ഹരീഷും ശ്രീകുമാറും പഴയ സഹപ്രവർത്തകർ; ജോലി സ്ഥലത്ത് ഇവർ തമ്മിൽ വാക്കേറ്റമുണ്ടായതും അടിപടിയായതും നിരവധി തവണ; ജോലിയിൽ നിന്നും പോയിട്ടും ശ്രീകുമാറിന്റെ പക തുടർന്നു; വീട്ടിന് നൂറുമീറ്റർ അകലെ വച്ച് വെട്ടിക്കൊലപ്പെടുത്തി; റോഷനും മണികണ്ഠനും കൊലയ്ക്ക് ശേഷം വീട്ടിലെത്തി കുളിച്ച് ചായ കുടിച്ചു; അടുത്ത ദിവസവും ഇടപെട്ടത് സാധാരണ പോലെ; പിന്നെ രണ്ടു പേരുടെ ആത്മഹത്യ; കുമ്പളയിലെ യഥാർത്ഥ വില്ലൻ ഇപ്പോഴും ഒളിവിലോ? ശ്രീകുമാറിൽ നിന്ന് പൊലീസിന് കിട്ടിയത് നിർണ്ണായക വിവരങ്ങൾ
പുലരും മുതൽ രാവേറും വരെ ലഹരിയിൽ; ഒരുജോലിക്കും പോകില്ലെങ്കിലും കാരിയർ ആവാൻ ഉത്സാഹം; പെൺകുട്ടികളെ ഫോണിൽ വിളിച്ച് പാട്ടിലാക്കുന്നതിൽ വിരുതൻ; വിവാഹം കഴിഞ്ഞെങ്കിലും കയ്യിലിരുപ്പ് മനസ്സിലായപ്പോൾ പെൺകുട്ടി നാലാം മാസം തടി തപ്പി; പതിവുകൾ തുടരുന്നതിനിടെ എഴുപുന്ന സ്വദേശിനിയുമായി പരിചയവും ദുരന്തവും; കൊച്ചിയിൽ അമിതരക്തസ്രാവം മൂലം പെൺകുട്ടി മരിച്ച സംഭവത്തിലെ പ്രതി ഗോകുൽ സ്ഥിരം വില്ലൻ
ഇരകളെ പിടിക്കുന്നത് സോഷ്യൽ മീഡിയയിലെ പഞ്ചാര ചാറ്റിങ്ങിൽ; മോഹിപ്പിക്കുന്ന ഫോട്ടോകളും വാക്ചാരുത്യത്തിലും മയങ്ങി വീഴുന്നവർ തട്ടിപ്പു മനസ്സിലാക്കുന്നത് കിടപ്പറയിൽ എത്തുമ്പോൾ മാത്രം; നഗ്‌ന ചിത്രങ്ങൾ പകർത്തി സോഷ്യൽ മീഡിയയിൽ പ്രചരിപ്പിക്കുമെന്നും കുടുംബം കുളംതോണ്ടുമെന്നും ബ്ലാക്‌മെയിൽ ചെയ്തു പണം തട്ടും; കൊച്ചിയിൽ വ്യാപാരിയെ ഹണിട്രാപ്പിലാക്കി ലക്ഷങ്ങൾ തട്ടിയെടുത്ത നസ്‌നി ആളു ചില്ലറക്കാരിയല്ല; നിരവധി പേരെ വശീകരിച്ച് പണംതട്ടി; പണം നഷ്ടപ്പെട്ടവർ മാനഹാനി ഭയന്ന് മൗനത്തിൽ
പുലർച്ചെ അഞ്ചുമണിയോടെ എത്തി ഫയർഫോഴ്‌സിന്റെ സഹായത്തോടെ ഗ്യാസ് കട്ടർ ഉപയോഗിച്ച് പള്ളിയുടെ ഗെയ്റ്റ് പൊളിച്ചു; കടുത്ത പ്രതിഷേധത്തിനിടെ പുലർച്ചെ ആറരയോടെ സ്ത്രീകൾ അടക്കമുള്ള മുഴുവൻ വിശ്വാസികളെയും ഒഴിപ്പിച്ചു; ബിഷപ്പ് മാർ ഗ്രഗോറിയസിന്റെ നേതൃത്വത്തിൽ ബിഷപ്പുമാർ ഗേറ്റിന് മുന്നിൽ കുത്തിയിരുന്നുള്ള സമരവും വിഫലമായി; കൊച്ചിയിൽ രണ്ട് യാക്കോബായ പള്ളികൾ പിടിച്ചെടുത്ത് അധികൃതർ
ഓൺലൈൻ പഠനം തുടങ്ങിയതോടെ അമ്മയുടെ ഫോൺ മുഴുവൻ സമയവും പെൺകുട്ടിയുടെ കൈകകളിലായി; ഇൻസ്റ്റാഗ്രാമിലെ കിടിലൻ ഫോട്ടോകൾ നിറഞ്ഞ ചൂണ്ടയിൽ കോഴിക്കോട്ടെ ഒൻപതാം ക്ലാസുകാരി കൊത്തി; ഹൈലൈറ്റ് മാളിൽ ആദ്യ കൂടിക്കാഴ്ച; പിന്നെ യാത്രയ്ക്കിടെ ദുരനുഭവങ്ങൾ പലത്; കാശില്ലെന്ന് പറഞ്ഞപ്പോൾ ചോദിച്ചത് സ്വർണ്ണവും; മകളുടെ സ്വഭാവമാറ്റം തിരിച്ചറിഞ്ഞ് തിരക്കിയപ്പോൾ അമ്മയും അച്ഛനും അറിഞ്ഞത് ഞെട്ടിപ്പിക്കുന്ന പീഡനം; ഷറഫലിയും രാഗേഷിനേയും കുടുക്കിയത് ഭീഷണിയുടെ ബ്ലാക്‌മെയിലും
ഏറെ നിർബന്ധം പിടിച്ച് പോയത് ഐസിഐസി ബാങ്കിലേക്കുള്ള അഭിമുഖം എന്ന് തെറ്റിധരിപ്പിച്ച്; പ്രണയ കുരുക്ക് എത്തിയത് പ്ലസ്ടുവിന് കിട്ടാതെ പോയ ഒരു വിഷയം എഴുതിയെടുത്ത ശേഷം ഡിഗ്രി പഠനത്തിന് തയ്യാറെടുക്കുമ്പോൾ; ചതിച്ചത് ഓൺലൈൻ പഠനത്തിന് വാങ്ങി നൽകിയ മൊബൈൽ; കള്ളം പറഞ്ഞ് മകൾ പോയത് ഭീഷണി കൊണ്ടാകാം; ഈ അനുഭവം ഇനിയാർക്കും ഉണ്ടാകാതിരിക്കാൻ മകളെ ഇല്ലാതാക്കിയവനെ തൂക്കിക്കൊല്ലണമെന്ന് അച്ഛനും അമ്മയും; കാവുങ്കൽ ഗോകുലിന്റെ ക്രൂരതയിൽ തകർന്ന് ഈ കൊച്ചു കുടുംബം
അമ്മയെ കയറിപ്പിടിക്കുന്ന മകൻ; അടുത്ത ബന്ധുവിന് മുമ്പിലും രതിവൈകൃതം കാട്ടിയ ക്രൂരൻ; അയൽക്കാരിയോട് അശ്ലീല വീഡിയോ കാണുന്ന വിവരം പറഞ്ഞപ്പോൾ കിട്ടിയത് കൗൺസിലിംഗിന് പോകണമെന്ന ഉപദേശം; സ്വഭാവ ദൂഷ്യം അറിയാവുന്നതു കൊണ്ട് അടുത്ത വീട്ടുകാരെല്ലാം അകറ്റി നിർത്തിയ സാമൂഹ്യ വിരുദ്ധൻ; ആൽബിന്റെ പേരിൽ വീട്ടിൽ സ്ഥിരം വഴക്കെന്നും നാട്ടുകാർ; ലക്ഷ്യമിട്ടത് കൂട്ട ആത്മഹത്യയെന്ന് വരുത്താൻ; സഹോദരിയെ കൊന്ന ആൽബിനെ കുറിച്ച് ബളാൽ അരിങ്കല്ലുകാർക്ക് പറയാനുള്ളത്
2005ൽ സിവിൽ പൊലീസ് ഓഫീസർ; 2018ൽ ടെസ്റ്റ് എഴുതി എസ് ഐയായ പുത്തൂരുകാരൻ; ബളാലിൽ പിടികൂടിയത് ക്രൂര മനസ്സുള്ള കുട്ടിക്കുറ്റവാളിയെ; നിർണ്ണായകമായത് ബന്ധുവീട്ടിൽ വച്ച് ഫോൺ പരിശോധിച്ചപ്പോൾ വാൾ പേപ്പറായി കണ്ട വെനം സിനിമയുടെ പോസ്റ്റർ; അശ്ലീല സൈറ്റുകളും വിഷം തിരഞ്ഞ ഗൂഗിൾ ഹിസ്റ്ററിയും തുണയായി; ആൻ മേരിയുടെ അരും കൊലയിൽ സഹോദരനെ കുടുക്കിയത് വെള്ളരിക്കുണ്ട് എസ് ഐ; കേരളാ പൊലീസിന്റെ അന്വേഷണ തൊപ്പിയിൽ പൊൻതൂവൽ സമ്മാനിച്ച് ശ്രീദാസും
പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച പോക്‌സോ കേസിലെ പ്രതി; ജയിലിൽ നിന്നിറങ്ങി അതേ പെൺകുട്ടിയെ ജീവിത സഖിയാക്കിയ നാലു മാസം മാത്രം നീണ്ട ദാമ്പത്യം; സ്വഭാവ ദൂഷ്യം മൂലം ഭാര്യ ഉപേക്ഷിച്ചതോടെ ഫുൾടൈം മൊബൈലിൽ ചുറ്റി തിരിയൽ തുടങ്ങി; വല്ലപ്പോഴും കടലിൽ പോയി മീൻ പിടിക്കും; 19കാരിയെ വളച്ചെടുത്തത് ഫേസ്‌ബുക്കിലൂടെ; ഹോട്ടൽ റീഗേറ്റ് ഇന്നിലെ ക്രൂരത മറച്ചുവക്കാനുള്ള വ്യഗ്രത യുവതിയുടെ ജീവനെടുത്തു; കാവുങ്കൽ ഗോകുൽ ചില്ലറക്കാരനല്ല
ഫേസ്‌ബുക്കിലൂടെ പരിചയം തുടങ്ങി; ചാറ്റിങ് അമിതമായപ്പോൾ പ്രണയവും; കൊച്ചിയിലേക്ക് കൂട്ടിക്കൊണ്ടു വന്ന് റീഗേറ്റ് ഹോട്ടലിൽ റൂമെടുത്തത് ഐഡി കാർഡ് ഉൾപ്പെടെ നൽകി; രക്തസ്രാവം തുടങ്ങിയപ്പോൾ റിസപ്ഷനിസ്റ്റിന്റെ സഹായത്തോടെ ഓട്ടോയിൽ പെൺകുട്ടിയെ എത്തിച്ചത് മെഡിക്കൽ ട്രസ്റ്റ് ആശുപത്രിയിൽ; മരണം ഉറപ്പായപ്പോൾ മുങ്ങിയ കാമുകനെ പൊലീസ് പൊക്കിയത് ചടുല നീക്കങ്ങളിലൂടെ; അഭിമുഖത്തിന് എന്ന് പറഞ്ഞ് വീട്ടിൽ നിന്ന് ഇറങ്ങിയ പെൺകുട്ടിയുടേത് മനപ്പൂർവ്വമല്ലാത്ത നരഹത്യ; കാവുങ്കൽ ഗോകുൽ അറസ്റ്റിൽ
ഓസ്‌ട്രേലിയയിൽ ജോലി വിസ വാഗ്ദാനം ചെയ്ത് വഞ്ചിച്ചത് നാനൂറിലധികം പേരെ; തട്ടിയെടുത്തത് 10 കോടിയോളം; പരാതികളേറിയപ്പോൾ മുങ്ങിയവരെ പൊക്കാൻ വേഷപ്രച്ഛന്നരായി പൊലീസിന്റെ സാഹസം; ഓവർസീസ് എഡ്യൂക്കേഷൻ പ്ലേസ്മെന്റ് സർവിസ് പ്രൈവറ്റ് ലിമിറ്റഡിന്റെ പേരിൽ കൊച്ചിയടക്കം വിവിധ സ്ഥലങ്ങളിൽ തട്ടിപ്പ് നടത്തിയ സംഘം ഒടുവിൽ പിടിയിൽ
ഹർത്താലിന് എതിർപാർട്ടി മാമന്മാരുടെ കടകളെല്ലാം അടപ്പിച്ച് ബജിയെല്ലാം കഴിച്ച് തിരിച്ചുവന്നപ്പോൾ യുവാവ് ഞെട്ടി; സ്വന്തം ബജിക്കടയും ഡിം! തല്ലിപ്പൊളിച്ചിട്ടത് സ്വന്തം പാർട്ടിക്കാർ തന്നെ; സാധനങ്ങളെല്ലാം ഒരുവഴിക്കായപ്പോൾ പോക്കറ്റിൽ നിന്ന് ചോർന്നത് കാൽലക്ഷം രൂപ; ആലപ്പുഴയിൽ ബിജെപി പ്രവർത്തകൻ ബിജുവിന് അക്കിടി പറ്റിയത് ഇങ്ങനെ