിരുന്ന സിപിഎമ്മിന് ജില്ലാപരിഷത്തിൽ ഒരു സീറ്റ് പോലും നേടാനായില്ല; പഞ്ചായത്ത് സമിതിയിലും ഗ്രാമപഞ്ചായത്തുകളിലും മൂന്നാമതെത്തി; എല്ലായിടത്തും സമ്പൂർണ്ണ വിജയം നേടി തൃണമൂൽ; വോട്ടിങ് ശതമാനം ഉയർത്തിയതും എല്ലായിടത്തും സാന്നിധ്യം അറിയിച്ചും മുഖ്യപ്രതിപക്ഷമാക്കി ബിജെപി; ബംഗാളിലേത് ജനവിധിയോ അട്ടിമറിയോ?
ആർആർ നഗറിൽ സിദ്ധരാമയ്യയയും കുമാരസ്വാമിയും ഒരുമിക്കില്ല; ജയനഗറിലും ത്രികോണപോര് ഉറപ്പ്; കുമാരസ്വാമിയുടെ മണ്ഡലത്തിലും വിശാല ഐക്യത്തിന് കോൺഗ്രസിനും ജെഡിഎസിനും താൽപ്പര്യമില്ല; കൂട്ടുകെട്ട് അധികാരത്തിൽ മാത്രം; തിരഞ്ഞെടുപ്പുകളിൽ കോൺഗ്രസും ജെഡിഎസും തമ്മിൽ പോരടിക്കും; മൂന്നിലും ജയിക്കാനുറച്ച് ബിജെപിയും
പഞ്ചിമ ബംഗാൾ തെരഞ്ഞെടുപ്പിൽ തൃണമൂൽ കോൺഗ്രസ് മുന്നേറ്റം; വോട്ടെണ്ണൽ പുരോഗമിക്കവേ വ്യക്തമാകുന്നത് മമതയുടെ ഒറ്റയാൻ കുതിപ്പ്; സിപിഎമ്മിനും ബിജെപിക്കും കാര്യമായ നേട്ടങ്ങളില്ല
ആർഎസ്എസ് ഫാസിസത്തിനെതിരെ ശക്തമായി പോരാടുന്ന എസ്ഡിപിഐ ചിക്‌പേട്ട് മണ്ഡലത്തിൽ ബിജെപിക്ക് വിജയിക്കാൻ വഴിയൊരുക്കി! എസ്ഡിപിഐ സ്ഥാനാർത്ഥി 11700 വോട്ടു പിടിച്ചപ്പോൾ കോൺഗ്രസ് സ്ഥാനാർത്ഥി തോറ്റത് 7934 വോട്ടിന്; കോൺഗ്രസ് പെട്ടിയിൽ വീഴേണ്ട മുസ്ലിംവോട്ടുകൾ ചിന്നിചിതറിച്ചതിൽ എസ്ഡിപിഐക്കും ഒരു പങ്കെന്ന് വിലയിരുത്തൽ; പരസ്പ്പര സഹായ സംഘമെന്ന് പറഞ്ഞ് സൈബർ ലോകം
നൂറ് കോടി രൂപ വരെ വാഗ്ദാനം ചെയ്ത് എംഎൽഎമാരെ ബിജെപി കുതിരക്കച്ചവടം നടത്തുന്നുവെന്ന് കുമാരസ്വാമി; അവരുമായി സഖ്യത്തിനില്ല; ജെഡിഎസ്-കോൺഗ്രസ് സഖ്യത്തിന് 117 എംഎൽഎമാരുടെ പിന്തുണയുണ്ടെന്നും നിയമസഭാ കക്ഷി നേതാവായി തിരഞ്ഞെടുത്ത കുമാരസ്വാമിയുടെ വാദം; രണ്ട് എംഎൽഎമാർ യോഗത്തിൽ നിന്നും വിട്ടുനിന്നെന്ന് സൂചന
യെദ്യൂരപ്പയെ പാർലമെന്ററി പാർട്ടി നേതാവായി ബിജെപി തിരഞ്ഞെടുത്തു; രാജ്ഭവനിലെത്തി ഗവർണറെ കണ്ട് സർക്കാർ രൂപീകരിക്കാൻ അവകാശവാദം ഉന്നയിച്ചു നേതാക്കൾ; നാളെ തന്നെ സത്യപ്രതിജ്ഞ നടത്താൻ നീക്കം; നാല് ജെഡിഎസ് എംഎൽഎമാരെയും അഞ്ച് കോൺഗ്രസ് എംഎൽഎമാരെയും ബിജെപി കോടികളെറിഞ്ഞ് ചാക്കിട്ടു പിടിച്ചെന്ന് സൂചന; കോൺഗ്രസ് - ജെഡിഎസ് എംഎൽഎമാരുടെ യോഗങ്ങൾ വൈകുന്നത് പിരിമുറുക്കം വർദ്ധിപ്പിക്കുന്നു
എംഎൽഎമാരെയും ചാക്കിട്ടുപിടിച്ച് രാജിവെപ്പിക്കാൻ ഓപ്പറേഷൻ താമര സജീവമാക്കി ബിജെപി; ഒരു എംഎൽഎക്ക് വാഗ്ദാനം നൂറ് കോടിയും മന്ത്രിസ്ഥാനവും വാഗ്ദാനം; പ്രലോഭനത്തിൽ വീഴാതെ എംഎൽഎമാരെ എങ്ങനെ പിടിച്ചുനിർത്തുമെന്ന് അറിയാതെ പാർട്ടി നേതൃത്വങ്ങൾ; നിയമസഭാ കക്ഷി യോഗത്തിന് മുഴുവൻ എംഎൽഎമാരും എത്താതിരുന്നതോടെ തുടക്കത്തിലെ ആവേശം അങ്കലാപ്പിലേക്ക് വഴിമാറി കോൺഗ്രസ് ക്യാമ്പ്
ഇക്കുറി അതിനിർണ്ണായകമായത് വാട്‌സാപ്പ് ഫെയ്‌സ് ബുക്ക് ഗ്രൂപ്പുകൾ; വ്യാജ വാർത്തകളുടെ ഫാക്ടറിയായി പ്രവർത്തിച്ചത് അനേകം സോഷ്യൽ  മീഡിയാ ഗ്രൂപ്പുകൾ; ബിജെപിക്ക് വേണ്ടി മാത്രം 50,000 വാട്‌സാപ്പ് ഗ്രൂപ്പുകൾ പ്രവർത്തിച്ചെന്നും കണക്ക്; വ്യവസ്ഥാപിത തെരഞ്ഞെടുപ്പ് രീതികൾ പൊളിച്ചെഴുതപ്പെടുമ്പോൾ എന്തുചെയ്യുമെന്നറിയാതെ തെരഞ്ഞെടുപ്പ് കമ്മീഷൻ