ELECTIONS - Page 167

ചെങ്ങന്നൂരിൽ നടക്കുന്നത് ഇഞ്ചോടിഞ്ച് പോരാട്ടം; തുടക്കം മുതൽ സജി ചെറിയാൻ എടുത്ത ലീഡ് നിലനിർത്തുന്നത് നാല് പോയിന്റ് മാത്രം വ്യത്യാസത്തിൽ; ഒടുവിൽ നേടിയ മുന്നേറ്റം മുതലെടുക്കാമെന്ന് പ്രതീക്ഷയിൽ വിജയകുമാർ; സജി ചെറിയാൻ 40 പോയിന്റ് നേടിയപ്പോൾ വിജയകുമാർ 36 ഉം ശ്രീധരൻ പിള്ള 22ഉം പോയിന്റുകളും: മറുനാടൻ അഭിപ്രായ സർവ്വേ ഫലം വ്യക്തമാക്കുന്നത്
ചെങ്ങന്നൂരിലെ നീണ്ട പ്രചാരണം നാളെ അവസാനിക്കും; കൊട്ടികലാശത്തോടെ പരസ്യ പ്രചാരണത്തിന് തിരശ്ശീല വീഴും; ഓരോ വോട്ടും പെട്ടിയിലാക്കാൻ എല്ലാ അടവും പയറ്റി മുന്നണികൾ; ദേശീയ നേതാക്കൾ മുതൽ സംസ്ഥാന മന്ത്രിമാർ വരെ ഓടി നടന്ന് പ്രചാരണം നടത്തിയ ചെങ്ങന്നൂരിൽ കാര്യങ്ങൾ പ്രവചനാതീധം
പ്രചരണം അവസാന മണിക്കൂറുകളിലേക്ക് കടക്കുമ്പോൾ ചെങ്ങന്നൂരിന് മുന്നിൽ 1000 കോടിയുടെ പദ്ധതികൾ; ത്രികോണ ചൂടിൽ ഫലം മുൻകൂട്ടി പ്രഖ്യാപിക്കുക അസാധ്യം; 1000 കോടിയുമായി എത്തുന്ന ചെങ്ങന്നൂരിന്റെ നായകൻ ആരെന്നറിയാനുള്ള കാത്തിരിപ്പിൽ രാഷ്ട്രീയ കേരളം
ചെങ്ങന്നൂരിൽ മുറി കിട്ടാത്തതിനാൽ തിരുവല്ലയിലെ ബന്ധുവീട്ടിൽ താമസിച്ച് മുഴുവൻ സമയ പ്രവർത്തനവുമായി ഉമ്മൻ ചാണ്ടി; കുടുംബ സംഗമത്തിലെല്ലാം വലിയ ആൾക്കൂട്ടം; ഷാഫിയും ബൽറാമും വിഷ്ണുനാഥും അടങ്ങിയ ചെറുപ്പക്കാരെ അണി നിരത്തിയ നീക്കത്തിനും പിന്തുണ; മുൻ മുഖ്യമന്ത്രി ചുക്കാൻ ഏറ്റെടുത്തതോടെ യുഡിഎഫിന്റെ ആത്മവിശ്വാസം ഇരട്ടിച്ചു
ബിജെപി വിചാരിച്ചാൽ സിപിഐഎമ്മിനെ കടലിൽ താഴ്‌ത്താൻ സാധിക്കും; ചെങ്ങന്നൂരിൽ ബിജെപിയെ വിജയിപ്പിച്ചാൽ കേരളം നമ്പർ വണ്ണാക്കും; ചൈനീസ് ന്യൂഡിൽസിനോട് മത്സരിച്ച് നിൽക്കാൻ കേരളത്തിന്റെ ദോശക്കും ഇഡ്ഢലിക്കുമൊക്കെ സാധിക്കും; അതുപോലെ എല്ലാ കാര്യത്തിലും മുന്നിലെത്താനും; പിണറായിയെയും കാത്തിരിക്കുന്നത് മണിക് സർക്കാരിന്റെ ഗതി:  ചെങ്ങന്നൂരിൽ ശ്രീധരൻ പിള്ളക്ക് വോട്ടുചോദിച്ച് എത്തിയ ബിപ്ലവ് ദേവ് മലയാളത്തിലും ഹിന്ദിയിലും പ്രസംഗിച്ചത് ഇങ്ങനെ
കണ്ണൂർ നേതാക്കൾ പ്രചാരണം ഏറ്റത് ചെങ്ങന്നൂരിൽ എൽഡിഎഫിന് തിരിച്ചടിക്കുന്നു; വെള്ളാപ്പള്ളിയെ വിമർശിച്ച എംവി ഗോവിന്ദന്റെ വാക്കുകൾ ബൂമറാങ്ങായി; വിജയകുമാർ മൃദുഹിന്ദുത്വ വാദിയെന്ന പ്രസ്താവന ഹിന്ദുവോട്ടുകളുടെ ഏകീകരണത്തിന് കാരണമായേക്കും: ബിഡിജെഎസിനെ അധിക്ഷേപിച്ചതിനും പണികിട്ടും
വെള്ളാപ്പള്ളിയുടെ സമദൂര നിലപാടോടെ ഈഴവ വോട്ടുറപ്പിക്കാൻ മുന്നണികളുടെ തീവ്രശ്രമം; എസ്എൻഡിപി യൂണിയൻ ഓഫീസിൽ പിന്തുണ തേടി കോടിയേരിയും എംവി ഗോവിന്ദനും കുത്തിയിരുന്നത് ഒന്നരമണിക്കൂർ; പതിവു ശീലങ്ങൾ തെറ്റിച്ചുള്ള വോട്ടുപിടുത്തത്തിൽ കൗതുകത്തോടെ ചെങ്ങന്നൂരുകാർ; യുവനേതാക്കളുമായി മണ്ഡലം ചുറ്റി ഉമ്മൻ ചാണ്ടിയും
അയ്യപ്പസേവാസംഘം ആർഎസ്എസിന്റെ പോഷകസംഘടനയാണെന്ന കോടിയേരിയുടെ പരാമർശം: ചെങ്ങന്നൂർ തിരഞ്ഞെടുപ്പിനെ വർഗീയവൽകരിക്കാനും ധ്രുവീകരണമുണ്ടാക്കാനും; വിലകുറഞ്ഞ തന്ത്രം സിപിഎമ്മിന്റെ പരാജയഭീതിയിൽ നിന്നെന്ന് ഉമ്മൻ ചാണ്ടി
പര്യടനച്ചൂടിലെ ഓട്ടപ്രദക്ഷിണത്തിനിടെ സ്ഥാനാർത്ഥിക്ക് സർപ്രൈസ്; പിറന്നാൾ കേക്കും ആശംസയും നേർന്ന് കോൺഗ്രസ് പ്രവർത്തകർ; ചെങ്ങന്നൂരിലെ ഡി.വിജയകുമാറിന്റെ പ്രചാരണത്തിൽ ആവേശത്തിരയിളക്കം