- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ജോസ് കെ. മാണിയോ റോഷി അഗസ്റ്റിനോ നേരിട്ട് വരാന്‍ തയ്യാറായില്ലെങ്കില്‍ പോലും, കേരള കോണ്‍ഗ്രസിലെ അസംതൃപ്തരായ നേതാക്കളെയും അണികളെയും യുഡിഎഫ് പക്ഷത്തേക്ക് എത്തിക്കും; മുസ്ലീം ലീഗിന് കൂടുതല്‍ സീറ്റ് വേണ്ട; കോണ്‍ഗ്രസിന് ആശ്വാസം; യുഡിഎഫില്‍ സീറ്റ് വിഭജനം ഉടന്‍

തിരുവനന്തപുരം: വരുന്ന നിയമസഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി യുഡിഎഫ് പാളയത്തില്‍ വന്‍ രാഷ്ട്രീയ നീക്കങ്ങള്‍. കേരള കോണ്‍ഗ്രസിനെ (എം) മുന്നണിയിലേക്ക് തിരികെയെത്തിക്കാനുള്ള അനൗദ്യോഗിക ചര്‍ച്ചകള്‍ ശക്തമായി തുടരാന്‍ എഐസിസി നേതൃത്വം സംസ്ഥാന നേതാക്കള്‍ക്ക് നിര്‍ദേശം നല്‍കി. കഴിഞ്ഞ ദിവസം ഡല്‍ഹിയില്‍ നടന്ന ചര്‍ച്ചയില്‍ ജോസ് കെ. മാണിയെയും സംഘത്തെയും മടക്കിക്കൊണ്ടുവരുന്നതിലെ സാധ്യതകളെക്കുറിച്ച് രാഹുല്‍ ഗാന്ധി നേരിട്ട് ആരാഞ്ഞു.
ജോസ് കെ. മാണിയെ ലക്ഷ്യമിട്ട് കോണ്‍ഗ്രസ് മധ്യകേരളത്തില്‍ പാര്‍ട്ടിക്ക് കരുത്ത് പകരാന്‍ കേരള കോണ്‍ഗ്രസ് (എം) മടങ്ങിവരുന്നത് ഗുണകരമാകുമെന്നാണ് ഹൈക്കമാന്‍ഡിന്റെ വിലയിരുത്തല്‍. ജോസ് കെ. മാണിയോ റോഷി അഗസ്റ്റിനോ നേരിട്ട് വരാന്‍ തയ്യാറായില്ലെങ്കില്‍ പോലും, കേരള കോണ്‍ഗ്രസിലെ അസംതൃപ്തരായ നേതാക്കളെയും അണികളെയും യുഡിഎഫ് പക്ഷത്തേക്ക് എത്തിക്കാനാണ് നീക്കം. ചെറിയ ഗ്രൂപ്പുകളെപ്പോലും പരമാവധി മുന്നണിയോട് അടുപ്പിക്കണമെന്ന കര്‍ശന നിര്‍ദേശമാണ് രാഹുല്‍ ഗാന്ധി നല്‍കിയിരിക്കുന്നത്.
ലീഗുമായി ധാരണ; സീറ്റുകളില്‍ വിട്ടുവീഴ്ച മുസ്ലിം ലീഗുമായുള്ള ആദ്യഘട്ട സീറ്റ് വിഭജന ചര്‍ച്ചകള്‍ പൂര്‍ത്തിയായതായി പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍ ഹൈക്കമാന്‍ഡിനെ അറിയിച്ചു. ഇത്തവണ കൂടുതല്‍ സീറ്റുകള്‍ ചോദിക്കാതെ മുന്നണിയുമായി സഹകരിക്കാനാണ് ലീഗ് തീരുമാനം. എങ്കിലും ജയസാധ്യത മുന്‍നിര്‍ത്തി ചില സീറ്റുകള്‍ വച്ചുമാറുന്ന കാര്യത്തില്‍ ധാരണയായിട്ടുണ്ട്. ഇക്കാര്യത്തില്‍ പാര്‍ട്ടികള്‍ തമ്മില്‍ കൂടുതല്‍ ചര്‍ച്ചകള്‍ നടത്തിയ ശേഷം അന്തിമ തീരുമാനമെടുക്കും.
മറ്റ് ഘടകകക്ഷികളുമായുള്ള ചര്‍ച്ചകള്‍ വരും ദിവസങ്ങളില്‍ പൂര്‍ത്തിയാക്കുമെന്നും ഐക്യത്തോടെ തിരഞ്ഞെടുപ്പിനെ നേരിടുമെന്നും വി.ഡി. സതീശന്‍ വ്യക്തമാക്കി. അതിവേഗം സീറ്റ് വിഭജനം പൂര്‍ത്തിയാക്കാനാണ് നീക്കം. എല്ലാ ഘടകകക്ഷികള്‍ക്കും സിറ്റിംഗ് സീറ്റ് നല്‍കും. ആവശ്യമെങ്കില്‍ മാത്രം സീറ്റ് വച്ചു മാറ്റവും നടക്കും. പരമാവധി ജയിക്കുക എന്നതാണ് യുഡിഎഫ് ലക്ഷ്യം.
ലീഗുമായി സീറ്റ് ധാരണ മുസ്ലിം ലീഗുമായുള്ള ആദ്യഘട്ട സീറ്റ് വിഭജന ചര്‍ച്ചകള്‍ പൂര്‍ത്തിയായതായി വി.ഡി. സതീശന്‍ ഹൈക്കമാന്‍ഡിനെ അറിയിച്ചു. ലീഗ് ഇത്തവണ കൂടുതല്‍ സീറ്റുകള്‍ക്ക് അവകാശവാദം ഉന്നയിക്കില്ലെങ്കിലും, ജയസാധ്യത മുന്‍നിര്‍ത്തി ചില മണ്ഡലങ്ങള്‍ വച്ചുമാറുന്ന കാര്യത്തില്‍ ധാരണയായിട്ടുണ്ട്. ലീഗിന്റെ ഭാഗത്തുനിന്നും മികച്ച സഹകരണമാണ് ചര്‍ച്ചകളില്‍ ലഭിക്കുന്നതെന്നും സതീശന്‍ വ്യക്തമാക്കി.
മാനന്തവാടിയില്‍ ഉറച്ച് സികെ ജാനു വയനാട്ടില്‍ സി.കെ. ജാനുവിന്റെ രാഷ്ട്രീയ നീക്കങ്ങള്‍ മണ്ഡലത്തില്‍ ചലനമുണ്ടാക്കുന്നുണ്ട്. തന്റെ രാഷ്ട്രീയ അടിത്തറയായ മാനന്തവാടിയില്‍ തന്നെ മത്സരിക്കാനാണ് ജാനുവിന് താല്‍പ്പര്യം. പോരാട്ടങ്ങളും യാത്രകളും തുടങ്ങിയ മണ്ണില്‍ ഉറച്ചുനില്‍ക്കാനാണ് തീരുമാനമെങ്കിലും, കോഴിക്കോട് ജില്ലയിലെ ബാലുശ്ശേരി മണ്ഡലത്തിലേക്കും അവര്‍ കണ്ണ് വെക്കുന്നുണ്ട്. മാനന്തവാടിയില്‍ മന്ത്രി ഒ.ആര്‍. കേളുവിനെതിരെ ജാനുവിനെ ഇറക്കി മണ്ഡലം പിടിക്കാനാണ് യുഡിഎഫിലെ ആലോചന.


