'വിധിച്ചതും കൊതിച്ചതും', 'വില്‍ക്കാനുണ്ട് സ്വപ്നങ്ങള്‍', 'ഒരു മാടപ്പിറാവിന്റെ കഥ', കെ.ജി. ജോര്‍ജ്ജിന്റെ 'മേള'! മമ്മൂട്ടിയെ ആദ്യം മലയാളി കേട്ടത് ശ്രീനിവാസന്റെ ശബ്ദത്തിലൂടെ; പ്രഭാകരന്‍ സാറിന്റെ പ്രയ ശിഷ്യന്‍ ഡബ്ബിംഗിലൂടെ എത്തി അഭിനയ പ്രതിഭയായി; അസുഖങ്ങള്‍ക്കിടയിലും കാട്ടിയത് നര്‍മ്മബോധം കൈവിടാത്ത പാരാട്ടവീര്യം; മലയാള സിനിമയില്‍ ശ്രീനിവാസന് 'ബദലുകള്‍' അസാധ്യം

Update: 2025-12-20 04:33 GMT

കൊച്ചി: ശ്രീനിവാസന്‍ എന്ന തിരക്കഥാകൃത്തിനെയും നടനെയും മലയാളികള്‍ക്ക് സുപരിചിതമാണ്, എന്നാല്‍ മമ്മൂട്ടിയുടെ കരിയറിന്റെ തുടക്കകാലത്ത് അദ്ദേഹത്തിന്റെ ശബ്ദമായി മാറിയ ശ്രീനിയെ അധികമാരും തിരിച്ചറിഞ്ഞിട്ടില്ല. 'വിധിച്ചതും കൊതിച്ചതും', 'വില്‍ക്കാനുണ്ട് സ്വപ്നങ്ങള്‍', 'ഒരു മാടപ്പിറാവിന്റെ കഥ', കെ.ജി. ജോര്‍ജ്ജിന്റെ 'മേള' തുടങ്ങിയ സിനിമകളില്‍ മമ്മൂട്ടിക്ക് വേണ്ടി ശബ്ദം നല്‍കിയത് ശ്രീനിവാസനായിരുന്നു. തമിഴ് നടന്‍ ത്യാഗരാജനും സാംബശിവനും വരെ ശ്രീനിയുടെ ആ തനതായ ശബ്ദത്തിലൂടെയാണ് മലയാളത്തില്‍ സംസാരിച്ചത്. 1976-ല്‍ പി.എ. ബക്കറിന്റെ 'മണിമുഴക്ക'ത്തിലൂടെ സിനിമയിലെത്തിയ അദ്ദേഹം, വെറുമൊരു നടനായല്ല മറിച്ച് ശബ്ദം കൊണ്ടും ശരീരം കൊണ്ടും സിനിമയുടെ സമസ്ത മേഖലകളിലും വിപ്ലവം സൃഷ്ടിച്ച പ്രതിഭയായാണ് വിടവാങ്ങുന്നത്.

നിത്യജീവിതത്തിലെ കയ്‌പ്പേറിയ സത്യങ്ങളെ നര്‍മ്മത്തിന്റെ മേമ്പൊടി ചേര്‍ത്ത് അവതരിപ്പിക്കുക എന്നതായിരുന്നു ശ്രീനിവാസന്‍ ശൈലി. മൂല്യബോധമില്ലാത്ത കച്ചവട സിനിമകളുടെ പടപ്പുകള്‍ക്കിടയില്‍, സിനിമയെ എങ്ങനെ ഒരു ജനപ്രിയ ബദലാക്കി മാറ്റാമെന്ന് അദ്ദേഹം ലോകത്തിന് കാണിച്ചുകൊടുത്തു. 1984-ല്‍ 'ഓടരുതമ്മാവാ ആളറിയാം' എന്ന ചിത്രത്തിലൂടെ തിരക്കഥാരചനയിലേക്ക് തിരിഞ്ഞതോടെ മലയാള സിനിമയുടെ ജാതകം തന്നെ തിരുത്തിക്കുറിക്കപ്പെട്ടു. രാഷ്ട്രീയത്തോടും സാമൂഹിക പ്രശ്‌നങ്ങളോടും പുറംതിരിഞ്ഞു നില്‍ക്കുന്ന സിനിമാക്കാരന്‍ എന്ന പതിവ് രീതിയെ അദ്ദേഹം പൊളിച്ചടുക്കി. അപ്രിയ സത്യങ്ങള്‍ ആരുടെ മുഖത്തുനോക്കിയും വിളിച്ചുപറയാനുള്ള ചങ്കൂറ്റം ശ്രീനിവാസനെ സിനിമാലോകത്തെ 'വിത്യസ്തനാക്കി' മാറ്റി.

കണ്ണൂരിലെ പാട്യത്ത് ഒരു കമ്മ്യൂണിസ്റ്റ് കുടുംബത്തില്‍ ജനിച്ച ശ്രീനിവാസന്‍ തന്റെ രാഷ്ട്രീയ ബോധത്തെ വെള്ളിത്തിരയിലെ ഏറ്റവും മൂര്‍ച്ചയുള്ള ആയുധമാക്കി മാറ്റി. അടിയന്തരാവസ്ഥയുടെ ഇരുണ്ട കാലത്ത് ഇന്ദിരാഗാന്ധിക്കെതിരെ 'ഘരീബി ഹഠാവോ' എന്ന നാടകം എഴുതി അവതരിപ്പിക്കാന്‍ കാണിച്ച അതേ ആര്‍ജ്ജവം തന്നെയാണ് പില്‍ക്കാലത്ത് 'സന്ദേശം' പോലുള്ള സിനിമകളിലൂടെ രാഷ്ട്രീയ ജീര്‍ണ്ണതകളെ നഖശിഖാന്തം വിമര്‍ശിക്കാന്‍ അദ്ദേഹത്തിന് കരുത്തായത്. സാധാരണക്കാരന്റെ സങ്കടങ്ങളും തൊഴിലില്ലായ്മയും നര്‍മ്മത്തില്‍ ചാലിച്ച് അവതരിപ്പിച്ച അദ്ദേഹം, ദാസനായും വിജയനായും മോഹന്‍ലാലിനൊപ്പം വെള്ളിത്തിരയില്‍ തകര്‍ത്താടി.

'വടക്കുനോക്കിയന്ത്രം' എന്ന ചിത്രത്തിലെ തളത്തില്‍ ദിനേശനായും, 'ചിന്താവിഷ്ടയായ ശ്യാമള'യിലെ കരുത്തുറ്റ കഥാപാത്രങ്ങളിലൂടെയും സംവിധായകനായും അദ്ദേഹം തന്റെ മാസ്റ്റര്‍ക്ലാസ് തെളിയിച്ചു. അസുഖങ്ങള്‍ വേട്ടയാടിയപ്പോഴും തന്റെ നര്‍മ്മബോധം കൈവിടാത്ത ആ പോരാട്ടവീര്യം വിസ്മയിപ്പിക്കുന്നതായിരുന്നു. വൈസ് പ്രിന്‍സിപ്പലായിരുന്ന എ. പ്രഭാകരനില്‍ നിന്ന് അഭിനയപാഠങ്ങള്‍ പഠിച്ചുതുടങ്ങിയ ആ കണ്ണൂര്‍ക്കാരന്‍, മലയാള സിനിമയില്‍ ഒരു യുഗത്തിന്റെ തന്നെ അവസാനമായാണ് ഇന്ന് ചരിത്രത്തിലേക്ക് മടങ്ങുന്നത്. പകരക്കാരില്ലാത്ത ആ വലിയ ചിന്തകനും വിപ്ലവകാരിയും ഇനി മലയാളിയുടെ ഓര്‍മ്മകളില്‍ ചിരിയും ചിന്തയുമായി ജീവിക്കും.

മൂല്യബോധമില്ലാത്ത കച്ചവട സിനിമകളുടെ പടപ്പുകള്‍ക്കിടയില്‍, സിനിമയെ എങ്ങനെ ജനപ്രിയ ബദലായി മാറ്റാമെന്ന് ശ്രീനിവാസന്‍ കാണിച്ചുതന്നു. കച്ചവട സിനിമയുടെ കളങ്കിത ഭാവങ്ങളെ തന്റെ സിനിമകളിലൂടെ അദ്ദേഹം പ്രതിരോധിച്ചു. 1984-ല്‍ 'ഓടരുതമ്മാവാ ആളറിയാം' എന്ന ചിത്രത്തിലൂടെ കഥാകൃത്തായി മാറിയ ശ്രീനിവാസന്‍, തിരക്കഥ രചിക്കുകയും സംവിധാനം ചെയ്യുകയും ചെയ്തു. രാഷ്ട്രീയത്തോടും സാമൂഹിക പ്രശ്‌നങ്ങളോടും പുറംതിരിഞ്ഞു നില്‍ക്കുന്ന സിനിമാക്കാരന്‍ എന്ന പതിവ് ശൈലിയെ അദ്ദേഹം പൊളിച്ചടുക്കി. അപ്രിയ സത്യങ്ങള്‍ വിളിച്ചുപറഞ്ഞ വ്യത്യസ്തന്‍ സിനിമയ്ക്കകത്തും പുറത്തുമുള്ള അപ്രിയ സത്യങ്ങള്‍ ആരുടെ മുഖത്തുനോക്കിയും വിളിച്ചുപറഞ്ഞു. സിനിമയിലെ സൂപ്പര്‍താര പദവികളെ പരിഹസിച്ചു.

മലയാളിയുടെ കാപട്യങ്ങളെ തളത്തില്‍ ദിനേശനായും കുമാരന്‍ പിള്ളയായും അദ്ദേഹം വെള്ളിത്തിരയില്‍ പകര്‍ത്തി. അങ്ങനെ സിനിമയില്‍ ശ്രീനിവാസന്‍ മറ്റൊരു വഴിയിലൂടെ നീങ്ങി. 1956 ഏപ്രില്‍ 4-ന് കണ്ണൂരിലെ പാട്യത്ത് ഒരു കമ്മ്യൂണിസ്റ്റ് കുടുംബത്തില്‍ ജനിച്ച അദ്ദേഹം, തന്റെ രാഷ്ട്രീയ ബോധത്തെ വെള്ളിത്തിരയിലെ ഏറ്റവും ശക്തമായ ആയുധമാക്കി മാറ്റുകയായിരുന്നു. അടിയന്തരാവസ്ഥക്കാലത്ത് ഇന്ദിരാഗാന്ധിക്കെതിരെ 'ഘരീബി ഹഠാവോ' എന്ന നാടകം എഴുതി അവതരിപ്പിക്കാന്‍ കാണിച്ച അതേ ആര്‍ജ്ജവം തന്നെയാണ് പില്‍ക്കാലത്ത് 'സന്ദേശം' പോലുള്ള സിനിമകളിലൂടെ രാഷ്ട്രീയ ജീര്‍ണ്ണതകളെ തുറന്നുകാട്ടാന്‍ അദ്ദേഹത്തിന് കരുത്തായത്.

1984-ല്‍ 'ഓടരുതമ്മാവാ ആളറിയാം' എന്ന ചിത്രത്തിലൂടെ തിരക്കഥാരചനയിലേക്ക് തിരിഞ്ഞതോടെ മലയാള സിനിമയുടെ ചരിത്രം തന്നെ തിരുത്തിക്കുറിക്കപ്പെട്ടു. ജീവിതത്തിലെ കയ്‌പ്പേറിയ അനുഭവങ്ങളെയും തൊഴിലില്ലായ്മയുടെ ദയനീയാവസ്ഥയെയും അദ്ദേഹം നര്‍മ്മത്തില്‍ ചാലിച്ച് അവതരിപ്പിച്ചു. ദാസനായും വിജയനായും മോഹന്‍ലാലിനൊപ്പം അദ്ദേഹം തകര്‍ത്താടിയപ്പോള്‍ പിറന്നത് മലയാളത്തിലെ എക്കാലത്തെയും വലിയ ഹിറ്റുകളാണ്. സിനിമയിലെ സൂപ്പര്‍താര പരിവേഷങ്ങളെയും രാഷ്ട്രീയ വിഗ്രഹങ്ങളെയും ഉടച്ചുവാര്‍ത്ത അദ്ദേഹം, സാധാരണക്കാരന്റെ 'തളത്തില്‍ ദിനേശന്‍' ആയി വെള്ളിത്തിരയില്‍ ജീവിച്ചു. 'വടക്കുനോക്കിയന്ത്രം', 'ചിന്താവിഷ്ടയായ ശ്യാമള' എന്നീ ചിത്രങ്ങളിലൂടെ സംവിധായകനായും അദ്ദേഹം തന്റെ മാസ്റ്റര്‍ക്ലാസ് തെളിയിച്ചു. സത്യങ്ങള്‍ ആരുടെ മുഖത്തുനോക്കിയും വിളിച്ചുപറയാനുള്ള ചങ്കൂറ്റം ശ്രീനിവാസനെ സിനിമാലോകത്തെ 'അപ്രിയസത്യങ്ങളുടെ തോഴന്‍' ആക്കി മാറ്റി. ആ വലിയ ചിന്തകനും വിപ്ലവകാരിയും മടങ്ങുമ്പോള്‍ മലയാള സിനിമയിലെ ഒരു യുഗം തന്നെയാണ് അവസാനിക്കുന്നത്.

സാധാരണക്കാരുടെ ഇടയിലേയ്ക്ക് നര്‍മത്തിന്റെ ഭാവത്തില്‍ ആഴത്തില്‍ ഇറങ്ങിച്ചെന്ന ശ്രീനി എല്ലാവരുടെയും ചുണ്ടില്‍ പൊട്ടിച്ചിരി വിടര്‍ത്തി. അസാധാരണ പോരാട്ടവീര്യവും എപ്പോഴും കാണുമ്പോള്‍ തമാശകള്‍ പറഞ്ഞുള്ള ആ ചിരിയും രോഗാതുരനായപ്പോളും അദ്ദേഹത്തെ തളര്‍ത്തിയില്ല. അഭിനയ ഡിപ്ലോമ കഴിഞ്ഞതിനു ശേഷം 1976-ല്‍ പി. എ. ബക്കര്‍ സംവിധാനം ചെയ്ത മണിമുഴക്കം എന്ന ചിത്രത്തിലൂടെയാണ് സിനിമ രംഗത്തേയ്‌ക്കെത്തുന്നത്. അദ്ദേഹത്തിന് അഭിനയപാഠങ്ങള്‍ പഠിപ്പിച്ചത് അന്നത്തെ വൈസ് പ്രിന്‍സിപ്പള്‍ ആയിരുന്ന എ. പ്രഭാകരന്‍ ആയിരുന്നു. പിന്നീട് അദ്ദേഹം തന്നെ ശ്രീനിവാസന് തന്റെ തന്നെ മേള എന്ന സിനിമയില്‍ അഭിനയിക്കാന്‍ അവസരം കൊടുക്കുകയും ചെയ്തു.

Tags:    

Similar News